എഡ്മിന്റൻ: ആൽബർട്ട പ്രവിശ്യയിൽ താൽക്കാലിക താമസക്കാർക്ക് ആരോഗ്യ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനുമായി പ്രത്യേക ഫീസ് ഏർപ്പെടുത്താൻ സർക്കാർ നീക്കം ആരംഭിച്ചു. വരാനിരിക്കുന്ന റഫറണ്ടത്തിൽ പൊതുജനങ്ങളുടെ പിന്തുണ ലഭിച്ചാൽ താൽക്കാലിക വിദേശ തൊഴിലാളികൾ, അന്താരാഷ്ട്ര വിദ്യാർത്ഥികൾ, അഭയാർത്ഥികൾ എന്നിവരിൽ നിന്ന് തുക ഈടാക്കാനാണ് നീക്കം. നിലവിൽ പൊതു സേവനങ്ങൾ സൗജന്യമായി ലഭിക്കുന്ന ഈ വിഭാഗത്തിന് പുതിയ നിബന്ധന തിരിച്ചടിയാകും.
ആരോഗ്യ പരിചരണത്തിനായി ഒരാളിൽ നിന്ന് പ്രതിവർഷം $1,900 (ഏകദേശം 1.15 ലക്ഷം രൂപ) വരെ ഈടാക്കാമെന്നാണ് പ്രീമിയർ ഡാനിയേൽ സ്മിത്ത് സൂചിപ്പിച്ചത്. ബിസിനസുകൾക്കും തൊഴിലാളികൾക്കും ഇത് വലിയ സാമ്പത്തിക ഭാരമുണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ധരും സ്ഥാപനങ്ങളും ചൂണ്ടിക്കാണിക്കുന്നു. എന്നാൽ പ്രവിശ്യയിലെ ജനസംഖ്യ പെട്ടെന്ന് വർദ്ധിച്ചതും പൊതു സംവിധാനങ്ങളിലെ ഒഴുക്ക് നിയന്ത്രിക്കാനുമാണ് ഈ നടപടിയെന്നാണ് സർക്കാരിന്റെ വിശദീകരണം.
Also Read: നിങ്ങളുടെ അക്കൗണ്ടിൽ പണമെത്തിയോ? കാനഡയിൽ ഗ്രോസറീസ് ബെനഫിറ്റ് തുക ഇന്ന് അക്കൗണ്ടുകളിലേക്ക്
റഫറണ്ടത്തിൽ ജനങ്ങൾ അനുകൂലമായി വോട്ട് ചെയ്താലും ഇത് ഉടനടി പ്രാബല്യത്തിൽ വരില്ല. ഇതിനായി നിയമസഭയിൽ പുതിയ നിയമനിർമ്മാണം നടത്തേണ്ടതുണ്ട്. തുടർന്ന് വരുന്ന പ്രവിശ്യാ തിരഞ്ഞെടുപ്പിന് ശേഷമേ നയം പൂർണ്ണമായി നടപ്പിലാക്കാൻ സാധിക്കൂ എന്ന് സർക്കാർ പ്രതിനിധികൾ വ്യക്തമാക്കി. കൂടുതൽ കൂടിയാലോചനകൾക്ക് ശേഷമേ അന്തിമ നിരക്ക് പ്രഖ്യാപിക്കൂ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





