ഒട്ടാവ: കാനഡയിൽ ഈ വർഷത്തെ താങ്ക്‌സ്ഗിവിംഗ് ദിനത്തിന് മുൻപുതന്നെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾ. ഒക്ടോബറിന്റെ ആദ്യ പകുതിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ച ഉണ്ടാകുന്നത് അസാധാരണമല്ലെങ്കിലും, ഇത്തവണ 10 കനേഡിയൻ പ്രവിശ്യകളിൽ 7-ലും മഞ്ഞ് വീഴാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. എഡ്മണ്ടൺ, കാൽഗറി, വിന്നിപെഗ്, സെന്റ് ജോൺസ്, മോൺട്രിയൽ, ഒട്ടാവ, ടൊറന്റോ എന്നിവിടങ്ങളിയാണ് സാധ്യതയുള്ളത്. വടക്ക് നിന്ന് തണുത്ത കാറ്റ് രാജ്യത്തിന്റെ തെക്കൻ ഭാഗങ്ങളിലേക്ക് കടന്നുവരുന്നതാണ് മഞ്ഞുവീഴ്ചയ്ക്ക് കാരണമാകുന്നത്.
വടക്ക് നിന്ന് തണുത്ത എയർ ട്രഫുകൾ (troughs) കാനഡയിലേക്ക് വീശിയടിക്കുന്നതോടെ, തണുത്ത വായു തെക്ക് ഭാഗങ്ങളിലേക്ക് എത്തുകയും, ഇത് അന്തരീക്ഷത്തിലെ ഈർപ്പവുമായി കൂടിച്ചേർന്ന് മഞ്ഞുവീഴ്ചയായി മാറുകയും ചെയ്യും. ചരിത്രപരമായി, ഒക്ടോബറിലെ വലിയ മഞ്ഞുവീഴ്ച സംഭവിക്കാറുള്ളത് രാജ്യത്തിന്റെ പടിഞ്ഞാറൻ, വടക്കൻ മേഖലകളിലാണ്. എന്നാൽ, ഇത്തവണ കാനഡയുടെ വിശാലമായ ഒരു പ്രദേശത്ത് മഞ്ഞുവീഴ്ച ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മോഡലുകൾ സൂചിപ്പിക്കുന്നു. വരുന്ന ദിവസങ്ങളിലും തണുപ്പുള്ള കാറ്റ് ശക്തിപ്പെട്ടാൽ, പ്രവചിക്കപ്പെട്ട പ്രവിശ്യകളിൽ താങ്ക്‌സ്ഗിവിംഗ് ദിനത്തിന് മുൻപ് തന്നെ മഞ്ഞുവീഴ്ച എത്താൻ സാധ്യതയുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Extreme cold is coming: Snow likely in Canada before Thanksgiving



