Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

കുടിവെള്ളത്തിൽ പരാസൈറ്റ് സാന്നിധ്യം: കാസെച്വാൻ ഫസ്റ്റ് നേഷൻ മേഖലയിൽ നിന്ന് ആരോഗ്യപ്രവർത്തകരെ മാറ്റുന്നു

Canada Varthakal by Canada Varthakal
February 4, 2026
in Ontario
Reading Time: 1 min read
A sign for Kashechewan Health Services.

ഒന്റാറിയോ: കാസെച്വാൻ ഫസ്റ്റ് നേഷൻ മേഖലയിലെ കുടിവെള്ള വിതരണ ശൃംഖലയിൽ മാരകമായ പാരസൈറ്റിനെ കണ്ടെത്തിയതിനെ തുടർന്ന് ഇവിടത്തെ ആരോഗ്യപ്രവർത്തകരെ അടിയന്തരമായി ഒഴിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഇൻഡിജിനസ് സർവീസസ് കാനഡ. ജലശുദ്ധീകരണ പ്ലാന്റിലെ തകരാറുകൾ മൂലം കുടിവെള്ളത്തിൽ ‘ക്രിപ്‌റ്റോസ്പോറിഡിയം’ എന്ന പാരസൈറ്റ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പ്രദേശത്തെ നഴ്‌സുമാരെയും പാരാമെഡിക്കൽ ജീവനക്കാരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നത്.

നിലവിൽ 2,300 ഓളം ജനസംഖ്യയുള്ള ഈ ദൂരപ്രദേശത്ത് ഏകദേശം 370 പേർ മാത്രമാണ് ഇപ്പോൾ താമസിക്കുന്നത്. ആരോഗ്യപ്രവർത്തകർ കൂടി മടങ്ങുന്നതോടെ പ്രദേശത്തെ ക്ലിനിക്കുകൾ പൂർണ്ണമായും ശൂന്യമാകും. ഇവർക്കായി ഫോർട്ട് ആൽബനിയിലെ ആശുപത്രിയിൽ ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മഞ്ഞുമൂടിയ റോഡിലൂടെ ഏകദേശം ഒരു മണിക്കൂർ യാത്ര ചെയ്താൽ മാത്രമേ ഈ ആശുപത്രിയിൽ എത്താൻ സാധിക്കൂ. അടിയന്തര സാഹചര്യം കണക്കിലെടുത്ത് മേഖലയിൽ തുടരുന്നവർക്കായി വെർച്വൽ ചികിത്സാ സൗകര്യങ്ങളും എയർ ആംബുലൻസ് സേവനങ്ങളും ഉറപ്പാക്കാൻ ഒന്റാറിയോ ആരോഗ്യ മന്ത്രാലയവും മറ്റ് ഏജൻസികളും സംയുക്തമായി പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്.

ADVERTISEMENT

ജനുവരി പകുതിയോടെ ജലശുദ്ധീകരണ പ്ലാന്റിലെ പമ്പുകൾ തകരാറിലായതാണ് പ്രതിസന്ധിക്ക് കാരണമായത്. മലിനജലം കുടിവെള്ളത്തിൽ കലർന്നതിനെ തുടർന്ന് ഇതുവരെ അറുപതിലധികം പേർക്ക് പാരസൈറ്റ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സാധാരണഗതിയിൽ ഒരാഴ്ച കൊണ്ട് ഭേദമാകുന്ന അസുഖമാണെങ്കിലും കുട്ടികളിലും പ്രായമായവരിലും ഇത് ഗുരുതരമാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ശുദ്ധീകരണ പ്ലാന്റിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ജലവിതരണം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ എഞ്ചിനീയർമാരുടെ നേതൃത്വത്തിൽ നടക്കുന്നുണ്ടെങ്കിലും ജനങ്ങൾക്ക് സുരക്ഷിതമായി മടങ്ങിയെത്താൻ ഇനിയും സമയമെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Parasite presence in drinking water: Health workers evacuated from Kasechwan First Nation region
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ബോൾട്ടണിൽ വാഹനാപകടം; പ്രധാന റോഡ് അടച്ചത് മണിക്കൂറുകളോളം, യാത്രക്കാർക്ക് മുന്നറിയിപ്പ്
Ontario

ബോൾട്ടണിൽ വാഹനാപകടം; പ്രധാന റോഡ് അടച്ചത് മണിക്കൂറുകളോളം, യാത്രക്കാർക്ക് മുന്നറിയിപ്പ്

by Canada Varthakal
August 1, 2026
തണ്ടർ ബേ 50/50 ലോട്ടറി: 2,772,840 കനേഡിയൻ ഡോളറിന്റെ ബമ്പർ സമ്മാനം സ്വന്തമാക്കി ഭവ്യ ഫൽദു
Ontario

തണ്ടർ ബേ 50/50 ലോട്ടറി: 2,772,840 കനേഡിയൻ ഡോളറിന്റെ ബമ്പർ സമ്മാനം സ്വന്തമാക്കി ഭവ്യ ഫൽദു

by Canada Varthakal
August 1, 2026
കാട്ടുതീ മുന്നറിയിപ്പിൽ വീഴ്ചയോ?; ഒന്റാറിയോ സർക്കാരിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഫസ്റ്റ് നേഷൻസ്
Canada

കാട്ടുതീ മുന്നറിയിപ്പിൽ വീഴ്ചയോ?; ഒന്റാറിയോ സർക്കാരിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഫസ്റ്റ് നേഷൻസ്

by Canada Varthakal
July 30, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.