Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

മാസങ്ങളോളം ശല്യം ചെയ്തു; അമേരിക്കയിൽ ഇന്ത്യക്കാരിയെ വെടിവച്ചുകൊന്ന് 22-കാരൻ ജീവനൊടുക്കി

Canada Varthakal by Canada Varthakal
September 14, 2026
in World
Reading Time: 1 min read
Indian woman shot dead

Indian woman shot dead

വാഷിംഗ്‌ടൺ: വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് യുവതിയെ മാസങ്ങളോളം പിന്തുടർന്ന് ശല്യം ചെയ്തതിന് ശേഷം യുവാവ് വെടിവച്ച് കൊലപ്പെടുത്തി. കലിഫോർണിയയിലെ സാക്രമെന്റോയിൽ ഇന്ത്യൻ വംശജയായ ശാലിനി താക്കൂർ (38) ആണ് കൊല്ലപ്പെട്ടത്. കൃത്യത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതി രോഹിത് (22) പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ സ്വയം വെടിവച്ച് ജീവനൊടുക്കി. ഒരു ഷോപ്പിംഗ് സെന്ററിന് പുറത്തുവച്ച് കാറിലേക്ക് നടന്നുപോകുകയായിരുന്ന ശാലിനിയെ രോഹിത് വെടിവയ്ക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ഏകദേശം മൂന്ന് മണിയോടെ സാക്രമെന്റോ കൗണ്ടിയിലെ ആർഡൻ-ആർക്കേഡ് പ്രദേശത്തുള്ള ‘ഹൗ’ അവന്യൂവിലെ ഷോപ്പിങ് പ്ലാസയിലെ പനേര ബ്രെഡ് റസ്റ്ററന്റ് പാർക്കിങ് ഏരിയയിലായിരുന്നു സംഭവം.

YFA AD 1 2

ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പിന്തുടർന്ന് വീണ്ടും വെടിവച്ച ഇയാൾ, നിലത്തുവീണ ശാലിനിയുടെ തലയിലേക്ക് തൊട്ടടുത്തുനിന്ന് ഒന്നുകൂടി വെടിയുതിർത്ത് മരണം ഉറപ്പാക്കി. സംഭവം നടന്ന് മിനിറ്റുകൾക്കകം, രക്ഷപ്പെടാൻ ശ്രമിച്ച രോഹിതും സ്വന്തം കാറിനുള്ളിൽ വച്ച് സ്വയം വെടിവച്ച് മരിച്ചു. വളരെ കൃത്യമായ ആസൂത്രണത്തോടെയാണ് ഇയാൾ കൊലപാതകം നടത്തിയത്. കഴിഞ്ഞ ജനുവരി മുതൽ രോഹിത് ശാലിനിയെ നിരന്തരം പിന്തുടർന്ന് ശല്യം ചെയ്യുന്നുണ്ടായിരുന്നു. ഇതിനായി ഇവരുടെ കാറിന്റെ ബോണറ്റിനടിയിൽ ഒരു ആപ്പിൾ എയർടാഗ് ഇയാൾ ഒളിപ്പിച്ചുവെച്ചു.

ADVERTISEMENT

ALSO READ ; സോഷ്യൽ മീഡിയയിൽ ബോയ്കോട്ട് ട്രെൻഡ്; കാനഡ സെൻസസിൽ ചരിത്ര വിജയം!

കൂടാതെ, ശാലിനിയുടെ കാറിന്റെ ടയറുകളിലെ കാറ്റഴിച്ചുവിട്ട ശേഷം സഹായിക്കാനെന്ന വ്യാജേന അടുക്കാൻ ശ്രമിക്കുകയും ചെയ്തു. ശാലിനി ഉറങ്ങിക്കിടക്കുമ്പോൾ അവരുടെ വീടിന്റെ വ്യാജ താക്കോൽ ഉപയോഗിച്ച് മുറിക്കുള്ളിൽ കയറാൻ വരെ ഇയാൾ മുതിർന്നിരുന്നു. ശല്യം അതിരുവിട്ടതോടെ പൊലീസ് ശക്തമായി നിർബന്ധിച്ചതിനെത്തുടർന്ന് മേയ് മാസത്തിൽ ശാലിനി കോടതിയെ സമീപിച്ച് രോഹിതിനെതിരെ ‘റിസ്ട്രെയിനിങ് ഓർഡർ’ സമ്പാദിച്ചു. എന്നാൽ ജൂലൈ 29ന് കോടതി ഉത്തരവ് ലംഘിച്ച് ഇയാൾ ശാലിനിയുടെ വീട്ടുപടിക്കൽ പലചരക്ക് സാധനങ്ങൾ എത്തിച്ച് വീണ്ടും ഭീതി സൃഷ്ടിക്കുകയായിരുന്നു. 2023-ൽ അരിസോണ വഴി അനധികൃതമായി അമേരിക്കയിലെത്തിയ ഇന്ത്യക്കാരനാണ് രോഹിത്. അന്ന് ബോർഡർ പട്രോൾ വിഭാഗം ഇയാളെ പിടികൂടിയിരുന്നെങ്കിലും പിന്നീട് മോചിപ്പിക്കുകയായിരുന്നു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canada malayalam newsworld news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Iran America war
World

അമേരിക്കയ്ക്ക് മുന്നിൽ 7 ഉപാധികളുമായി ഇറാൻ; അവഗണിച്ചാൽ കടുത്ത യുദ്ധമെന്ന് മുന്നറിയിപ്പ്

by Canada Varthakal
September 20, 2026
₹77 lakh Germany salary and savings for Indian expats
World

₹77 ലക്ഷം ശമ്പളം, പക്ഷേ സേവിങ്സ് എത്ര? വിദേശ ജോലി സ്വപ്നം കാണുന്നവർ അറിയേണ്ട കണക്ക് വൈറൽ

by Canada Varthakal
September 19, 2026
Donald Trump announces ban on CNN and Politico from White House
World

‘കെട്ടുകഥകളും നുണകളും’; CNN, Politico ഇനി വൈറ്റ് ഹൗസിൽ വേണ്ട; വിലക്ക് പ്രഖ്യാപിച്ച് ട്രംപ്

by Canada Varthakal
September 19, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.