ഒട്ടാവ: കാനഡ ഫെഡറൽ ഗവൺമെന്റ് വർദ്ധിപ്പിച്ച ‘കാനഡ ഗ്രോസറി ആൻഡ് എസൻഷ്യൽസ് ബെനഫിറ്റ്’ (കാനഡ പലചരക്ക് അവശ്യവസ്തു ആനുകൂല്യം) പദ്ധതിയുടെ ത്രൈമാസ വിതരണം ഇന്നുമുതൽ ആരംഭിച്ചു. മുൻപ് ജി.എസ്.ടി/എച്ച്.എസ്.ടി (GST/HST) ക്രെഡിറ്റ് എന്ന് അറിയപ്പെട്ടിരുന്ന ഈ ആനുകൂല്യം കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്കാണ് ലഭിക്കുന്നത്. അർഹരായ കുടുംബങ്ങൾക്ക് ഈ ആനുകൂല്യത്തിന്റെ വാർഷിക മൂല്യത്തിന്റെ 50 ശതമാനം വരുന്ന ഒറ്റത്തവണ പേയ്‌മെന്റ് ജൂൺ ആദ്യവാരം ലഭിച്ചിരുന്നു.
ഇന്നുമുതൽ ആരംഭിക്കുന്ന ത്രൈമാസ പേയ്‌മെന്റുകൾക്ക് അടുത്ത അഞ്ച് വർഷത്തേക്ക് 25 ശതമാനം വർദ്ധനവ് വരുത്തിയിട്ടുണ്ട്. ഗുണഭോക്താക്കളുടെ വൈവാഹിക നിലയും കുട്ടികളുടെ എണ്ണവും അനുസരിച്ച് ഒരു കുടുംബത്തിന് ലഭിക്കുന്ന വാർഷിക തുക ഏതാനും നൂറു ഡോളർ മുതൽ ആയിരം ഡോളറിലധികം വരെയായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സാമ്പത്തിക അനിശ്ചിതത്വങ്ങളെയും അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തെയും നേരിടാൻ കനേഡിയൻ പൗരന്മാരെ സഹായിക്കുന്നതിനായാണ് ജനുവരിയിൽ പ്രധാനമന്ത്രി മാർക്ക് കാർണി ഈ ആനുകൂല്യ പദ്ധതി പ്രഖ്യാപിച്ചത്.
Money will be in your accounts from today! Grocery benefit distribution has begun in Canada!
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




