കുവൈത്ത് സിറ്റി: പൊതുമുതൽ തട്ടിപ്പിലൂടെ ഏകദേശം 180 മില്യൺ അമേരിക്കൻ ഡോളറിന്റെ (ഏകദേശം 55 മില്യൺ കുവൈത്തി ദിനാർ) വൻ സാമ്പത്തിക നഷ്ടമുണ്ടാക്കിയ കേസിൽ നാല് പ്രതികളെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. വ്യാപകമായ അന്വേഷണത്തിനും രഹസ്യ നിരീക്ഷണങ്ങൾക്കും ഒടുവിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റും ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഫോർ എക്സിക്യൂഷൻ ഓഫ് ജഡ്ജ്മെന്റ്സും സംയുക്തമായി നടത്തിയ ഫീൽഡ് ഓപ്പറേഷനുകളിലൂടെയാണ് പ്രതികളെ പിടികൂടിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ കർശനമായ പരിശോധനകൾക്കൊടുവിലാണ് പ്രതികളുടെ ഒളിത്താവളങ്ങൾ കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.
കോടതി വിധികൾ നടപ്പാക്കുന്നത് കടുത്ത നിയമപരമായ ബാധ്യതയാണെന്നും നിയമത്തിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്നവരെ വെച്ചുപൊറുപ്പിക്കില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ശിക്ഷാ നടപടികളും കോടതി വിധികളും നേരിടുന്നവർ സുരക്ഷാ വിഭാഗത്തിന്റെ അറസ്റ്റിനായി കാത്തുനിൽക്കാതെ ബന്ധപ്പെട്ട അധികാരികൾക്ക് മുന്നിൽ സ്വമേധയാ ഹാജരായി നിയമനടപടികൾ പൂർത്തിയാക്കണമെന്നും മന്ത്രാലയം അഭ്യർഥിച്ചു. രാജ്യത്തെ നിയമവാഴ്ച ഉറപ്പാക്കുന്നതിനും പൊതുമുതൽ സംരക്ഷിക്കുന്നതിനുമായി പ്രതികൾക്കെതിരെയുള്ള സുരക്ഷാ പരിശോധനകൾ വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Four arrested in Kuwait after massive $180 million public funds fraud
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





