Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

എഡ്മിന്റനിൽ ഇനി ബസ് കാത്തുനിന്ന് സമയം കളയേണ്ട; പ്രീമിയം ട്രാൻസിറ്റ് ആപ്പ് സൗജന്യമാക്കാൻ നഗരസഭ തീരുമാനം

Canada Varthakal by Canada Varthakal
October 4, 2026
in Alberta
Reading Time: 1 min read
Free Transit Royale Subscription

Image credits: screen grab

എഡ്മിന്റൻ: എഡ്മിന്റനിലെ പൊതുഗതാഗത യാത്രക്കാർക്ക് യാത്രാ വിവരങ്ങൾ തത്സമയം ലഭ്യമാക്കുന്ന ‘Transit’ ആപ്പിന്റെ പെയ്ഡ് വേർഷനായ ‘Transit Royale’ സൗജന്യമായി നൽകാൻ നഗരസഭയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. യാത്രാസമയവും വഴികളും എളുപ്പത്തിൽ കണ്ടെത്താനും ബസുകൾ എവിടെയെത്തിയെന്ന് തത്സമയം അറിയാനും ഈ ആപ്പ് സഹായിക്കും. ഇതിനായി പ്രതിവർഷം 5.4 ലക്ഷം ഡോളർ (ഏകദേശം 4.5 കോടിയിലധികം രൂപ) വീതം എഡ്മിന്റൻ ട്രാൻസിറ്റ് സർവീസ് (ETS) ബജറ്റിൽ നിന്നാണ് നഗരസഭ ചെലവാക്കുന്നത്. നാല് വർഷത്തേക്ക് കരാറുണ്ടാക്കി യാത്രക്കാർക്ക് സൗകര്യമൊരുക്കാനും, ആപ്പിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിച്ച് ബസ് സർവീസുകൾ കൂടുതൽ മെച്ചപ്പെടുത്താനുമാണ് നഗരസഭയുടെ നീക്കം.

docx advertisement

നിലവിൽ പ്രതിമാസം 5 ഡോളറോ പ്രതിവർഷം 25 ഡോളറോ നൽകിയാൽ മാത്രം ലഭിക്കുന്ന സേവനമാണ് ഇതിലൂടെ സൗജന്യമാകുന്നത്. ഈ ഫീസ് പല യാത്രക്കാർക്കും ഭാരമാണെന്നും നഗരസഭ ചെലവ് ഏറ്റെടുക്കുന്നത് യാത്രക്കാർക്ക് വലിയ ആശ്വാസമാകുമെന്നും എഡ്മിന്റൻ ട്രാൻസിറ്റ് റൈഡേഴ്സ് ചെയർപേഴ്സൺ എമിലി സ്ട്രെമെൽ വ്യക്തമാക്കി. ഓട്ടവ, കാൽഗറി തുടങ്ങിയ നഗരങ്ങളിൽ സമാന പദ്ധതി നടപ്പാക്കിയപ്പോൾ ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും ട്രാൻസിറ്റ് യാത്രക്കാരുടെ എണ്ണത്തിലും കാര്യമായ വർധനവുണ്ടായിട്ടുണ്ടെന്ന് കമ്പനിയുടെ കണക്കുകൾ വ്യക്തമാക്കുന്നു.

ADVERTISEMENT

Also Read: ഷിംഗ്രിക്സ് വാക്സീൻ സൗജന്യമായി ലഭിക്കുന്നത് ആർക്കൊക്കെ? കാനഡയിലെ പ്രവിശ്യാ നിയമങ്ങൾ അറിയാം

ഇപ്പോൾ എക്കാലത്തെയും ഉയർന്ന സംഖ്യയിലാണ് ആളുകൾ ബസ് സർവീസുകൾ ഉപയോഗിക്കുന്നത്. അതിനാൽ യാത്രക്കാർക്ക് മികച്ച സേവനം നൽകുന്നതിനൊപ്പം ട്രാൻസിറ്റ് വാഹനങ്ങളിലെയും സ്റ്റേഷനുകളിലെയും സുരക്ഷയും വൃത്തിയും ഉറപ്പാക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് മേയർ ആൻഡ്രൂ നാക്ക് പറഞ്ഞു. വെള്ളിയാഴ്ച നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ ഈ പദ്ധതിക്ക് പൂർണ്ണ പിന്തുണ ലഭിച്ചു. ഇനി എഡ്മിന്റൻ സിറ്റി കൗൺസിലിൽ നടക്കുന്ന അന്തിമ വോട്ടെടുപ്പുകൂടി കഴിഞ്ഞാൽ പദ്ധതി നടപ്പിലാക്കും.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canada malayalam news
Ehouse Ad 1
DocX Ad 2
YFA Ad 3
Ad LANG ACADEMY 4
GCMS Ad 5

Related Posts

Alberta healthcare
Alberta

താൽക്കാലിക താമസക്കാർക്ക് തിരിച്ചടി: ആൽബർട്ടയിൽ ആരോഗ്യ സേവനങ്ങൾക്ക് വൻ ഫീസ് ഈടാക്കാൻ നീക്കം

by Canada Varthakal
October 5, 2026
Brooks Alberta community
Alberta

‘കുടിയേറ്റം നാടിന്റെ വളർച്ചയ്ക്ക് അനിവാര്യം’; ആൽബർട്ടയിലെ ഇമിഗ്രേഷൻ ഹിതപരിശോധനയിൽ ആശങ്ക പ്രകടിപ്പിച്ച് വ്യാപാരികൾ

by Canada Varthakal
October 4, 2026
Mark Carney and Daniel Smitrh
Canada

കാനഡയെ ഒന്നിപ്പിക്കുമോ ‘പസഫിക് ലിങ്ക്’? ആൽബർട്ടയിലെ വേർപിരിയൽ ഭീഷണിക്ക് തടയിടാൻ പുതിയ നീക്കം

by Canada Varthakal
October 4, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.