ഒന്റാരിയോ; LMIA ഇല്ലാതെ ലഭിക്കുന്ന C20 Reciprocal Employment Work Permit സംബന്ധിച്ച് അടുത്തിടെ പ്രഖ്യാപിച്ച നയമാറ്റം ഇമിഗ്രേഷൻ, റഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) പിൻവലിച്ചു. വിദേശ കമ്പനിയിൽ നിലവിൽ ജോലി ചെയ്യുന്നവർക്കു മാത്രമേ ഈ വിഭാഗത്തിൽ വർക്ക് പെർമിറ്റ് അനുവദിക്കൂ എന്ന വ്യവസ്ഥ വെബ്സൈറ്റിൽ അബദ്ധത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടതാണെന്നും അത് സർക്കാരിന്റെ ഔദ്യോഗിക നയമല്ലെന്നും വകുപ്പ് വ്യക്തമാക്കി.

ജൂലൈ 29-ന് ഉദ്യോഗസ്ഥർക്കായുള്ള മാർഗനിർദേശങ്ങളിൽ ഉൾപ്പെടുത്തിയ ഭേദഗതി പ്രകാരം, കാനഡയിലെത്തിയ ശേഷമാണ് ജോലി ആരംഭിക്കുന്നതെങ്കിൽ C20 വർക്ക് പെർമിറ്റ് അനുവദിക്കില്ലെന്നും അപേക്ഷകൻ വിദേശ കമ്പനിയിൽ ഇതിനകം ജോലി ചെയ്യേണ്ടതുണ്ടെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് version control സംബന്ധിച്ച സാങ്കേതിക പിഴവ് മൂലം പ്രസിദ്ധീകരിക്കപ്പെട്ടതാണെന്ന് IRCC അറിയിച്ചു. തുടർന്ന് ഓഗസ്റ്റ് 6-ന് പുതുക്കിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി ഈ വ്യവസ്ഥ പൂർണമായും നീക്കം ചെയ്തു.
International Mobility Program (IMP)-ന്റെ ഭാഗമായുള്ള C20 വർക്ക് പെർമിറ്റുകൾക്ക് Labour Market Impact Assessment (LMIA) ആവശ്യമില്ല. അതിനാൽ Temporary Foreign Worker Program (TFWP) വഴിയുള്ള സാധാരണ വർക്ക് പെർമിറ്റുകളെ അപേക്ഷിച്ച് ഇവ വേഗത്തിലും ലളിതമായും ലഭിക്കും. കാനഡയിൽ വിദേശ തൊഴിലാളിയെ നിയമിക്കുന്നതിലൂടെ കാനഡക്കാരോ സ്ഥിരതാമസക്കാരോ വിദേശത്ത് സമാന തൊഴിലവസരങ്ങൾ നേടുന്ന തരത്തിലുള്ള പരസ്പര തൊഴിൽ ക്രമീകരണങ്ങൾക്കാണ് ഈ വിഭാഗത്തിൽ പെർമിറ്റ് അനുവദിക്കുന്നത്.
ബഹുരാഷ്ട്ര കമ്പനികൾ, അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന ലാഭേച്ഛയില്ലാത്ത സംഘടനകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയാണ് C20 പെർമിറ്റിന്റെ പ്രധാന ഉപയോക്താക്കൾ. പുതിയ വിശദീകരണത്തോടെ കഴിഞ്ഞ ദിവസങ്ങളായി ഇമിഗ്രേഷൻ രംഗത്ത് നിലനിന്നിരുന്ന ആശയക്കുഴപ്പത്തിന് IRCC വിരാമമിട്ടിരിക്കുകയാണ്.
IRCC reverses stance on C20 work permit; controversial proposal withdrawn.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




