Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

എക്സ്ക്യൂസ് മീ, ഇനി ഞാൻ അമേരിക്കൻ നോട്ടിലും മിന്നിത്തിളങ്ങും; പുതിയ അടവുമായി ഡൊണാൾഡ് ട്രംപ്

Canada Varthakal by Canada Varthakal
May 29, 2026
in World
Reading Time: 1 min read
എക്സ്ക്യൂസ് മീ, ഇനി ഞാൻ അമേരിക്കൻ നോട്ടിലും മിന്നിത്തിളങ്ങും; പുതിയ അടവുമായി ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: അമേരിക്കയുടെ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികത്തോടനുബന്ധിച്ച് സ്വന്തം ചിത്രം ആലേഖനം ചെയ്ത പുതിയ 250 ഡോളർ കറൻസി നോട്ട് പുറത്തിറക്കാൻ ഡൊണാൾഡ് ട്രംപ് ഭരണകൂടം ഒരുങ്ങുന്നതായി യുഎസ് മാധ്യമ റിപ്പോർട്ടുകൾ. ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ ഈ നിർദ്ദേശം മുന്നോട്ട് കൊണ്ടുപോകുന്നതിനായി യുഎസ് പാർലമെന്റിന്റെ അംഗീകാരം തേടാൻ തയ്യാറെടുക്കുകയാണ്. ട്രഷറി ഡിപ്പാർട്ട്‌മെന്റിന്റെ ബ്യൂറോ ഓഫ് എൻഗ്രേവിംഗ് ആൻഡ് പ്രിന്റിംഗ് (BEP) ഉദ്യോഗസ്ഥരോട് 250 ഡോളർ നോട്ടിന്റെ ഒരു പ്രോട്ടോടൈപ്പ് വികസിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കഴിഞ്ഞ വർഷം ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഇതിന്റെ നിരവധി മോക്ക്-അപ്പ് ഡിസൈനുകൾ തയ്യാറാക്കിയതായും വാഷിംഗ്ടൺ പോസ്റ്റിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ബ്രിട്ടീഷ് കലാകാരനായ ഇയാൻ അലക്സാണ്ടർ തയ്യാറാക്കിയ ഒരു ഡിസൈനിൽ നോട്ടിന്റെ മധ്യഭാഗത്തായി ഡൊണാൾഡ് ട്രംപിന്റെ ചിത്രം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന് ഇരുവശത്തുമായി പ്രസിഡന്റ് ട്രംപിന്റെയും ട്രഷറി സെക്രട്ടറി സ്കോട്ട് ബസന്റിന്റെയും ഒപ്പുകളുമുണ്ട്. അമേരിക്കൻ പതാകയുടെ നിറങ്ങളും അമേരിക്കയുടെ 250-ാം വാർഷികത്തിന്റെ ലോഗോയും ഈ നോട്ടിന്റെ ഡിസൈനിൽ ഉൾപ്പെടുത്താൻ ട്രംപ് തന്നെ നേരിട്ട് നിർദ്ദേശിച്ചതായാണ് റിപ്പോർട്ടുകൾ. ഈ പുതിയ നീക്കം യാഥാർത്ഥ്യമായാൽ അത് അമേരിക്കൻ കറൻസി ചരിത്രത്തിലെ തന്നെ ഒരു വലിയ അപൂർവ്വ സംഭവമായി മാറും.

ADVERTISEMENT

എന്നിരുന്നാലും, ഈ നീക്കത്തിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി 160 വർഷം പഴക്കമുള്ള യുഎസ് നിയമമാണ്. 1866-ൽ പ്രാബല്യത്തിൽ വന്ന യുഎസ് നിയമപ്രകാരം ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ ചിത്രം കറൻസി നോട്ടുകളിൽ അച്ചടിക്കാൻ പാടില്ല. അക്കാലത്ത് ട്രഷറി വകുപ്പിലെ ഒരു ഇടത്തരം ഉദ്യോഗസ്ഥൻ സ്വന്തം ചിത്രം 5 സെന്റ് നോട്ടിൽ അച്ചടിച്ചതിനെ തുടർന്നാണ് ഈ കർശന നിയമം കൊണ്ടുവന്നത്. അതിനാൽ ട്രംപിന്റെ ചിത്രം നോട്ടിൽ പതിക്കണമെങ്കിൽ നിലവിലെ നിയമം മറികടക്കാൻ യുഎസ് കോൺഗ്രസ് പുതിയ നിയമനിർമ്മാണം നടത്തേണ്ടതുണ്ട്. ഇതിനായുള്ള ഒരു ബിൽ കഴിഞ്ഞ വർഷം തന്നെ യുഎസ് പാർലമെന്റിൽ അവതരിപ്പിച്ചിട്ടുണ്ട്.

അടുത്ത വർഷം രാജ്യം ആഘോഷിക്കുന്ന 250-ാം സ്വാതന്ത്ര്യ വാർഷികത്തിന്റെ ഭാഗമായി ട്രംപിന്റെ ചിത്രം പതിച്ച 24 കാരറ്റ് സ്വർണ്ണ നാണയം പുറത്തിറക്കുമെന്നും ഭരണകൂടം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് യാഥാർത്ഥ്യമായാൽ, അമേരിക്കൻ ചരിത്രത്തിൽ ജീവിച്ചിരിക്കുമ്പോൾ തന്നെ നാണയത്തിൽ ചിത്രം ഇടംപിടിക്കുന്ന രണ്ടാമത്തെ പ്രസിഡന്റാകും ട്രംപ്. ഇതിനുമുമ്പ് 1926-ൽ അമേരിക്കയുടെ 30-ാമത് പ്രസിഡന്റായ കാൽവിൻ കൂലിഡ്ജിന്റെ ചിത്രം ജോർജ്ജ് വാഷിംഗ്ടണിനൊപ്പം സ്മാരക നാണയത്തിൽ ഉൾപ്പെടുത്തിയിരുന്നു. ആവശ്യമായ തയ്യാറെടുപ്പുകൾ നടക്കുന്നുണ്ടെന്നും കോൺഗ്രസിന്റെ അംഗീകാരം ലഭിച്ചാൽ വാർഷികത്തോടനുബന്ധിച്ച് ഈ പ്രത്യേക സ്മാരക നോട്ട് പുറത്തിറക്കുമെന്നും യുഎസ് ട്രഷറി വകുപ്പ് വ്യക്തമാക്കി.

Excuse me, I will now shine on American banknotes; Donald Trump with a new slogan

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

TRUMP
World

സൗദിയുമായി ‘123’ ആണവ കരാറിലൊപ്പിട്ട് യുഎസ്; മേഖലയിൽ ആശങ്കയെന്ന് വിലയിരുത്തൽ

by Canada Varthakal
July 28, 2026
ഇത് ഒറ്റ പ്രസവത്തിൽ ഒൻപത് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ അമ്മ; ലോകറെക്കോർഡ് നേട്ടവുമായി ഹലീമ
World

ഇത് ഒറ്റ പ്രസവത്തിൽ ഒൻപത് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ അമ്മ; ലോകറെക്കോർഡ് നേട്ടവുമായി ഹലീമ

by Canada Varthakal
July 27, 2026
ലണ്ടനിൽ നിന്നുള്ള പാർസൽ കെണിയായി; ഷാർജയിൽ കൈക്കുഞ്ഞുമായി മലയാളി യുവതി തെരുവിൽ
World

ലണ്ടനിൽ നിന്നുള്ള പാർസൽ കെണിയായി; ഷാർജയിൽ കൈക്കുഞ്ഞുമായി മലയാളി യുവതി തെരുവിൽ

by Canada Varthakal
July 27, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.