Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

ഫ്രഞ്ച് അറിയാമെങ്കിൽ PR എളുപ്പമാകും! കാനഡയിൽ ഫ്രാങ്കോഫോൺ കമ്മ്യൂണിറ്റികൾക്കായി പുതിയ കുടിയേറ്റ പദ്ധതികൾ

Canada Varthakal by Canada Varthakal
November 27, 2025
in Immigration
Reading Time: 1 min read
canada flag

കാനഡയിലെ ന്യൂനപക്ഷ ഫ്രാങ്കോഫോൺ സമൂഹങ്ങളെ ശക്തിപ്പെടുത്തുന്നതിനായി നൂതനമായ പദ്ധതികൾ പ്രഖ്യാപിച്ച് ഇമിഗ്രേഷൻ മന്ത്രി ലെന മെറ്റ്‌ലെഗ് ഡിയാബ്. ക്യുബെക്കിന് പുറത്തുള്ള ഫ്രഞ്ച് സംസാരിക്കുന്നവരുടെ കുടിയേറ്റം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഏകദേശം $3.6 മില്യൺ കനേഡിയൻ ഡോളർ (ഏകദേശം ₹22.5 കോടിയിലധികം രൂപ) നിക്ഷേപിക്കുമെന്ന് മന്ത്രി അറിയിച്ചു. ഈ പുതിയ പദ്ധതികൾ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ശിശു പരിപാലനം തുടങ്ങിയ നിർണ്ണായക മേഖലകളിലെ തൊഴിൽ വിടവുകൾ നികത്തുന്നതിനായി വിദേശ റിക്രൂട്ട്‌മെന്റിനും പ്രമോഷൻ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകും.

ഫ്രഞ്ച് സംസാരിക്കുന്നവരുടെ കുടിയേറ്റത്തിന്റെ വർദ്ധനവ് കാനഡയുടെ ദ്വിഭാഷാ രാജ്യ (Bilingual Nation) എന്ന സ്വത്വം ശക്തിപ്പെടുത്താൻ സഹായിക്കും. ഇതിനായി ക്യുബെക്കിന് പുറത്തുള്ള ഫ്രഞ്ച് സംസാരിക്കുന്ന സ്ഥിര താമസക്കാരുടെ പ്രവേശന നിരക്ക് 10.5% ആയി വർദ്ധിപ്പിക്കും.
പിന്നാലെ ഈ നിരക്ക് 12% ആയി ഉയർത്താൻ ലക്ഷ്യമിടുന്നുണ്ട്. 2026-ൽ 9%, 2027-ൽ 10% എന്നിങ്ങനെയായിരുന്നു ഈ വിഭാഗത്തിലെ പ്രവേശന ലക്ഷ്യങ്ങൾ. കാനഡയുടെ 2026-2028-ലെ ഇമിഗ്രേഷൻ ലെവൽസ് പ്ലാൻ അനുസരിച്ച് വാർഷികമായി 380,000 സ്ഥിരതാമസക്കാരെയാണ് കാനഡ ലക്ഷ്യമിടുന്നത്. ഇതിൽ 64% സാമ്പത്തിക കുടിയേറ്റത്തിലൂടെ ആയിരിക്കും.

ADVERTISEMENT

എക്സ്പ്രസ് എൻട്രിയിൽ ഫ്രഞ്ച് വിഭാഗത്തിന് വൻ ഡിമാൻഡ്

ഫ്രഞ്ച് സംസാരിക്കുന്ന വിദഗ്ദ്ധ തൊഴിലാളികൾക്ക് കാനഡയിലേക്ക് പ്രവേശിക്കാനുള്ള ഏറ്റവും പ്രധാന മാർഗ്ഗമായി എക്സ്പ്രസ് എൻട്രി സിസ്റ്റം മാറിയിരിക്കുകയാണ്.

വിവരണം2024 ലെ കണക്കുകൾ2025 ലെ (നവംബർ വരെ) കണക്കുകൾ
ആകെ ITA-കൾ (ക്ഷണങ്ങൾ)36,000 (എല്ലാ ITAs-യുടെ 23%)36,000+ (എല്ലാ വിഭാഗങ്ങളിലും ഏറ്റവും കൂടുതൽ)
ശരാശരി CRS കട്ട്-ഓഫ്409 പോയിന്റുകൾ (ഏറ്റവും കുറഞ്ഞത്)379 പോയിന്റുകൾ വരെ (ഏറ്റവും കുറഞ്ഞത്)

ഫ്രഞ്ച് ഭാഷാ വിഭാഗത്തിനായി പ്രത്യേകമായി കൂടുതൽ തവണ ഡ്രോകൾ നടത്തുന്നുണ്ട്. ഇതിൽ പൊതുവായ ഡ്രോകളെ അപേക്ഷിച്ച് കുറഞ്ഞ CRS പോയിന്റുകൾ മതി. ഫ്രഞ്ച് ഭാഷാ പ്രാവീണ്യത്തിന് 56 ബോണസ് CRS പോയിന്റുകൾ വരെ ലഭിക്കും. ഫ്രഞ്ച് സംസാരിക്കുന്നവർക്കായി എക്സ്പ്രസ് എൻട്രിക്ക് പുറമെ മറ്റ് വഴികളുമുണ്ട്. 2023-ൽ ഫ്രഞ്ച് സംസാരിക്കുന്ന സ്ഥിരതാമസക്കാരിൽ 24% പേർ PNP വഴിയാണ് എത്തിയത്. ന്യൂ ബ്രൺസ്വിക്ക്, മാനിറ്റോബ, നോവ സ്കോഷ്യ തുടങ്ങിയ പ്രവിശ്യകൾ ഈ വിഭാഗത്തിന് മുൻഗണന നൽകുന്നു. രണ്ടാമത്തേത്

ഫ്രാങ്കോഫോൺ മൊബിലിറ്റി പ്രോഗ്രാമാണ്. ഫ്രഞ്ച് സംസാരിക്കുന്ന തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന തൊഴിലുടമകൾക്കുള്ള ലേബർ മാർക്കറ്റ് ഇംപാക്റ്റ് അസസ്‌മെന്റ് (LMIA) ഒഴിവാക്കിയുള്ള പ്രോ​ഗ്രാമാണിത്. പിന്നീടുള്ളത് ഗ്രാമീണ ഫ്രാങ്കോഫോൺ സമൂഹങ്ങളെ പിന്തുണയ്ക്കുന്നതിനായുള്ള റൂറൽ ആൻഡ് ഫ്രാങ്കോഫോൺ കമ്മ്യൂണിറ്റി ഇമിഗ്രേഷൻ പൈലറ്റ് പ്രോ​ഗ്രാമാണ്. ഈ പുതിയ പ്രഖ്യാപനം ഫ്രഞ്ച് സംസാരിക്കുന്നവർക്ക് കാനഡയിൽ സ്ഥിരതാമസം നേടുന്നതിനുള്ള സാധ്യതകൾ വലിയ തോതിൽ വർദ്ധിപ്പിക്കുമെന്ന് ഉറപ്പാണ്.

ഒരു അം​ഗീകൃത ഇമി​ഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Immigration Minister Announces A Number Of Innovative Projects

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

NB PNP ഡ്രോ: 2026 ജൂലൈ 16 മുതൽ ജൂലൈ 22 വരെ നടന്ന നറുക്കെടുപ്പുകളുടെ വിശദാംശങ്ങൾ അറിയാം!
Immigration

NB PNP ഡ്രോ: 2026 ജൂലൈ 16 മുതൽ ജൂലൈ 22 വരെ നടന്ന നറുക്കെടുപ്പുകളുടെ വിശദാംശങ്ങൾ അറിയാം!

by Canada Varthakal
July 24, 2026
നിങ്ങൾ അറിഞ്ഞോ? കാനഡ പി.ആർ, ഓപ്പൺ വർക്ക് പെർമിറ്റ് അപേക്ഷകൾക്കായി പുതിയ IRCC അപ്ഡേറ്റുകൾ ഇതാ
Immigration

നിങ്ങൾ അറിഞ്ഞോ? കാനഡ പി.ആർ, ഓപ്പൺ വർക്ക് പെർമിറ്റ് അപേക്ഷകൾക്കായി പുതിയ IRCC അപ്ഡേറ്റുകൾ ഇതാ

by Canada Varthakal
July 23, 2026
canada flag
Immigration

കാനഡയുടെ ചരിത്രത്തിൽ ആദ്യത്തെ മിലിട്ടറി റിക്രൂട്ട് ഡ്രോ; ജൂലൈ 23 നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം

by Canada Varthakal
July 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.