അരുണാചൽ പ്രദേശിലെ അതിർത്തി പ്രദേശങ്ങൾക്ക് ചൈന സ്വന്തമായി പേരിടുന്ന നടപടിക്ക് തന്ത്രപരമായ മറുപടിയുമായി ഇന്ത്യ. അരുണാചലിലെ 27 സ്ഥലങ്ങൾക്ക് ഔദ്യോഗികമായി പേര് നൽകിയ കേന്ദ്ര സർക്കാർ, ഇവ ‘സർവെ ഓഫ് ഇന്ത്യ’യുടെ ഔദ്യോഗിക ഭൂപടത്തിൽ രേഖപ്പെടുത്തി. യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് (LAC) സമീപമുള്ള പ്രധാന പ്രദേശങ്ങളാണ് ഭൂപടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ നിലവിൽ ചൈനീസ് നിയന്ത്രണത്തിലുള്ള ചില പ്രദേശങ്ങളും ഉൾപ്പെടുന്നുണ്ട്.
ഇരുരാജ്യങ്ങളും തമ്മിൽ അതിർത്തി തർക്കം പരിഹരിക്കുന്നതിനായി നിർണായക ചർച്ചകൾ നടന്നതിന് തൊട്ടുപിന്നാലെയാണ് കേന്ദ്ര സർക്കാരിന്റെ ഈ ശക്തമായ നടപടി. അരുണാചൽ പ്രദേശ് ഇന്ത്യയുടെ ഭാഗമാണെന്ന യാഥാർത്ഥ്യം അംഗീകരിക്കാൻ ചൈന ഇതുവരെ തയ്യാറായിട്ടില്ല. എന്നാൽ, ചൈനയുടെ ഏകപക്ഷീയമായ അവകാശവാദങ്ങളെ പാടെ തള്ളിക്കളയുന്നതാണ് ഇന്ത്യയുടെ പുതിയ നാമകരണം.
India names 27 places in Arunachal Pradesh; responds to China
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla








