Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

പി.ആർ അപേക്ഷ നിരസിക്കപ്പെട്ടവർക്ക് ആശ്വാസവാർത്ത: നിയമക്കുരുക്ക് അഴിച്ച് നഴ്‌സുമാരെ തിരിച്ചെത്തിക്കാൻ ഒന്റാറിയോ

Canada Varthakal by Canada Varthakal
December 20, 2025
in Ontario
Reading Time: 1 min read
filipino-nurse-returns-to-work

ടൊറൻ്റോ: കുടിയേറ്റ നിയമങ്ങളിലെ സാങ്കേതിക തടസ്സങ്ങളെത്തുടർന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങേണ്ടി വന്ന ഫിലിപ്പിനോ നഴ്‌സ് ജോൺ (യഥാർത്ഥ പേരല്ല) കാനഡയിൽ ജോലിയിൽ തിരിച്ചെത്തി. ടൊറൻ്റോയിലെ ആശുപത്രിയിൽ ഐ.സി.യു നഴ്‌സായി അദ്ദേഹം വീണ്ടും ചുമതലയേറ്റു. കാനഡയിലെ ആരോഗ്യമേഖല കടുത്ത ജീവനക്കാരുടെ ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ, ജോണിന്റെ തിരിച്ചുവരവ് സമാനമായ പ്രതിസന്ധി നേരിടുന്ന നൂറുകണക്കിന് വിദേശ നഴ്‌സുമാർക്ക് പ്രതീക്ഷ നൽകുന്നതാണ്.

രണ്ട് വർഷത്തോളം കാനഡയിൽ നഴ്‌സായി ജോലി ചെയ്ത ജോണിന്റെ സ്ഥിരതാമസത്തിനുള്ള (PR) അപേക്ഷ കഴിഞ്ഞ ഏപ്രിലിൽ സാങ്കേതിക കാരണങ്ങളാൽ അധികൃതർ നിരസിച്ചിരുന്നു. ഇതേത്തുടർന്ന് തൊഴിൽ പെർമിറ്റ് പുതുക്കാൻ കഴിയാതെ വന്നതോടെ അദ്ദേഹത്തിന് ഫിലിപ്പീൻസിലേക്ക് മടങ്ങേണ്ടി വന്നു. മതിയായ തൊഴിൽ പരിചയമില്ലെന്ന വാദമുയർത്തിയായിരുന്നു ഇമിഗ്രേഷൻ വിഭാഗം അപേക്ഷ തള്ളിയത്.

ADVERTISEMENT

ഇന്റഗ്രേറ്റഡ് ഫിലിപ്പിനോ കനേഡിയൻ നഴ്‌സസ് അസോസിയേഷൻ (IFCNA) എന്ന സംഘടനയുടെ നിരന്തരമായ ഇടപെടലുകളെത്തുടർന്നാണ് ജോണിന്റെ കാര്യത്തിൽ അനുകൂല തീരുമാനമുണ്ടായത്. സംഘടന ആശുപത്രി അധികൃതരുമായി ചർച്ച നടത്തുകയും ആവശ്യമായ രേഖകൾ സമർപ്പിക്കാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തു. തുടർന്ന് ഇമിഗ്രേഷൻ സ്പെഷ്യലിസ്റ്റിനെ നിയോഗിച്ച ആശുപത്രി അധികൃതർ ജോണിന്റെ വർക്ക് പെർമിറ്റ് ശരിയാക്കിയെടുക്കുകയായിരുന്നു.

ഒൻ്റാരിയോയിൽ മാത്രം സമാനമായ പ്രതിസന്ധി നേരിടുന്ന അറുപതോളം വിദേശ നഴ്‌സുമാരുടെ പ്രശ്നങ്ങൾ നിലവിൽ തങ്ങളുടെ ശ്രദ്ധയിലുണ്ടെന്ന് ഐ.എഫ്.സി.എൻ.എ പ്രസിഡന്റ് മാർക്ക് ഗ്രാവോസോ പറഞ്ഞു. പലപ്പോഴും തൊഴിലുടമകൾക്ക് കുടിയേറ്റ നിയമങ്ങളിലെ പുതിയ മാറ്റങ്ങളെക്കുറിച്ച് ധാരണയില്ലാത്തതാണ് വിദേശ നഴ്‌സുമാർ പുറത്താക്കപ്പെടാൻ കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നഴ്‌സുമാരുടെ ഇമിഗ്രേഷൻ നടപടികളിൽ ആശുപത്രികൾ കൂടുതൽ വ്യക്തതയും സഹകരണവും ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, വിദേശത്തുനിന്ന് പഠനം പൂർത്തിയാക്കിയ നഴ്‌സുമാർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനായി കുടിയേറ്റ നടപടികളിലെ സങ്കീർണ്ണതകൾ ഒഴിവാക്കി വരുന്നതായി ഒൻ്റാറിയോ തൊഴിൽ-കുടിയേറ്റ മന്ത്രാലയം അറിയിച്ചു. ഒൻ്റാരിയോ ഇമിഗ്രന്റ് നോമിനി പ്രോഗ്രാം (OINP) വഴി ഈ വർഷം ഇതുവരെ 3,300 ആരോഗ്യപ്രവർത്തകർക്ക് അനുമതി നൽകിയിട്ടുണ്ട്. അടുത്ത വർഷം ഇത് 3,800 ആയി ഉയർത്താനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

തന്റെ സ്ഥിരതാമസത്തിനുള്ള അപേക്ഷയിൽ പുരോഗതിയുണ്ടെന്നും നിലവിൽ സമാധാനത്തോടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നുണ്ടെന്നും ജോൺ പ്രതികരിച്ചു. ആരോഗ്യരംഗത്തെ കടുത്ത പ്രതിസന്ധി പരിഹരിക്കാൻ ഇത്തരം നടപടികൾ അത്യാവശ്യമാണെന്നാണ് പൊതുവായ വിലയിരുത്തൽ.

filipino-nurse-returns-to-work-in-the-canadas-strained-health-industry-after-losing-immigration-status

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: -immigration-statusfilipino-nursereturns-to-work
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

തണ്ടർ ബേ 50/50 ലോട്ടറി: 2,772,840 കനേഡിയൻ ഡോളറിന്റെ ബമ്പർ സമ്മാനം സ്വന്തമാക്കി ഭവ്യ ഫൽദു
Ontario

തണ്ടർ ബേ 50/50 ലോട്ടറി: 2,772,840 കനേഡിയൻ ഡോളറിന്റെ ബമ്പർ സമ്മാനം സ്വന്തമാക്കി ഭവ്യ ഫൽദു

by Canada Varthakal
August 1, 2026
കാട്ടുതീ മുന്നറിയിപ്പിൽ വീഴ്ചയോ?; ഒന്റാറിയോ സർക്കാരിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഫസ്റ്റ് നേഷൻസ്
Canada

കാട്ടുതീ മുന്നറിയിപ്പിൽ വീഴ്ചയോ?; ഒന്റാറിയോ സർക്കാരിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഫസ്റ്റ് നേഷൻസ്

by Canada Varthakal
July 30, 2026
Prime Minister Mark Carney and Ontario Premier Doug Ford
Ontario

കാർണി – ഫോർഡ് ധാരണ പാളി: അതിവേഗ റെയിൽ പദ്ധതിക്ക് എതിർപ്പുമായി ഒന്റാറിയോ

by Canada Varthakal
July 29, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.