ടെഹ്‌റാൻ: ഇറാന്റെ ആയുധ നിർമ്മാണ ശേഷിയും വിതരണ ശൃംഖലയും മുൻപത്തേക്കാൾ ശക്തമെന്ന് ഇറാൻ സേന. മിസൈലുകളുടെ ദൂരപരിധി വർധിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. അമേരിക്കയുമായി ചർച്ചകൾ തുടരുന്നുണ്ടെന്നത് നിഷേധിക്കാത്ത ഇറാൻ, ചർച്ചകളും യുദ്ധവും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകുമെന്ന് പാർലമെന്റ് സ്പീക്കർ എം.ബി ഗാലിബാഫ് വ്യക്തമാക്കി. ഇനി ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാൽ തിരിച്ചടി മുൻപത്തേക്കാൾ കടുത്തതായിരിക്കുമെന്നാണ് ഇറാൻ നേതാക്കൾ ഒരുപോലെ ആവർത്തിക്കുന്നത്.
അതിനിടെ, ചർച്ചകൾ സ്തംഭനാവസ്ഥയിലായതിനെ തുടർന്ന് യു.എൻ സമ്മേളനത്തിനെത്തിയ ഇറാൻ വിദേശകാര്യ മന്ത്രി ഉൾപ്പെടെയുള്ള നയതന്ത്ര സംഘത്തെ രാജ്യത്ത് നിന്ന് പുറത്താക്കിയെന്ന അമേരിക്കൻ വാദം ഇറാൻ തള്ളി. സമാധാന നിർദേശങ്ങളിൽ അമേരിക്ക അറിയിച്ച മറുപടിയോട് ഇറാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നയതന്ത്ര തലത്തിലുള്ള അനിശ്ചിതത്വങ്ങൾ തുടരുമ്പോഴും സൈനിക ശക്തി വർധിപ്പിക്കുന്നതിനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോകാനാണ് രാജ്യത്തിന്റെ തീരുമാനം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq




