📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

ഒന്റാറിയോയിൽ നിരീക്ഷണത്തിലുള്ളവർക്ക് ഹാൻറാവൈറസ് ലക്ഷണങ്ങളില്ലെന്ന് ആരോഗ്യവകുപ്പ്

Canada Varthakal by Canada Varthakal
May 9, 2026
in Ontario
Reading Time: 1 min read
ഒന്റാറിയോയിൽ നിരീക്ഷണത്തിലുള്ളവർക്ക് ഹാൻറാവൈറസ് ലക്ഷണങ്ങളില്ലെന്ന് ആരോഗ്യവകുപ്പ്

ഒന്റാറിയോ: ഹാന്റാവൈറസ് ബാധ റിപ്പോർട്ട് ചെയ്ത വിനോദസഞ്ചാര കപ്പലിൽ യാത്ര ചെയ്തിരുന്ന ഒന്റാറിയോ സ്വദേശികളായ രണ്ടുപേർ നിലവിൽ നിരീക്ഷണത്തിലാണെന്ന് പ്രവിശ്യാ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. കീരൻ മൂർ അറിയിച്ചു. ഗ്രേ-ബ്രൂസ് കൗണ്ടികളിലെ ഒരേ വീട്ടിൽ താമസിക്കുന്ന ഇവർ ഏപ്രിൽ 25-നാണ് ഒന്റാറിയോയിൽ തിരിച്ചെത്തിയത്. 45 ദിവസത്തെ നിരീക്ഷണ കാലയളവിലൂടെയാണ് ഇവർ കടന്നുപോകുന്നത്. നിലവിൽ ഇവർക്ക് രോഗലക്ഷണങ്ങളൊന്നുമില്ലെന്നും പൊതുജനങ്ങൾക്ക് ഭീഷണിയില്ലെന്നും ഡോ. മൂർ സിടിവി ന്യൂസിനോട് വ്യക്തമാക്കി.

കപ്പലിൽ നിന്ന് മറ്റ് യാത്രക്കാരൊന്നും പ്രവിശ്യയിലേക്ക് എത്താനില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. നിരീക്ഷണത്തിലുള്ള വ്യക്തികൾക്ക് നിലവിൽ ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ മറ്റുള്ളവരിലേക്ക് രോഗം പടരാനുള്ള സാധ്യത വളരെ കുറവാണെന്നാണ് വിലയിരുത്തൽ. ഗ്രേ-ബ്രൂസ് പബ്ലിക് ഹെൽത്ത് യൂണിറ്റ് ഇവരുടെ ആരോഗ്യനില ദിവസേന പരിശോധിക്കുന്നുണ്ട്. ഇവർക്ക് ലക്ഷണങ്ങൾ പ്രകടമായാൽ ആവശ്യമായ ചികിത്സ നൽകുന്നതിനായി പ്രത്യേക പ്രോട്ടോക്കോൾ തയ്യാറാക്കിയിട്ടുണ്ടെന്ന് ആക്ടിംഗ് മെഡിക്കൽ ഓഫീസർ ഓഫ് ഹെൽത്ത് ഡോ. ബ്രിട്ടാനി ഗ്രഹാം അറിയിച്ചു.

ADVERTISEMENT

അർജന്റീനയിൽ നിന്ന് ഏപ്രിൽ ഒന്നിന് പുറപ്പെട്ട എംവി ഹോണ്ടിയസ് (MV Hondius) എന്ന കപ്പലുമായി ബന്ധപ്പെട്ട് ഇതുവരെ എട്ട് കേസുകളും മൂന്ന് മരണങ്ങളുമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. എലികളുടെ മൂത്രം, വിസർജ്യം, ഉമിനീർ എന്നിവയിലൂടെയാണ് സാധാരണയായി ഹാന്റാ വൈറസ് പകരുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് പടരുന്നത് വളരെ അപൂർവമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. വൈറസിന് ജനിതക മാറ്റങ്ങൾ സംഭവിച്ചതായി റിപ്പോർട്ടുകളില്ലെന്ന് ഡോ. മൂർ ചൂണ്ടിക്കാട്ടി. അർജന്റീനയും ലോകാരോഗ്യ സംഘടനയും നൽകിയ മാർഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് പ്രതിരോധ നടപടികൾ തുടരുന്നത്.

ADVERTISEMENT

ഒന്റാറിയോയിൽ ഹാന്റാ വൈറസ് ബാധ അതീവ വിരളമാണെന്ന് ടൊറന്റോ മെഡിക്കൽ ഓഫീസർ ഓഫ് ഹെൽത്ത് ഡോ. മിഷേൽ മൂർത്തി അറിയിച്ചു. കഴിഞ്ഞ പത്ത് വർഷത്തിനിടെ പ്രവിശ്യയിൽ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. കാനഡയിൽ ബ്രിട്ടീഷ് കൊളംബിയ, മാനിറ്റോബ, ക്യൂബെക് എന്നീ പ്രവിശ്യകളിലാണ് സാധാരണയായി ഇത്തരം കേസുകൾ കാണപ്പെടാറുള്ളത്. 1989-ന് ശേഷം ആകെ 109 ഹാന്റാ വൈറസ് കേസുകൾ മാത്രമാണ് കാനഡയിൽ ആകെ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

Health department says people under observation in Ontario have no symptoms of Hantavirus

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ലഹരിയുടെ പിടിയിൽ നോർത്ത് ബേ; 42 കേസുകൾ റിപ്പോർട്ട് ചെയ്തു, ജാഗ്രത പാലിക്കാൻ ഹെൽത്ത് യൂണിറ്റ്
Ontario

ലഹരിയുടെ പിടിയിൽ നോർത്ത് ബേ; 42 കേസുകൾ റിപ്പോർട്ട് ചെയ്തു, ജാഗ്രത പാലിക്കാൻ ഹെൽത്ത് യൂണിറ്റ്

by Canada Varthakal
May 6, 2026
വികസന പദ്ധതികൾ പൂർത്തിയാക്കാൻ മിഷേൽ ബോയ്‌ലോ; ടിമിൻസ് മേയർ വീണ്ടും ജനവിധി തേടുമെന്ന് പ്രഖ്യാപനം!
Ontario

വികസന പദ്ധതികൾ പൂർത്തിയാക്കാൻ മിഷേൽ ബോയ്‌ലോ; ടിമിൻസ് മേയർ വീണ്ടും ജനവിധി തേടുമെന്ന് പ്രഖ്യാപനം!

by Canada Varthakal
May 5, 2026
ഒന്റാരിയോയിലെ പുതിയ എച്ച്എസ്ടി ഇളവ്: അറിയേണ്ട കാര്യങ്ങൾ ഇതാ!
Ontario

ഒന്റാരിയോയിലെ പുതിയ എച്ച്എസ്ടി ഇളവ്: അറിയേണ്ട കാര്യങ്ങൾ ഇതാ!

by Canada Varthakal
May 1, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.