Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

എക്സ്പ്രസ് എൻട്രി STEM ഡ്രോ; നവംബർ 26-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

Canada Varthakal by Canada Varthakal
November 26, 2026
in Immigration
Reading Time: 1 min read
എക്സ്പ്രസ് എൻട്രി STEM ഡ്രോ; നവംബർ 26-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

ഓട്ടവ: കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന STEM മേഖലകളിലെ ഉദ്യോഗാർത്ഥികൾക്ക് ആശ്വാസമായി ​IRCC പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് നടത്തി. 2026 നവംബർ 26-ന് നടന്ന പ്രത്യേക കാറ്റഗറി അധിഷ്ഠിത നറുക്കെടുപ്പിൽ 600 പേർക്കാണ് PR അപേക്ഷിക്കാനുള്ള ITA ലഭിച്ചത്. 2024-ന് ശേഷം ഇതാദ്യമായാണ് IRCC ഒരു പ്രത്യേക STEM കാറ്റഗറി നറുക്കെടുപ്പ് നടത്തുന്നത്. ഈ നറുക്കെടുപ്പിൽ ക്ഷണം ലഭിക്കുന്നതിനായി അപേക്ഷകർക്ക് വേണ്ടിയിരുന്ന ഏറ്റവും കുറഞ്ഞ CRS സ്കോർ 547 ആയിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം നടന്ന നറുക്കെടുപ്പായതി‍നാൽ കട്ട്-ഓഫ് സ്കോർ ഉയർന്ന നിലയിൽ തന്നെ തുടരുകയായിരുന്നു. എക്സ്പ്രസ് എൻട്രി പൂളിൽ 547-ഓ അതിൽ കൂടുതലോ സ്കോറുള്ള, STEM തൊഴിൽ വിഭാഗത്തിൽ യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്കാണ് ഇപ്പോൾ കാനഡയിൽ സ്ഥിരതാമസത്തിനുള്ള അപേക്ഷ സമർപ്പിക്കാൻ അവസരം ഒരുങ്ങിയിരിക്കുന്നത്.

1 04 05 04 1 1 1

Also Read: CRS സ്കോർ കുതിക്കുന്നു! എക്സ്പ്രസ് എൻട്രി പൂളിൽ ഒറ്റ മാസത്തിനിടെ 500+ സ്കോർ നേടിയത് 45,822 പേർ

ADVERTISEMENT

ശാസ്ത്ര, സാങ്കേതിക, എഞ്ചിനീയറിംഗ്, ഗണിതശാസ്ത്ര മേഖലകളിലെ ഉദ്യോഗാർത്ഥികൾക്ക് ഇതിലൂടെ അവസരം ലഭിക്കുന്നത്. നവംബർ മാസത്തിൽ IRCC നടത്തുന്ന തുടർച്ചയായ നറുക്കെടുപ്പുകളുടെ ഭാഗമായാണ് ഈ പുതിയ ഡ്രോയും വന്നിരിക്കുന്നത്. നവംബർ 25-ന് ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ള 6,000 പേർക്ക് 401 എന്ന കുറഞ്ഞ CRS സ്കോറിൽ IRCC ക്ഷണം നൽകിയിരുന്നു. അതിനുമുമ്പ് നവംബർ 23-ന് നടന്ന പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം നറുക്കെടുപ്പിൽ 1,999 പേർക്കും ക്ഷണം ലഭിച്ചിരുന്നു. കാനഡയുടെ തൊഴിൽ വിപണിയിലെ വിദഗ്ധ തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കുന്നതിനായി പ്രത്യേക തൊഴിൽ മേഖലകളെ ലക്ഷ്യം വെച്ചുള്ള നറുക്കെടുപ്പുകൾക്ക് IRCC വലിയ മുൻഗണനയാണ് നൽകുന്നത്. മലയാളികൾ ഉൾപ്പെടെയുള്ള നിരവധി ഇന്ത്യൻ പ്രൊഫഷണലുകൾ ജോലി ചെയ്യുന്ന ഐടി, എഞ്ചിനീയറിംഗ്, സയൻസ് മേഖലകൾ ഉൾപ്പെടുന്ന STEM വിഭാഗത്തിൽ വീണ്ടും നറുക്കെടുപ്പ് ആരംഭിച്ചത് കുടിയേറ്റക്കാർക്ക് വലിയ ആശ്വാസമായിട്ടുണ്ട്. ഇൻവിറ്റേഷൻ ലഭിച്ച ഉദ്യോഗാർത്ഥികൾക്ക് നിശ്ചിത സമയപരിധിക്കുള്ളിൽ ആവശ്യമായ രേഖകൾ സഹിതം പെർമനന്റ് റെസിഡൻസിക്കായുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ്. വരും ആഴ്ചകളിലും വിവിധ വിഭാഗങ്ങളിലായി കൂടുതൽ നറുക്കെടുപ്പുകൾ ഉണ്ടാകുമെന്നാണ് ഇമിഗ്രേഷൻ വിദഗ്ധർ വിലയിരുത്തുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: canadaCanada Immigrationcanada malayalam newscanada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Representative Image
Immigration

കാനഡ ഇമി​ഗ്രേഷൻ: ഇന്ത്യക്കാർക്കുള്ള വർക്ക് പെർമിറ്റ് പ്രോസസിംഗ് സമയം കുറഞ്ഞു

by Canada Varthakal
November 26, 2026
Canada Express Entry French draw November 25 2026
Immigration

എക്സ്പ്രസ് എൻട്രി ഫ്രഞ്ച് ലാം​​​ഗ്വേജ് പ്രൊവിഷ്യൻസി ഡ്രോ: 2026 നവംബർ 25-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം

by Canada Varthakal
November 25, 2026
Canada refugee sponsorship program
Immigration

കുടിയേറ്റ സ്പോൺസർഷിപ്പ് പദ്ധതി നിർത്തിവെച്ച് കാനഡ; ആശങ്കയിൽ സന്നദ്ധ സംഘടനകൾ

by Canada Varthakal
November 24, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.