Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

“വിദ്യാഭ്യാസ വായ്പയെടുത്ത് കാനഡയിലേക്ക് വന്നു, ഇപ്പോൾ കടവുമായി മടങ്ങുന്നു”; വൈറലായി ഇന്ത്യൻ വംശജന്റെ കുറിപ്പ്

Canada Varthakal by Canada Varthakal
August 11, 2025
in Canada
Reading Time: 1 min read
Sad_Men

കാനഡയിൽ താമസിക്കുന്ന ഇന്ത്യൻ വംശജനായ ദന്തഡോക്ടറുടെ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇന്ത്യയിൽ രണ്ട് വർഷം ദന്തരോഗവിദഗ്ദ്ധനായി പ്രാക്ടീസ് ചെയ്തിട്ടും കാനഡയിലെ ഡെന്റൽ ഇക്വലൻസ് പരീക്ഷകൾ വിജയിക്കാൻ സാധിച്ചില്ലെന്നാണ് ഇയാൾ റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്. “9 വർഷങ്ങൾക്ക് ശേഷവും ക്ലിനിക്കൽ ഡെന്റൽ ടീമിൽ തുടരുന്നുണ്ടെങ്കിലും പരീക്ഷകൾ വിജയിക്കാൻ കഴിഞ്ഞില്ല. കാനഡയിൽ ജീവിക്കാനുള്ള പ്രതീക്ഷ നഷ്ടപ്പെട്ടു. എന്റെ മാതാപിതാക്കളും എന്റെ എല്ലാ പിന്തുണയും ഇന്ത്യയിലാണ്,” ഇങ്ങനെയാണ് അദ്ദേഹത്തിന്റെ കുറിപ്പിൽ പറയുന്നത്. കാനഡയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാൻ സമയമായെന്നും അദ്ദേഹം പറയുന്നുണ്ട്.

“ഒരു വിദ്യാർത്ഥിയായി കാനഡയിലെത്തിയത് വിദ്യാഭ്യാസ വായ്പയോടുകൂടിയാണ്. ഇപ്പോൾ ഏകദേശം $50,000 കടവുമായി ഒരു കനേഡിയൻ പൗരനായി മടങ്ങുന്നു, “കനേഡിയൻ പൗരനായിട്ടും ഒസിഐ ലഭിച്ചിട്ടും ഡെന്റൽ ഇക്വലൻസ് പരീക്ഷകൾ വിജയിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഞാൻ ഇന്ത്യയിൽ തുടർന്നിരുന്നെങ്കിൽ കിട്ടാത്ത അത്രയും വിപുലമായ അറിവ് ക്ലിനിക്കൽ രംഗത്ത് എനിക്കിപ്പോൾ ഉണ്ട്. ഈ കഠിനമായ പരീക്ഷകൾ ആളുകൾ വിജയിക്കാറുണ്ട്, ചിലർക്ക് ഒരുപാട് സമയമെടുക്കും. പക്ഷെ എനിക്കിനി അതിന് കഴിയില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു. കൂടാതെ, മൂന്ന് വർഷത്തിലൊരിക്കൽ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കാണുന്നത് വളരെ വേദനാജനകമാണ്. നിങ്ങൾക്കീ നാട്ടിൽ സുഹൃത്തുക്കളെ ഉണ്ടാക്കിക്കൂടേ എന്ന് ആളുകൾ ചോദിക്കുമായിരിക്കും. ഞാൻ എന്റെ കുടുംബത്തിന് അടുത്ത് പോകാനും, മാനസികാരോഗ്യം വീണ്ടെടുക്കാനും, എന്റെ വളർച്ചയ്ക്കായി കഠിനാധ്വാനം ചെയ്യാനും വേണ്ടിയാണ് കാനഡ വിടുന്നത്” അദ്ദേഹം കൂട്ടിച്ചേർത്തു.

ADVERTISEMENT

കാനഡയിൽ വരുമാനം മുഴുവൻ ജീവിതച്ചെലവുകൾക്കായി പോവുകയും, ബാക്കി കുറഞ്ഞ വരുമാനം മാത്രമേ ലഭിക്കൂ എന്നും ഇയാൾ വിശദീകരിച്ചു. പലരും വിജയിക്കാറുണ്ടെങ്കിലും ചില ആളുകൾക്ക് കാനഡ ഒരു അദൃശ്യ വലയം പോലെയാണെന്നും അദ്ദേഹം പറഞ്ഞു. ഈ കുറിപ്പ് കാനഡയിലെ പരീക്ഷകൾ എത്രത്തോളം ബുദ്ധിമുട്ടേറിയതാണെന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് കൂടിയാണ് തുടക്കമിട്ടത്.

“Came to Canada with a student loan, now returning with debt”; Indian-origin person’s post goes viral

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

An Indian man says his calm commute in Canada leaves him refreshed, unlike his stressful journeys in Gurgaon.
Canada

‘ഗതാഗതക്കുരുക്കില്ല, സമ്മർദമില്ല’; കാനഡ സ്വർ​ഗമെന്ന് ഇന്ത്യൻ യുവാവ്, വൈറലായി ഇൻസ്റ്റഗ്രാം വീഡിയോ

by Canada Varthakal
July 25, 2026
money
Canada

കാനഡയിൽ നിന്ന് മാസം 70,000 അയക്കുന്നു, പണം മുഴുവൻ മാതാപിതാക്കൾ ചിട്ടിയിലിടുന്നു; പൊട്ടിത്തെറിച്ച് മകൻ, വൈറലായി പോസ്റ്റ്

by Canada Varthakal
July 25, 2026
നാറ്റോ ആസ്ഥാനത്ത് ചാരവൃത്തി: കനേഡിയൻ ഇന്റേൺ അറസ്റ്റിൽ
Canada

നാറ്റോ ആസ്ഥാനത്ത് ചാരവൃത്തി: കനേഡിയൻ ഇന്റേൺ അറസ്റ്റിൽ

by Canada Varthakal
July 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.