Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

പഠനത്തോടൊപ്പം ജോലിയും, താങ്ങാനാവാത്ത വിലക്കയറ്റവും: ജർമനിയെ ഇളക്കിമറിച്ച് ജെൻ സി പ്രതിഷേധം

Canada Varthakal by Canada Varthakal
November 1, 2026
in World
Reading Time: 1 min read
Germany Gen Z protests October 2026

germany-gen-z-protests-living-costs

ബെർലിൻ: ചാൻസലർ ഫ്രീഡ്രിഹ് മെർസിന്റെ ഭരണകൂടത്തിനെതിരെ ജനക്ഷേമ ഫണ്ടുകൾ വെട്ടിക്കുറയ്ക്കുന്നതിലും സൈനിക ബജറ്റ് കൂട്ടുന്നതിലും പ്രതിഷേധിച്ച് ജർമനിയിൽ യുവജനങ്ങളുടെ വൻ പ്രതിഷേധം. ‘ജെൻ സി റെഗൽറ്റ്’ (Gen Z Takes Charge) എന്ന സംഘടനയുടെ നേതൃത്വത്തിൽ ഒക്ടോബർ 31 ശനിയാഴ്ച രാത്രിയോടെ ബെർലിൻ, ഫ്രാങ്ക്ഫർട്ട്, മ്യൂണിക്, ഹാംബർഗ്, കൊളോൺ തുടങ്ങി രാജ്യത്തെ 34 പ്രമുഖ നഗരങ്ങളിലേക്ക് പ്രക്ഷോഭം പടരുകയായിരുന്നു. പകലിൽ സമാധാനപരമായിരുന്ന പ്രകടനങ്ങൾ രാത്രിയോടെ അക്രമത്തിലേക്ക് വഴിമാറുകയായിരുന്നു.

ജീവജീവനച്ചെലവ് ക്രമാതീതമായി ഉയർന്നതും വിദ്യാഭ്യാസ രംഗത്തെ ധനസഹായം വെട്ടിക്കുറച്ചതുമാണ് യുവാക്കളെ തെരുവിലിറക്കിയത്. പ്രതിരോധ ബജറ്റ് കുത്തനെ കൂട്ടി വിദേശ നയങ്ങൾക്ക് മുൻഗണന നൽകുമ്പോൾ, സർവകലാശാലാ ഫണ്ടുകൾ വെട്ടിച്ചുരുക്കുകയും ആരോഗ്യരംഗത്തെ തകർക്കുകയും ചെയ്യുന്നുവെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. നിർബന്ധിത സൈനിക സേവനം വീണ്ടും കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാർ നീക്കവും അസംതൃപ്തി ഇരട്ടിയാക്കി. വൻ വിലക്കയറ്റം കാരണം പഠനത്തോടൊപ്പം ജോലിയും ചെയ്യേണ്ടി വരുന്നത് വിദ്യാർഥികളെ കടുത്ത സാമ്പത്തിക ബാധ്യതയിലേക്കും മാനസിക സമ്മർദ്ദത്തിലേക്കും തള്ളിവിട്ടിരിക്കുകയാണ്.

ADVERTISEMENT

നഗരങ്ങളിൽ വൻ അക്രമസംഭവങ്ങളാണ് അരങ്ങേറിയത്. ഫ്രാങ്ക്ഫർട്ടിൽ മുഖംമൂടി ധരിച്ചെത്തിയ സംഘം സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ കല്ലുകളും കുപ്പികളും പടക്കങ്ങളും എറിഞ്ഞു. വസ്ത്രവ്യാപാര തെരുവായ ദീ സെയ്ലിൽ കടകൾ തകർക്കുകയും രണ്ടിടത്ത് കൊള്ളയടിക്കൽ നടക്കുകയും ചെയ്തു. ഹാംബർഗിൽ പ്രതിഷേധക്കാർ റോഡിൽ ബാരിക്കേഡുകൾക്ക് തീയിട്ടതിനെ തുടർന്ന് ജലപീരങ്കിയും പെപ്പർ സ്പ്രേയും പ്രയോഗിച്ചാണ് പോലീസ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. അക്രമത്തിൽ നിരവധിയാളുകൾക്ക് പരിക്കേൽക്കുകയും പ്രക്ഷോഭകരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Also Read: ലണ്ടനിൽ പഠിക്കാൻ പോയ യുവതി പുണെയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ

അതേസമയം, രാത്രിയിലുണ്ടായ അക്രമസംഭവങ്ങളെ തള്ളി പ്രക്ഷോഭ സംഘാടകർ രംഗത്തെത്തി. തങ്ങളുടേത് പൂർണമായും അഹിംസാത്മകമായ പ്രസ്ഥാനമാണെന്നും അക്രമങ്ങളുമായി പങ്കില്ലെന്നും അവർ വ്യക്തമാക്കി. വിദ്യാഭ്യാസ ഫണ്ട് പുനഃസ്ഥാപിക്കൽ, സാമ്പത്തിക ഭദ്രത, കാലാവസ്ഥാ നയം, യുവാക്കൾക്ക് വ്യക്തമായ രാഷ്ട്രീയ പ്രാതിനിധ്യം എന്നിവയാണ് തങ്ങളുടെ ആവശ്യമെന്ന് സംഘാടകർ അറിയിച്ചു.

പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ എണ്ണത്തിൽ പോലീസും സംഘാടകരും വ്യത്യസ്ത കണക്കുകളാണ് പുറത്തുവിട്ടത്. രാജ്യത്തുടനീളം 1.2 ലക്ഷം പേർ പങ്കെടുത്തതായി സംഘാടകർ അവകാശപ്പെട്ടപ്പോൾ, ബെർലിൻ, ഫ്രാങ്ക്ഫർട്ട്, മ്യൂണിക് എന്നീ പ്രധാന നഗരങ്ങളിൽ പോലീസിന്റെ പ്രാഥമിക കണക്കനുസരിച്ച് 18,000 പേർ മാത്രമാണ് തെരുവിലിറങ്ങിയത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: world news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Three Malayali candidates in Texas elections
World

അമേരിക്കൻ മണ്ണിൽ മലയാളിത്തിളക്കം ; തിരഞ്ഞെടുപ്പിൽ സുരേന്ദ്രൻ പട്ടേലും ജൂലി മാത്യുവും ഉൾപ്പെടെ മൂന്ന് പേർക്ക് തകർപ്പൻ വിജയം!

by Canada Varthakal
November 4, 2026
US Midterm Elections
World

ഇടക്കാല തിരഞ്ഞെടുപ്പിൽ തിരിച്ചടി ഭയന്ന് ട്രംപ്; ഭൂരിപക്ഷം നഷ്ടപ്പെട്ടാൽ ഇംപീച്ച്‌മെന്റ് ഭീഷണിയോ?

by Canada Varthakal
November 3, 2026
US-Iran War and Peace Talks Update
World

യു.എസ്–ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ധാരണയായില്ല; തിരിച്ചടിക്ക് തയ്യാറെന്ന് ട്രംപ്

by Canada Varthakal
November 3, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.