Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ഹാലിഫാക്‌സിലെ ഭവന പദ്ധതികൾ പ്രതിസന്ധിയിൽ: പ്രവിശ്യയുടെ നീക്കം ആയിരക്കണക്കിന് വീടുകളുടെ നിർമ്മാണം മരവിപ്പിച്ചു

Canada Varthakal by Canada Varthakal
August 20, 2025
in Canada
Reading Time: 1 min read
ഹാലിഫാക്‌സിലെ ഭവന പദ്ധതികൾ പ്രതിസന്ധിയിൽ: പ്രവിശ്യയുടെ നീക്കം ആയിരക്കണക്കിന് വീടുകളുടെ നിർമ്മാണം മരവിപ്പിച്ചു

ഹാലിഫാക്‌സ്: നോവ സ്കോഷ്യ സർക്കാർ ഹാലിഫാക്സ് നഗരത്തിന്റെ മേഖലാ പദ്ധതി തള്ളിയതിനെ തുടർന്ന് നിരവധി ഭവന നിർമ്മാണ പദ്ധതികൾ വഴിമുട്ടിയതായി മേയർ ആൻഡി ഫിൽമോർ അറിയിച്ചു. പുതിയ പദ്ധതിയിലെ ചില നിയമങ്ങൾ പ്രവിശ്യക്ക് സ്വീകാര്യമല്ലാത്തതിനാൽ ഈ നീക്കം നിരവധി വീടുകളുടെ നിർമ്മാണത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ പദ്ധതിക്കായി കാത്തിരുന്ന നിരവധി കെട്ടിട സമുച്ചയങ്ങളുടെ നിർമ്മാണം ഇപ്പോൾ ‘ലിംബോ’ അവസ്ഥയിലാണെന്ന് ഫിൽമോർ മാധ്യമങ്ങളോട് പറഞ്ഞു.

നഗരത്തിന്റെ വളർച്ചയെ നയിക്കാൻ ലക്ഷ്യമിട്ട് അഞ്ച് വർഷം മുമ്പ് ഹാലിഫാക്സ് കൗൺസിൽ പാസാക്കിയ പുതിയ പ്ലാൻ, നഗരത്തിലെ നിരവധി ബൈലോകളും ഭൂവിനിയോഗ പദ്ധതികളും ഭേദഗതി ചെയ്യാൻ ഉദ്ദേശിച്ചിരുന്നു. എന്നാൽ, പരിസ്ഥിതി സംരക്ഷണത്തിനായുള്ള ചില നിയമങ്ങൾ നിർമ്മാണ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുമെന്ന് ആരോപിച്ച് നോവ സ്കോഷ്യ മുനിസിപ്പൽ അഫയേഴ്‌സ് മന്ത്രി ജോൺ ലോർ കഴിഞ്ഞ ആഴ്ച ഈ പദ്ധതി തള്ളുകയായിരുന്നു.

ADVERTISEMENT

പ്രവിശ്യയുടെ ഈ നീക്കം മൂലം ആയിരക്കണക്കിന് ഭവന യൂണിറ്റുകളുടെ നിർമ്മാണത്തെയാണ് ബാധിച്ചതെന്ന് ഹാലിഫാക്സ് പ്ലാനിംഗ് ഡയറക്ടർ ജാക്വിലിൻ ഹാമിൽട്ടൺ അറിയിച്ചു. ഒരൊറ്റ വിഭാഗത്തിൽ മാത്രം, 2,000 ഭവന യൂണിറ്റുകൾ നിർമ്മിക്കുന്ന 12 പദ്ധതികൾ ഈ നീക്കം മൂലം വൈകിയതായി അവർ പറഞ്ഞു. ഇതിന്റെ വ്യാപ്തി ഇതിലും വലുതായിരിക്കുമെന്നും ആയിരക്കണക്കിന് യൂണിറ്റുകളാണ് പ്രതിസന്ധിയിലായിരിക്കുന്നത് എന്നും അവർ കൂട്ടിച്ചേർത്തു.

മന്ത്രി ലോർ പ്രധാനമായും എതിർത്തത് രണ്ട് കാര്യങ്ങളാണ്: ഒന്ന്, ജലപാതകൾക്ക് ചുറ്റുമുള്ള നിർമ്മാണ അതിർത്തി 20 മീറ്ററിൽ നിന്ന് 30 മീറ്ററായി ഉയർത്തുന്നത്. രണ്ട്, പുതിയ വീടുകളിലും അപ്പാർട്ടുമെന്റുകളിലും ഇലക്ട്രിക് വാഹനങ്ങൾക്ക് പാർക്കിംഗ് സ്ഥലങ്ങൾ നിർബന്ധമാക്കുന്നത്.

ഈ നിയമങ്ങൾ ഭവന നിർമ്മാണത്തിന്റെ വേഗത കുറയ്ക്കുകയോ, ചെലവ് വർദ്ധിപ്പിക്കുകയോ ചെയ്യുമെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.
അതേസമയം, പ്രവിശ്യയുടെ ഈ നിലപാടിൽ ഹാലിഫാക്സ് കൗൺസിലർമാർ കടുത്ത അതൃപ്തി രേഖപ്പെടുത്തി. തടാകങ്ങളെ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങളെ പരിഗണിക്കുന്നതിന് പകരം, ഭവന നിർമ്മാണം എന്ന ഒറ്റ ലക്ഷ്യത്തിനായി മുഴുവൻ പദ്ധതിയും തള്ളിക്കളഞ്ഞത് നിർഭാഗ്യകരമാണെന്ന് കൗൺസിലർമാർ പറഞ്ഞു. ഈ വിഷയം പരിഹരിക്കുന്നതിനായി പ്രവിശ്യാ സർക്കാരുമായി ചർച്ച നടത്തുമെന്ന് മേയർ ഫിൽമോർ അറിയിച്ചു.

നിലവിലെ സാഹചര്യത്തിൽ ഭവന നിർമ്മാണ പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് പുതിയ പദ്ധതയിൽ മാറ്റങ്ങൾ വരുത്തി ക്രിസ്തുമസ് അവധിക്ക് മുമ്പ് പ്രവിശ്യക്ക് സമർപ്പിക്കുമെന്ന് മേയർ പറഞ്ഞു. അതേസമയം, നിർമ്മാണ പദ്ധതികൾ തയ്യാറാക്കുന്നതിൽ തങ്ങളുമായി കൂടിയാലോചനകൾ നടക്കുന്നില്ലെന്ന് കൺസ്ട്രക്ഷൻ അസോസിയേഷൻ ഓഫ് നോവ സ്കോഷ്യ പ്രതികരിച്ചു. നിർമ്മാണ മേഖലയെ പ്രതികൂലമായി ബാധിക്കുന്ന നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും അവർ അറിയിച്ചു.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

പരിശീലനത്തിനിടെ 20 മീറ്റർ ആഴമുള്ള മഞ്ഞ് വിള്ളലിലേക്ക് വീണ് കനേഡിയൻ സൈനികർ; രക്ഷാപ്രവർത്തനം വിജയകരം
Canada

പരിശീലനത്തിനിടെ 20 മീറ്റർ ആഴമുള്ള മഞ്ഞ് വിള്ളലിലേക്ക് വീണ് കനേഡിയൻ സൈനികർ; രക്ഷാപ്രവർത്തനം വിജയകരം

by Canada Varthakal
July 23, 2026
ചരിത്രം കണ്ട കണ്ണുകൾക്ക് കാനഡയുടെ കിരീടം; 110-ാം വയസ്സിൽ രാജ്യത്തിന്റെ ‘ഏറ്റവും പ്രായം കൂടിയ’ ബഹുമതി
Canada

ചരിത്രം കണ്ട കണ്ണുകൾക്ക് കാനഡയുടെ കിരീടം; 110-ാം വയസ്സിൽ രാജ്യത്തിന്റെ ‘ഏറ്റവും പ്രായം കൂടിയ’ ബഹുമതി

by Canada Varthakal
July 23, 2026
മാർക്ക് കാർണിയെ വീണ്ടും അപമാനിച്ച് ട്രംപ്; പുച്ഛിച്ചുതള്ളി കാർണി; വൈറലായി പോസ്റ്റ്
Canada

കാനഡയ്ക്ക് വീണ്ടും അമേരിക്കയുടെ താരിഫ് പ്രഹരം; വ്യാപാരരംഗത്ത് ആശങ്ക

by Canada Varthakal
July 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.