ഒന്റാരിയോ; കാനഡയിൽ സ്ഥിരതാമസം ആഗ്രഹിക്കുന്ന ആരോഗ്യ-സാമൂഹിക സേവന മേഖലകളിലെ ഉദ്യോഗാർത്ഥികളെ (Healthcare and Social Services Occupations, 2026-Version 3) ലക്ഷ്യമിട്ട് IRCC ഏറ്റവും പുതിയ എക്പ്രസ് എൻട്രി നറുക്കെടുപ്പ് ഫലം പുറത്ത് വിട്ടു. ഈ വർഷത്തെ ഏറ്റവും നിർണായകമായ നറുക്കെടുപ്പുകളിലൊന്നാണിത്.
ജൂൺ 25-ന് നടന്ന കാറ്റഗറി അടിസ്ഥാനമാക്കിയുള്ള ഈ നറുക്കെടുപ്പിലൂടെ 4,000 അപേക്ഷകർക്കാണ് കാനഡ സ്ഥിരതാമസത്തിനുള്ള അപേക്ഷ സമർപ്പിക്കാൻ (ITA) അവസരമൊരുക്കിയിരിക്കുന്നത്. ഇത്തവണ കട്ട് ഓഫ് സ്കോറിൽ പ്രകടമായ കുറവുണ്ടായതാണ് ഉദ്യോഗാർത്ഥികൾക്ക് ആശ്വാസമാകുന്നത്. ഏറ്റവും കുറഞ്ഞ യോഗ്യതാ മാർക്കായ സിആർഎസ് (Comprehensive Ranking System) സ്കോർ 475 ആയി നിശ്ചയിച്ചാണ് നറുക്കെടുപ്പ് പൂർത്തിയാക്കിയത്.
തുല്യ സ്കോർ വരുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനായി ടൈ-ബ്രേക്കിങ് ചട്ടവും ഇമിഗ്രേഷൻ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. മേയ് 21, 12:14:09 UTC-ക്ക് മുൻപായി എക്സ്പ്രസ് എൻട്രി പ്രൊഫൈൽ സമർപ്പിച്ച, 475 സ്കോറുള്ള ഉദ്യോഗാർത്ഥികളെയാണ് ഈ റൗണ്ടിൽ പരിഗണിച്ചത്. ഒരേ സ്കോറുള്ള ഒന്നിലധികം അപേക്ഷകരുണ്ടാകുമ്പോൾ, പ്രൊഫൈൽ ആദ്യം രജിസ്റ്റർ ചെയ്ത മുൻഗണനാ ക്രമത്തിലാണ് കട്ട് ഓഫ് നിശ്ചയിക്കുന്നത്.
കഴിഞ്ഞ മേയ് 28-ന് നടന്ന ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ളവർക്കായുള്ള എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ (#418) നേരിട്ട സാങ്കേതിക തടസ്സങ്ങൾ പൂർണ്ണമായി പരിഹരിച്ചതായും കനേഡിയൻ അധികൃതർ അറിയിച്ചു. ഇതനുസരിച്ച് പ്രസ്തുത റൗണ്ടിൽ യോഗ്യതയുണ്ടായിട്ടും ക്ഷണം ലഭിക്കാതിരുന്ന എല്ലാ അപേക്ഷകർക്കും ഇപ്പോൾ പുതിയ ഇമിഗ്രേഷൻ ക്ഷണം അയച്ചിട്ടുണ്ട്.
Express Entry Draw; Details of the draw held on June 25, 2026 are known
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






