നയാഗ്ര: കാനഡയിലെ ജലാതിർത്തികളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി നയാഗ്രയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പുതിയ മറൈൻ സുരക്ഷാ ഓപ്പറേഷൻസ് സെന്റർ സ്ഥാപിക്കുമെന്ന് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചു. ഡ്രോണുകൾ, റഡാർ സംവിധാനങ്ങൾ, തുടർച്ചയായ നിരീക്ഷണ കേന്ദ്രം എന്നിവയുടെ സഹായത്തോടെ ഗ്രേറ്റ് ലേക്സ്–സെന്റ് ലോറൻസ് മേഖലയിലെ നിരീക്ഷണത്തിലെ പോരായ്മകൾ പരിഹരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഈ പദ്ധതിക്കായി അടുത്ത ഏഴ് വർഷത്തിനുള്ളിൽ 816 മില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് ഫെഡറൽ സർക്കാർ അറിയിച്ചു. ജലാതിർത്തികളിലെ അനധികൃത പ്രവർത്തനങ്ങൾ, കടത്ത്, മറ്റ് സുരക്ഷാ ഭീഷണികൾ എന്നിവ കൂടുതൽ കാര്യക്ഷമമായി കണ്ടെത്താനും നിരീക്ഷിക്കാനും പുതിയ സാങ്കേതിക സംവിധാനങ്ങൾ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഗാരി ആനന്ദസങ്കരി അടുത്തിടെ Niagara-on-the-Lake-ൽ നടത്തിയ പ്രഖ്യാപനത്തിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ അവതരിപ്പിച്ചത്. സമുദ്ര സുരക്ഷ ശക്തിപ്പെടുത്തുന്നതിനോടൊപ്പം കാനേഡിയൻ കോസ്റ്റ് ഗാർഡുകളുടെ ചുമതലകളും പ്രവർത്തന ശേഷിയും രാജ്യത്തെ ജലമാർഗങ്ങളിൽ കൂടുതൽ വിപുലീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Drones to patrol the Great Lakes; new marine security hub at Niagara
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





