Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

2027-ല്‍ ഓട്ടവയില്‍ വൈദ്യുതി വിതരണ നിരക്ക് വീണ്ടും വര്‍ധിക്കും

Canada Varthakal by Canada Varthakal
October 30, 2026
in Canada
Reading Time: 1 min read
Hydro Ottawa building.

Hydro Ottawa proposes a monthly electricity distribution rate increase starting in January 2027, pending approval.

ഓട്ടവ: 2027 ജനുവരി മുതല്‍ വൈദ്യുതി വിതരണ നിരക്ക് പ്രതിമാസം 3.23 ഡോളര്‍ വര്‍ധിപ്പിക്കാന്‍ ഹൈഡ്രോ ഓട്ടവയുടെ നീക്കം. നിരക്ക് വര്‍ധനയ്ക്ക് അനുമതി തേടി കമ്പനി ഒന്റാരിയോ എനര്‍ജി ബോര്‍ഡിന് അപേക്ഷ നല്‍കി. അനുമതി ലഭിച്ചാല്‍ ജനുവരി ഒന്നുമുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.

CT CLIENT WEB ADS Ajay 6

2026-ല്‍ വൈദ്യുതി വിതരണ നിരക്കില്‍ പ്രതിമാസം 5.87 ഡോളറിന്റെ വര്‍ധന നടപ്പാക്കിയിരുന്നു. 2025-ല്‍ 2026 മുതല്‍ 2030 വരെ നിരക്ക് വര്‍ധിപ്പിക്കാനുള്ള അപേക്ഷ കമ്പനി സമര്‍പ്പിച്ചെങ്കിലും ഉപഭോക്താക്കളുടെ സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് ഒന്റാരിയോ എനര്‍ജി ബോര്‍ഡ് അത് തള്ളുകയായിരുന്നു. തുടര്‍ന്ന് 2026-ലെ വര്‍ധനയ്ക്ക് അംഗീകാരം നല്‍കുകയും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഓരോ തവണയും പ്രത്യേക അപേക്ഷ നല്‍കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു.

ADVERTISEMENT

2027-ലെ നിര്‍ദേശത്തിന് അംഗീകാരം ലഭിച്ചാല്‍ സാധാരണ ഗാര്‍ഹിക ഉപഭോക്താക്കളുടെ പ്രതിമാസ വൈദ്യുതി വിതരണ നിരക്ക് 43.04 ഡോളറാകും. 50 കിലോവാട്ടില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്ന ജനറല്‍ സര്‍വീസ് ഉപഭോക്താക്കള്‍ക്കുള്ള നിരക്ക് പ്രതിമാസം 6.56 ഡോളര്‍ വര്‍ധിപ്പിക്കാനും കമ്പനി നിര്‍ദേശിച്ചിട്ടുണ്ട്.

ALSO READ: അടുത്ത 3 വർഷത്തിനിടെ വൈദ്യുതി നിരക്ക് കുത്തനെ കൂട്ടാൻ N.B. Power; രൂക്ഷ വിമർശനവുമായി ജനപ്രതിനിധികൾ

വൈദ്യുതി ശൃംഖല നവീകരിക്കാനും വികസിപ്പിക്കാനും കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനും നിക്ഷേപം ആവശ്യമായതിനാലാണ് നിരക്ക് വര്‍ധനയെന്നാണ് ഹൈഡ്രോ ഓട്ടവയുടെ വിശദീകരണം. വര്‍ധിച്ചുവരുന്ന വൈദ്യുതി ആവശ്യങ്ങള്‍ നിറവേറ്റുക, പഴകിയ അടിസ്ഥാനസൗകര്യങ്ങള്‍ പുതുക്കുക, ഊര്‍ജമേഖലയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് ശൃംഖല നവീകരിക്കുക, പ്രതിരോധശേഷി വര്‍ധിപ്പിക്കുക എന്നിവയാണ് കമ്പനിയുടെ പ്രധാന നിക്ഷേപ ലക്ഷ്യങ്ങള്‍.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

‘Hydro Ottawa Proposes Electricity Rate Increase’

Tags: canadacanada malayalam newscanada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Canada Express Entry October 2026 Draws
Canada

ഇവിടെ സേഫാണ്! 2027ൽ സന്ദർശിക്കാൻ ഏറ്റവും സുരക്ഷിതമായ രാജ്യം കാനഡ

by Canada Varthakal
November 3, 2026
RCAF CH-148 Cyclone helicopter
Canada

കനേഡിയൻ നേവി കപ്പലിൽ ഹെലികോപ്റ്റർ ഇറക്കുന്നതിനിടെ അപകടം; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

by Canada Varthakal
November 3, 2026
ice storm
Canada

പ്രകൃതിദുരന്തമോ സൈബർ ആക്രമണമോ? 3 ദിവസത്തേക്ക് ഭക്ഷണവും വെള്ളവും കരുതണം; മുന്നറിയിപ്പുമായി കാനഡ

by Canada Varthakal
November 3, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.