Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

താരപ്പൊലിമയിൽ 55-ാമത് ജൂനോ അവാർഡ്സ്; നാല് പുരസ്കാരങ്ങളുമായി ടെയ്റ്റ് മക്റേ; അമേരിക്കൻ ആധിപത്യത്തിനെതിരെ ശബ്ദമുയർത്തി വേദി

Canada Varthakal by Canada Varthakal
March 30, 2026
in Canada
Reading Time: 1 min read
താരപ്പൊലിമയിൽ 55-ാമത് ജൂനോ അവാർഡ്സ്; നാല് പുരസ്കാരങ്ങളുമായി ടെയ്റ്റ് മക്റേ; അമേരിക്കൻ ആധിപത്യത്തിനെതിരെ ശബ്ദമുയർത്തി വേദി

ഒട്ടാവ: കാനഡയുടെ ഏറ്റവും വലിയ സംഗീത പുരസ്കാര നിശയായ 55-ാമത് ജൂനോ അവാർഡുകൾ പ്രഖ്യാപിച്ചു. ഞായറാഴ്ച രാത്രി നടന്ന ചടങ്ങിൽ ചുരുക്കം ചില പുരസ്കാരങ്ങൾ മാത്രമാണ് വേദിയിൽ വിതരണം ചെയ്തതെങ്കിലും വൻകിട താരങ്ങളുടെ തകർപ്പൻ പ്രകടനങ്ങൾ കൊണ്ട് വേദി സജീവമായിരുന്നു. പ്രശസ്ത ഹാസ്യതാരവും നടനുമായ മേ മാർട്ടിൻ ആയിരുന്നു പുരസ്കാര നിശയുടെ അവതാരകൻ. അമേരിക്കൻ ആധിപത്യത്തിനെതിരെ കനേഡിയൻ സംഗീത പാരമ്പര്യത്തിന്റെ തനിമ ഉയർത്തിപ്പിടിക്കുന്നതായിരുന്നു പല പ്രസംഗങ്ങളും.

വേദിയിൽ പുരസ്കാര പ്രഖ്യാപനങ്ങൾ കുറവായിരുന്നെങ്കിലും താരം ടെയ്റ്റ് മക്റേ തന്നെയായിരുന്നു. ശനിയാഴ്ച നടന്ന ചെറിയ ചടങ്ങിൽ തന്നെ മക്റേ തന്റെ കരിയറിലെ പുരസ്കാരങ്ങളുടെ എണ്ണം ഇരട്ടിയാക്കിയിരുന്നു. ആർട്ടിസ്റ്റ് ഓഫ് ദി ഇയർ, സിംഗിൾ ഓഫ് ദി ഇയർ (സ്‌പോർട്‌സ് കാർ), പോപ്പ് ആൽബം, ആൽബം ഓഫ് ദി ഇയർ (സോ ക്ലോസ് ടു വാട്ട്) എന്നീ പ്രധാനപ്പെട്ട നാല് പുരസ്കാരങ്ങളാണ് ടെയ്റ്റ് മക്റേ സ്വന്തമാക്കിയത്. എന്നാൽ കനേഡിയൻ ജനത നേരിട്ട് വോട്ട് രേഖപ്പെടുത്തുന്ന ‘ഫാൻ ചോയ്സ് അവാർഡ്’ മക്റേയ്ക്ക് നേടാനായില്ല. അമേരിക്കൻ ഒളിമ്പിക് ടീമിനെ പിന്തുണച്ചു എന്ന തരത്തിൽ അടുത്തിടെ ഉയർന്ന വിവാദങ്ങൾ മക്റേയ്ക്ക് തിരിച്ചടിയായതായാണ് വിലയിരുത്തൽ.

ADVERTISEMENT

വാൻകൂവർ റാപ്പർ ആയ ‘ബിബിനോ’ ($bbno) ആണ് ഫാൻ ചോയ്സ് പുരസ്കാരം നേടിയത്. മക്റേയോ ബിബിനോയോ ചടങ്ങിൽ നേരിട്ട് പങ്കെടുത്തിരുന്നില്ല. ചടങ്ങിൽ വിർച്വൽ ആയി സാന്നിധ്യമറിയിച്ച പ്രമുഖ റാപ്പർ ഡ്രാക്കിന്റെ വാക്കുകൾ വലിയ ചർച്ചയായി. കനേഡിയൻ മ്യൂസിക് ഹാൾ ഓഫ് ഫെയിമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട തന്റെ അടുത്ത സുഹൃത്തായ നെല്ലി ഫുർതാഡോയെ അഭിനന്ദിച്ചുകൊണ്ടാണ് ഡ്രേക്ക് സംസാരിച്ചത്. സംഗീത വ്യവസായത്തിൽ ഒരു സ്ത്രീയായി നിലനിൽക്കുന്നതിനെ താൻ ബഹുമാനിക്കുന്നുവെന്നും പുരുഷന്മാർ കാര്യങ്ങൾ അത്ര എളുപ്പമാക്കാറില്ലെന്നും ഡ്രേക്ക് വ്യക്തമാക്കി. എന്നാൽ ഇതിനൊപ്പം തന്നെ മുൻപ് നടന്ന ഒരു അവാർഡ് നിശയിൽ തന്റെ ആൽബത്തെ അവഗണിച്ചതിന് ജൂനോ അവാർഡ് സംഘാടകർക്കെതിരെ ഡ്രേക്ക് ഒളിയമ്പ് എയ്യുകയും ചെയ്തു.

അതേസമയം, പ്രമുഖ താരങ്ങളായ ദ വീക്കെൻഡ്, ജസ്റ്റിൻ ബീബർ എന്നിവർക്ക് ഇത്തവണ ഒരു പുരസ്കാരം പോലും നേടാനായില്ല. മികച്ച പ്രകടനങ്ങളിലൂടെയും ജൂനോ അവാർഡ്സ് ശ്രദ്ധേയമായി. മൂന്നാം തവണയും ഗ്രൂപ്പ് ഓഫ് ദി ഇയർ പുരസ്കാരം സ്വന്തമാക്കിയ ടൊറന്റോയിലെ ‘ദ ബീച്ചസ്’ സംഘത്തിന്റെ പ്രകടനം കാണികളെ ഹരം കൊള്ളിച്ചു. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയിൽ നിന്നും ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ഏറ്റുവാങ്ങിയ ജോണി മിച്ചലിന്റെ സാന്നിധ്യവും പുരസ്കാര നിശയെ ധന്യമാക്കി.

Junos 2026: Drake’s surprise appearance, and Tate McRae’s absence mark Canada’s biggest night in music

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: Canada's biggest night in musicJunos 2026:
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

canada-driving-rules-guide represented picture
Canada

Canada Driving Rules; ലൈസൻസ് റദ്ദാകും, കനത്ത പിഴയും! : കാനഡയിലെ ഡ്രൈവിംഗ് നിയമങ്ങൾ അറിയാം

by Canada Varthakal
August 22, 2026
Windsor-Essex Children's Aid Society
Canada

സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം; കുട്ടികളുടെ സ്കൂൾ തുറക്കൽ സഹായത്തിന് അഭ്യർത്ഥനയുമായി സൊസൈറ്റി

by Canada Varthakal
August 22, 2026
Ontario UHIP fee hike represented picture
Canada

Ontario UHIP Fee Hike:ഒന്റാറിയോയിൽ പഠനം ഇനിയും ചെലവേറും! വിദേശ വിദ്യാർത്ഥികളുടെ ഇൻഷുറൻസ് ഫീസിൽ വർദ്ധന

by Canada Varthakal
August 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.