Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

കീഴടങ്ങാനില്ലെന്ന് ഇറാൻ; അമേരിക്കൻ താവളങ്ങൾക്കെതിരെ കർശന മുന്നറിയിപ്പുമായി പെസെഷ്കിയാൻ

Canada Varthakal by Canada Varthakal
March 17, 2026
in World
Reading Time: 1 min read
കീഴടങ്ങാനില്ലെന്ന് ഇറാൻ; അമേരിക്കൻ താവളങ്ങൾക്കെതിരെ കർശന മുന്നറിയിപ്പുമായി പെസെഷ്കിയാൻ

ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം തുടരുന്നതിനിടെ തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി ഇറാൻ. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ നിലപാട് കടുപ്പിച്ചത്. ഒരു തരത്തിലുള്ള കീഴടങ്ങലിനും ഇറാൻ തയ്യാറല്ലെന്നും, തങ്ങൾക്കെതിരായ സൈനിക നീക്കങ്ങൾക്കായി അയൽരാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങൾ ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം കർശനമായി അറിയിച്ചു.

ഇറാന്റെ പരമാധികാരത്തിന്മേൽ ഭാവിയിൽ ആക്രണങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പില്ലാതെ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനാവില്ലെന്നാണ് പെസെഷ്കിയാൻ വ്യക്തമാക്കിയത്. അമേരിക്കയുടെയും ഇസ്രായേലിന്റെയും നീക്കങ്ങളെ സ്വയം പ്രതിരോധിക്കാൻ ഇറാന് അവകാശമുണ്ടെന്ന് അദ്ദേഹം ആവർത്തിച്ചു. സുരക്ഷാ കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നയതന്ത്ര പരിഹാരമാണ് ഇറാൻ ലക്ഷ്യമിടുന്നത്. നിലവിലെ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ സമാധാന ചർച്ചകൾക്ക് പ്രസക്തിയില്ലെന്നും ഇറാൻ കരുതുന്നു.

ADVERTISEMENT

മേഖലയിലെ അമേരിക്കൻ സാന്നിധ്യത്തിനെതിരെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന ഭീഷണിക്ക് പുറമെ, അമേരിക്കൻ സൈന്യത്തിന് സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്ന രാജ്യങ്ങൾക്കെതിരെയും പ്രത്യാക്രമണം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. മേഖലയിലെ അമേരിക്കൻ താവളങ്ങൾ ലക്ഷ്യമിട്ട് ഇതിനോടകം തന്നെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ആരംഭിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അയൽരാജ്യങ്ങൾ തങ്ങളുടെ നിലപാട് എത്രയും വേഗം വ്യക്തമാക്കണമെന്നും അമേരിക്കൻ കമ്പനികൾ മേഖലയിൽ നിന്ന് പിൻവാങ്ങണമെന്നും ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പശ്ചിമേഷ്യയിൽ സംഘർഷം ലഘൂകരിക്കാൻ ഫ്രാൻസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ശ്രമം നടത്തുന്നതിനിടെയാണ് ഇറാന്റെ ഈ കടുത്ത നിലപാട്. വരും ദിവസങ്ങളിൽ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും പ്രതികരണം എന്തായിരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും മേഖലയിലെ സമാധാന സാധ്യതകൾ.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Iran says it will not surrender; Pesheshkian issues stern warning against US bases

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Is America heading towards another 'Red Scare'? Political observers weigh in on Trump's moves.
World

അമേരിക്ക വീണ്ടും ‘റെഡ് സ്കെയറി’ലേക്കോ? ട്രംപിന്റെ നീക്കങ്ങൾക്കെതിരെ രാഷ്ട്രീയ നിരീക്ഷകർ

by Canada Varthakal
July 29, 2026
UN Security Council meeting
World

ഐക്യരാഷ്ട്ര സഭയിൽ മനുഷ്യാവകാശ നിലപാടുകളിൽ അമേരിക്ക – ഫ്രാൻസ് വാക് പോര്

by Canada Varthakal
July 29, 2026
U.S. President Donald Trump
World

കാനഡയും മെക്സിക്കോയും വേണ്ട’; സ്വതന്ത്ര വ്യാപാര കരാർ പുതുക്കുന്നതിലും താൽപര്യമില്ലെന്ന് ട്രംപ്

by Canada Varthakal
July 29, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.