ഹൈദരാബാദ്: കാനഡയിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ഒരു കുടുംബം ഹൈദരാബാദിലെ തങ്ങളുടെ പ്രതിമാസ ചെലവുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതാണ് ഇപ്പോൾ വലിയ ചർച്ചയാകുന്നത്. കണ്ടന്റ് ക്രിയേറ്ററായ സ്നേഹ ഖിൽവാനിയും ഭർത്താവും തങ്ങളുടെ നാലംഗ കുടുംബത്തിന്റെ യഥാർത്ഥ ബജറ്റാണ് ഇൻസ്റ്റാഗ്രാം റീൽ വഴി പുറത്തുവിട്ടത്. വിദേശത്തെ ജീവിതെ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നവരും മെട്രോ നഗരങ്ങളിലെ ജീവിതച്ചെലവുകളെ കുറിച്ച് ചിന്തിക്കുന്നവരുമായ ഒട്ടനവധി ആളുകളാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുമായെത്തിയത്.
ഇവരുടെ പ്രധാന ചെലവുകൾ 2 BHK വീടിനായുള്ള 40,000 രൂപയുടെ ഭവന വായ്പയും, രണ്ടാം ക്ലാസിൽ പഠിക്കുന്ന മൂത്ത കുട്ടിയുടെ പ്രതിമാസം 22,000 രൂപ വരുന്ന സ്കൂൾ ഫീസുമാണ്. പാൽ, പച്ചക്കറികൾ എന്നിവയ്ക്കായി 10,000 രൂപയും, കറന്റ് ബിൽ, ഇന്റർനെറ്റ്, മൊബൈൽ ബില്ലുകൾ, ഒടിടി പ്ലാറ്റ്ഫോമുകൾ എന്നിവയ്ക്കായി മറ്റൊരു 10,000 രൂപയും ഇവർ ചെലവഴിക്കുന്നു. വാരാന്ത്യങ്ങളിൽ പുറത്തുപോയി ഭക്ഷണം കഴിക്കൽ, ഷോപ്പിംഗ്, യാത്രകൾ എന്നിവയ്ക്കായി 5,000 മുതൽ 10,000 രൂപ വരെയും, ഇന്ധനത്തിനായി 6,000 രൂപയും വരുന്നു.
ഇതിനുപുറമെ അപ്പാർട്ട്മെന്റ് മെയിന്റനൻസിനായി 4,600 രൂപയും, വീട്ടുജോലി സഹായിക്ക് 1,200 രൂപയും, പാത്രങ്ങൾ കഴുകുന്ന മെഷീന്റെ പരിപാലനത്തിനായി പ്രതിമാസം 2,000 രൂപയും ഇവർ മാറ്റിവെക്കുന്നുണ്ട്. തങ്ങളുടെ ഇപ്പോഴത്തെ ജീവിതരീതി അനുസരിച്ചുള്ള കണക്കാണിതെന്നും ഭാവിയിൽ ചെലവുകൾ വർദ്ധിക്കുമെന്നും ദമ്പതികൾ വ്യക്തമാക്കിയിട്ടുണ്ട്. ഈ ബജറ്റ് വളരെ കൃത്യമാണെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ, പലചരക്ക് സാധനങ്ങൾക്കും മറ്റുമുള്ള തുക വളരെ കുറവാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
Family Of 4 Shares Monthly Budget In Hyderabad After Moving From Canada, Internet Reacts
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla






