സെന്റ് ജോൺസ്: വർഷങ്ങളായി കടുത്ത ദുർഗന്ധം വമിപ്പിച്ച് ഒരു ഗ്രാമത്തെ മുഴുവൻ ശ്വാസം മുട്ടിച്ച ഉപേക്ഷിക്കപ്പെട്ട ഫിഷ് സോസ് ഫാക്ടറി ഒടുവിൽ സർക്കാർ മുൻകൈയെടുത്ത് വൃത്തിയാക്കുന്നു. ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ പ്രവിശ്യയിലെ സെന്റ് മേരീസ് എന്ന തീരദേശ ഗ്രാമത്തിലാണ് ഈ ദുരിതക്കാഴ്ച. ഫാക്ടറിയിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനും പ്രദേശം ശുദ്ധീകരിക്കാനും മാത്രം ഏകദേശം 1.74 മില്യൺ കനേഡിയൻ ഡോളർ ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്.
കഴിഞ്ഞ ആഴ്ചയാണ് പ്രവിശ്യാ സർക്കാർ ഇത് സംബന്ധിച്ച കരാർ നൽകിയത്. ഈ മാസം അവസാനത്തോടെ പണികൾ ആരംഭിക്കുമെന്ന് സെന്റ് മേരീസ് മേയർ സ്റ്റീവ് റയാൻ അറിയിച്ചു. അടുത്തുള്ള സ്കൂൾ വേനൽക്കാല അവധിക്കായി അടച്ച ശേഷമായിരിക്കും ജോലികൾ തുടങ്ങുക. ഫാക്ടറിയിൽ അവശേഷിക്കുന്ന 110-ഓളം വലിയ ബാരലുകളിലെ ചീഞ്ഞളിഞ്ഞ ഫിഷ് സോസ് പുറത്തെടുക്കുമ്പോൾ ദുർഗന്ധം ഇനിയും വല്ലാതെ കൂടുമെന്നാണ് കരുതുന്നത്. അതുകൊണ്ട് തന്നെ സ്കൂൾ കുട്ടികൾ ഇത് സഹിക്കേണ്ടി വരരുത് എന്ന് കരുതിയാണ് അവധിക്കാലം വരെ കാത്തിരിക്കുന്നത്.
ഏകദേശം 300 ഓളം ആളുകൾ മാത്രം താമസിക്കുന്ന ഈ കൊച്ചു തീരദേശ ഗ്രാമത്തിൽ 1990-ലാണ് ‘അറ്റ്ലാന്റിക് സീഫുഡ് സോസ് കമ്പനി’ പ്രവർത്തനം ആരംഭിച്ചത്. എന്നാൽ നിയമപരമായ ചില തർക്കങ്ങളെ തുടർന്ന് ഒരു പതിറ്റാണ്ടിന് ശേഷം ഉടമ ഇത് ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. അന്നുതൊട്ട് കഴിഞ്ഞ കാൽ നൂറ്റാണ്ടായി തദ്ദേശവാസികൾ ഈ മണവും സഹിച്ചാണ് ഇവിടെ ജീവിക്കുന്നത്.
Cleanup of stinking fish sauce factory in Newfoundland will cost $1.74 million
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla










