ലണ്ടൻ (ഒന്റാരിയോ): ഒന്റാരിയോയിൽ ഇംഗർസോളിന് സമീപം ഉണ്ടായ ദാരുണമായ അപകടത്തിൽ ഇന്ത്യൻ വംശജനായ യുവാവ് മരണപ്പെട്ടു. അമൻ ധിൽ എന്ന യുവാവാണ് മരിച്ചത്.

സെപ്റ്റംബർ 10-നായിരുന്നു സംഭവം. ഫ്ലാറ്റ് ബെഡ് ലോറിയിൽ നിന്ന് പ്ലൈവുഡ് ഷീറ്റുകൾ ഇറക്കുന്നതിനിടെ അപ്രതീക്ഷിതമായി പ്ലൈവുഡ് ദേഹത്തേക്ക് മറിയുകയായിരുന്നു. ഏകദേശം 6,000 കിലോഗ്രാം ഭാരമുള്ള പ്ലൈവുഡ് കെട്ടുകൾക്കടിയിൽ പെട്ട അമൻ സംഭവസ്ഥലത്തുവെച്ച്തന്നെ മരിച്ചു. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ അന്വേഷിച്ചു വരികയാണ്.
Also Read: ഐസ്‌ക്രീം മുതൽ പ്രതിരോധ മേഖല വരെ; താരിഫിനിടയിലും കാനഡയിൽ തദ്ദേശീയ വ്യവസായങ്ങൾക്ക് മുന്നേറ്റം
അമന്റെ അപ്രതീക്ഷിത വേർപാടിൽ തകർന്നിരിക്കുകയാണ് കുടുംബം. കാനഡയിലുള്ള അമന്റെ സഹോദരൻ മൻദീപ് സിംഗ്, മൃതദേഹം ഇന്ത്യയിലെത്തിച്ച് സംസ്കാരം നടത്തുന്നതിനുള്ള ചെലവുകൾക്കായി ‘GoFundMe’ (ഗോഫണ്ട്മീ) വഴി സാമ്പത്തിക സഹായം അഭ്യർത്ഥിച്ച് ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലുള്ള കുടുംബത്തിന് അമന്റെ മൃതദേഹം അവസാനമായി ഒരു നോക്ക് കാണുന്നതിനും സംസ്കാര ചടങ്ങുകൾ നടത്തുന്നതിനുമായി 1,00,000 കനേഡിയൻ ഡോളർ (CAD) സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ വലിയ നഷ്ടത്തിലും സാമ്പത്തിക ബാധ്യതയിലും വിഷമിക്കുന്ന കുടുംബത്തിന് കൈത്താങ്ങാകാൻ തങ്ങളാലാവുന്ന സഹായം നൽകണമെന്നും ക്യാമ്പയിൻ പങ്കുവെക്കണമെന്നും മൻദീപ് അഭ്യർത്ഥിച്ചു.
ഗോഫണ്ട് മീ ക്യാമ്പയിൻ ലിങ്ക് https://www.gofundme.com/f/help-repatriate-the-body-of-aman-dhull-to-india
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








