Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ആശയവിനിമയത്തിലെ പിഴവ് ജീവനെടുത്തു; ആകാശത്ത് എരിഞ്ഞടങ്ങി സ്വപ്നങ്ങൾ, ശ്രീഹരിയുടെ മരണം വിശ്വസിക്കാനാകാതെ കുടുംബം

Canada Varthakal by Canada Varthakal
July 13, 2025
in Canada, Manitoba
Reading Time: 1 min read
ആശയവിനിമയത്തിലെ പിഴവ് ജീവനെടുത്തു; ആകാശത്ത് എരിഞ്ഞടങ്ങി സ്വപ്നങ്ങൾ, ശ്രീഹരിയുടെ മരണം വിശ്വസിക്കാനാകാതെ കുടുംബം

കാനഡയിൽ പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ചതിന്റെ കാരണം ആശയവിനിമയത്തിലെ പിഴവെന്ന് റിപ്പോർട്ട്. മാനിറ്റോബയിൽ സ്റ്റൈൻബാക് സൗത്ത് എയർപോർട്ടിന് സമീപം ചൊവ്വാഴ്ച രാവിലെ 8.45 നടന്ന അപകടത്തിൽ തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷ് (23) ഉൾപ്പെടെ രണ്ടുപേരാണ് മരിച്ചത്. കൊമേഴ്സ്യൽ പൈലറ്റാകാനുള്ള പരിശീലനം നടത്തുന്നതിനിടെയാണ് ശ്രീഹരിക്ക് ദാരുണാന്ത്യമുണ്ടായത്.

റൺവേയിലേക്ക് പറന്നിറങ്ങി പൊടുന്നനെ വീണ്ടും പറന്നുയരുന്നതിനുള്ള (Touch-and-Go) പരിശീലനത്തിനിടെയാണ് അപകടമുണ്ടായതെന്ന് ഹാർവ്‌സ് എയർ പൈലറ്റ് ട്രെയ്‌നിങ് സ്കൂളിൻ്റെ പ്രസിഡൻ്റ് ആഡം പെന്നർ അറിയിച്ചു. ശ്രീഹരിയുടെയും സഹപാഠിയും കാനഡ സ്വദേശിനിയുമായ സാവന്നയുടെയും വിമാനങ്ങളാണ് ആകാശത്തുവച്ച് കൂട്ടിയിടിച്ചത്. പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, വിമാനങ്ങൾക്കിടയിലുള്ള ആശയവിനിമയത്തിൽ സംഭവിച്ച പിഴവാണ് അപകടത്തിലേക്ക് നയിച്ചത്.

ADVERTISEMENT

തിരക്കേറിയ പരിശീലന കേന്ദ്രങ്ങളിൽ വിമാനങ്ങൾ തമ്മിലുള്ള അകലം പാലിക്കാനും വ്യക്തമായ ആശയവിനിമയം നടത്താനും കർശന നിയമങ്ങളുണ്ടായിട്ടും ഈ വീഴ്ച സംഭവിച്ചത് അധികൃതരെയും ഞെട്ടിച്ചിട്ടുണ്ട്. ആശയവിനിമയ സംവിധാനങ്ങളിലെ തകരാറ് മൂലമോ, പൈലറ്റുമാർക്ക് എതിർദിശയിലെത്തിയ വിമാനം കാണാൻ കഴിയാതെ പോയതുകൊണ്ടോ ആകാം ദുരന്തമുണ്ടായതെന്നാണ് സൂചന. എയർപോർട്ടിൽ നിന്ന് പറന്നുയർന്നതിന് ശേഷം ആകാശത്തുവച്ച് കൂട്ടിയിടിച്ച രണ്ട് വിമാനങ്ങളും തീപിടിച്ച് എയർ സ്ട്രിപ്പിന് 400 മീറ്റർ അകലെ ഒരു പാടത്താണ് തകർന്നുവീണത്. വിമാനങ്ങളുടെ അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്നത് അപകടത്തിൻ്റെ തീവ്രത വ്യക്തമാക്കുന്നു. ഇരുവരും സംഭവസ്ഥലത്തുവെച്ച് തന്നെ തൽക്ഷണം മരിച്ചിരുന്നു. കൂട്ടിയിടിച്ച ചെറുവിമാനങ്ങളിൽ പൈലറ്റുമാർ മാത്രമാണുണ്ടായിരുന്നത്.

സെൻട്രൽ ബാങ്ക് ഉദ്യോ​ഗസ്ഥനായ സുകേഷിന്റെയും യുഎസ്ടി ​ഗ്ലോബൽ ഉദ്യോ​ഗസ്ഥ ദീപയുടെയും മകനാണ് ശ്രീഹരി. സഹോദരി സംയുക്ത പ്ലസ് ടു വിദ്യാർഥിനിയാണ്. ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളാണ് ശ്രീഹരിയോടൊപ്പം എരിഞ്ഞടങ്ങിയത്. ശ്രീഹരിയുടെ മരണം കുടുംബത്തിന് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല.സ്വകാര്യ പൈലറ്റ് ലൈസൻസുള്ള ശ്രീഹരി മാനിട്ടോബയിൽ ഫ്‌ളൈയിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസിന് വേണ്ടിയുള്ള പരിശീലനത്തിലായിരുന്നു. ശ്രീഹരിയുടെ മൃതദേഹം എത്രയും വേ​ഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോ​ഗമിക്കുകയാണ്.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കാൽഗറിക്ക് സമീപം വെളുത്ത വർഗ സംഘടനയുടെ രഹസ്യ ക്യാമ്പ്; ആശങ്കയിൽ പ്രദേശവാസികൾ
Alberta

കാൽഗറിക്ക് സമീപം വെളുത്ത വർഗ സംഘടനയുടെ രഹസ്യ ക്യാമ്പ്; ആശങ്കയിൽ പ്രദേശവാസികൾ

by Canada Varthakal
August 6, 2026
കാനഡയിൽ മലയാളി വിദ്യാർഥി അഭിഷേക് വിജയൻ നായർ നിര്യാതനായി
Canada

കാനഡയിൽ മലയാളി വിദ്യാർഥി അഭിഷേക് വിജയൻ നായർ നിര്യാതനായി

by Canada Varthakal
August 6, 2026
'Digital eye' monitors employees
Canada

ജീവനക്കാരെ വീക്ഷിച്ച് ‘ഡിജിറ്റൽ കണ്ണ്’; കാനഡയിലെ ജോലിസ്ഥലങ്ങളിൽ സമ്മർദം വർധിക്കുന്നതായി പരാതി

by Canada Varthakal
August 6, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.