Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home SCI-TECH

കെട്രിക് ബഹിരാകാശത്തേക്ക്; കാനഡയുടെ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ഇനി പുതിയ അധ്യായം

Canada Varthakal by Canada Varthakal
September 30, 2026
in SCI-TECH
Reading Time: 1 min read
Joshua Kutryk Crew-13 Mission

Canadian astronaut Joshua Kutryk prepares to travel to the International Space Station for the six-month Crew-13 mission

കോക്കോ ബീച്ച്: കനേഡിയന്‍ ബഹിരാകാശ സഞ്ചാരി ജോഷ്വ കെട്രിക് വ്യാഴാഴ്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) യാത്ര തിരിക്കും. നാസയും സ്‌പേസ് എക്‌സും ചേര്‍ന്ന് നടത്തുന്ന ക്രൂ-13 ദൗത്യത്തിന്റെ ഭാഗമായാണ് 44-കാരനായ കെട്രിക് ആറ് മാസത്തെ ബഹിരാകാശ ദൗത്യത്തിന് പുറപ്പെടുന്നത്.

CT CLIENT WEB ADS doc X page 0001 7

ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നാണ് നാല് അംഗ ക്രൂ അടങ്ങുന്ന ദൗത്യം വിക്ഷേപിക്കുക. നാസയുടെ ജെസിക്ക വാട്കിന്‍സ്, ലൂക്ക് ഡെലാനി, റോസ്‌കോസ്‌മോസിന്റെ സെര്‍ഗെയ് ടെറ്റെറിയാറ്റ്‌നിക്കോവ് എന്നിവരാണ് കെട്രിക്കിനൊപ്പമുള്ളത്. അന്താരാഷ്ട്ര സംഘത്തിന്റെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്നും കനേഡിയന്‍ എന്ന നിലയില്‍ ദൗത്യത്തില്‍ പങ്കെടുക്കുന്നതില്‍ പ്രത്യേക അഭിമാനമുണ്ടെന്നും കെട്രിക് പറഞ്ഞു.

ADVERTISEMENT

കാനഡയുടെ ബഹിരാകാശ ഗവേഷണത്തിന് ഏറെ ശ്രദ്ധേയമായ വര്‍ഷമാണ് 2026 എന്ന് കനേഡിയന്‍ സ്‌പേസ് ഏജന്‍സി ഉദ്യോഗസ്ഥന്‍ മാത്യു കാരോണ്‍ പറഞ്ഞു. ഏപ്രിലില്‍ കനേഡിയന്‍ ബഹിരാകാശ സഞ്ചാരി ജെറമി ഹാന്‍സന്‍ ആര്‍ട്ടെമിസ്-2 ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രനെ ചുറ്റിയിരുന്നു. 50 വര്‍ഷത്തിലേറെക്കാലത്തിന് ശേഷമുള്ള മനുഷ്യരുടെ ആദ്യ ചാന്ദ്രയാത്രയായിരുന്നു അത്.

ALSO READ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കനേഡിയന്‍ ബഹിരാകാശ സഞ്ചാരി; നാസ ദൗത്യത്തിന് ജോഷ്വ കെട്രിക്

ഹാന്‍സന്റെ ആര്‍ട്ടെമിസ് ദൗത്യത്തില്‍നിന്ന് വ്യത്യസ്തമായിരിക്കും കെട്രിക്കിന്റെ ദൗത്യം. ചന്ദ്രദൗത്യം കുറഞ്ഞ സമയത്തിനുള്ളില്‍ ദീര്‍ഘദൂരം സഞ്ചരിച്ചിരുന്നെങ്കില്‍, കെട്രിക് മാസങ്ങളോളം ബഹിരാകാശ നിലയത്തില്‍ താമസിച്ച് പ്രവര്‍ത്തിക്കും. നിലയത്തിന്റെ പരിപാലനത്തിനൊപ്പം നിരവധി ശാസ്ത്രീയ പരീക്ഷണങ്ങളിലും കുത്രിക് പങ്കെടുക്കും.

2000 മുതല്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ബഹിരാകാശ സഞ്ചാരികള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അന്താരാഷ്ട്ര സഹകരണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് ഇത്തരം ദൗത്യങ്ങളെന്ന് കാരോണ്‍ പറഞ്ഞു. കാനഡയുടെ കാനഡാര്‍ം, ഡെക്‌സ്‌ട്രെ റോബോട്ടിക് സംവിധാനങ്ങളും ബഹിരാകാശ നിലയത്തിന്റെ നിര്‍മാണത്തിലും പരിപാലനത്തിലും നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.

ദീര്‍ഘകാല ബഹിരാകാശ ദൗത്യത്തില്‍ പങ്കെടുക്കുന്ന ആദ്യ കനേഡിയന്‍ ബഹിരാകാശ സഞ്ചാരിയായിരുന്ന ബോബ് തിര്‍സ്‌ക്, ദൗത്യത്തിനിടയിലെ ഓരോ നിമിഷവും ആസ്വദിക്കാന്‍ കെട്രിക്കിനോട് പറഞ്ഞു. മാസങ്ങളോളം ബഹിരാകാശത്ത് കഴിയുന്നത് ഭൂമിയെയും മനുഷ്യരാശിയെയും വ്യത്യസ്തമായ കാഴ്ചപ്പാടില്‍ കാണാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

‘Joshua Kutryk Heads to Space on Crew-13 Mission’

Tags: canadacanada malayalam newscanada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Astronaut Joshua Kutryk waves from a car.
SCI-TECH

ബഹിരാകാശത്തുനിന്ന് ഭൂമിയെ കണ്ടു; ജീവിതക്കാഴ്ചപ്പാട് മാറിയെന്ന് ജോഷ്വ ക്യൂട്രിക്

by Canada Varthakal
October 30, 2026
AI hardware hacking
SCI-TECH

എ.ഐ ഹാർഡ്‌വെയറുകൾക്കും ഹാക്കിംഗ് ഭീഷണി; ചാറ്റ്‌ബോട്ടുകൾ തെറ്റായ വിവരങ്ങൾ നൽകാൻ സാധ്യതയെന്ന് പഠനം

by Canada Varthakal
October 30, 2026
The new MacBook Pro is shown in a promotional image from Apple.
SCI-TECH

ആദ്യ ടച്ച്സ്‌ക്രീന്‍ മാക്ബുക്കുകള്‍ അവതരിപ്പിച്ച് ആപ്പിള്‍

by Canada Varthakal
October 28, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.