ന്യൂ ബ്രൺസ്‌വിക്ക്: ന്യൂ ബ്രൺസ്‌വിക്കിൽ പഠിക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കായി നടപ്പിലാക്കിയ പ്രൈവറ്റ് കരിയർ കോളേജ് ഗ്രാജ്വേറ്റ് പൈലറ്റ് പ്രോഗ്രാമിന്റെ കാലാവധി 2027 അവസാനം വരെ നീട്ടിയതായി ഔദ്യോഗിക അറിയിപ്പ് വന്നു. നിലവിൽ പ്രത്യേക പ്രോഗ്രാമുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും എന്നാൽ പൈലറ്റ് പ്രോഗ്രാമിന്റെ യഥാർത്ഥ കാലാവധി കഴിയുന്നതിന് മുമ്പ് പഠനം പൂർത്തിയാക്കാൻ സാധിക്കാത്തതുമായ വിദ്യാർത്ഥികൾക്ക് സഹായം നൽകുന്നതിനാണ് ഈ തീരുമാനം.
എങ്കിലും ഈ പൈലറ്റ് പ്രോഗ്രാം ഔദ്യോഗികമായി അവസാനിച്ചു കഴിഞ്ഞാൽ പിന്നീട് പുതിയ നോമിനേഷനുകൾ നൽകുന്നതല്ല. അതിനാൽ ഈ പൈലറ്റ് പ്രോഗ്രാമിന് അർഹതയില്ലാത്തവർക്കും നിശ്ചിത തീയതിക്ക് ശേഷം പഠനം പൂർത്തിയാക്കുന്നവർക്കും ന്യൂ ബ്രൺസ്‌വിക്കിലെ മറ്റ് ഇമിഗ്രേഷൻ വഴികൾ കണ്ടെത്തുന്നതിനായി ശ്രമിക്കാവുന്നതാണ്.
പഠനം പൂർത്തിയാക്കിയ ശേഷം ആവശ്യമായ പ്രവൃത്തിപരിചയം നേടുകയും അവിടുത്തെ തൊഴിലുടമകളിൽ നിന്ന് ജോലി വാഗ്ദാനം ലഭിക്കുകയും ചെയ്യുന്നവർക്ക് മറ്റ് പ്രവിശ്യാ ഇമിഗ്രേഷൻ ഓപ്ഷനുകൾ ലഭ്യമായേക്കാം. കൂടുതൽ വിവരങ്ങൾ അറിയാനായി ന്യൂ ബ്രൺസ്‌വിക്ക് സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
Important notice for international students in New Brunswick: Work permit pilot program extended.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






