വിന്നിപെഗ്: വിന്നിപെഗിൽ തോക്കും ചുറ്റികയുമായി എത്തി വ്യാപാരസ്ഥാപനം തകർത്ത് വൻതോതിൽ സ്വർണ്ണാഭരണങ്ങൾ കവർന്ന രണ്ട് പ്രതികൾക്കായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. കഴിഞ്ഞ ഏപ്രിൽ 29-ന് ഉച്ചയ്ക്ക് 12:30 ഓടെ കോറിഡൺ അവന്യൂവിലെ 1700 ബ്ലോക്കിലുള്ള ഒരു ജ്വല്ലറിയിലാണ് സിനിമാ സ്റ്റൈൽ കവർച്ച നടന്നത്. കേസ് അന്വേഷിക്കുന്ന മേജർ ക്രൈംസ് യൂണിറ്റ് പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്.
പകൽ സമയത്ത് സ്ഥാപനത്തിലേക്ക് അതിക്രമിച്ചു കയറിയ പ്രതികളിൽ ഒരാളുടെ കൈയ്യിൽ ഹാൻഡ്ഗണും രണ്ടാമന്റെ കൈയ്യിൽ ചുറ്റികയും ഉണ്ടായിരുന്നു. തോക്ക് ചൂണ്ടി ജീവനക്കാരെ ഭയപ്പെടുത്തിയ ശേഷം ഇവർ ചുറ്റിക ഉപയോഗിച്ച് ജ്വല്ലറിയുടെ ഡിസ്പ്ലേ കേസ് തകർക്കുകയായിരുന്നു. നിമിഷങ്ങൾക്കകം വൻ മൂല്യമുള്ള ആഭരണങ്ങൾ കവർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
പ്രതികളെ തിരിച്ചറിയാൻ സഹായിക്കുന്ന വസ്ത്രധാരണ രീതിയും പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഒന്നാം പ്രതി ‘Westtrans’ ലോഗോയുള്ള കറുത്ത ഫ്രീസർ സ്റ്റൈൽ ജാക്കറ്റും, കറുത്ത നെക്ക് വാമറും, നീല അഡിഡാസ് തൊപ്പിയും, കറുത്ത പാന്റും വെള്ള ഷൂസുമാണ് ധരിച്ചിരുന്നത്. രണ്ടാമത്തെയാൾ കറുത്ത ‘North Face’ ജാക്കറ്റും, കറുത്ത നെക്ക് വാമറും, ലെതർ ഗ്ലൗസുകളും, ബ്ലൂ ജീൻസും വെള്ള ഷൂസുമാണ് ധരിച്ചിരുന്നത്.
ദൃശ്യങ്ങളിലുള്ള വ്യക്തികളെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ ഉടൻ തന്നെ 204-986-6219 എന്ന നമ്പറിലോ, ക്രൈം സ്റ്റോപ്പേഴ്സിനെ 204-786-8477 എന്ന നമ്പറിലോ ബന്ധപ്പെട്ട് വിവരങ്ങൾ അറിയിക്കണമെന്ന് വിന്നിപെഗ് പോലീസ് അഭ്യർത്ഥിച്ചു.
Have you seen these men? Police searching for robbery suspects
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





