ന്യൂഡൽഹി: രാജ്യത്ത് സാധാരണക്കാരുടെ കുടുംബബജറ്റ് തകിടംമറിച്ചുകൊണ്ട് ഗാർഹിക പാചകവാതക (എൽ.പി.ജി) വില വീണ്ടും വർദ്ധിപ്പിച്ചു. 14.2 കിലോ ഗ്രാം സിലിണ്ടറിന് ഒറ്റയടിക്ക് 29 രൂപയാണ് കൂട്ടിയത്. പുതുക്കിയ നിരക്കനുസരിച്ച് ഡൽഹിയിൽ ഗാർഹിക സിലിണ്ടറിന്റെ വില 913 രൂപയിൽ നിന്ന് 942 രൂപയായി ഉയർന്നു. കേരളത്തിൽ കോഴിക്കോട് പരിധിയിൽ സിലിണ്ടറിന് 950.50 രൂപയാണ് പുതിയ നിരക്ക്.
അന്താരാഷ്ട്ര വിപണിയിലെ വിലവർദ്ധനവും പശ്ചിമേഷ്യയിലെ പ്രതിസന്ധികളുമാണ് വില കൂട്ടാൻ എണ്ണക്കമ്പനികളെ പ്രേരിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഗാർഹിക എൽ.പി.ജി നിരക്ക് വർദ്ധിപ്പിക്കുന്നത്; നേരത്തെ മാർച്ച് ഏഴിന് സിലിണ്ടറിന് 60 രൂപ കൂട്ടിയിരുന്നു. ഈ മാസം ആദ്യം വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടർ വിലയിലും 42 രൂപയുടെ വർദ്ധനവുണ്ടായിരുന്നു. പെട്രോൾ, ഡീസൽ, സി.എൻ.ജി നിരക്കുകൾക്ക് പിന്നാലെ പാചകവാതകത്തിനും വില ഉയർന്നത് ജനങ്ങൾക്ക് കനത്ത തിരിച്ചടിയാവുകയാണ്.
Domestic cooking gas prices hiked again; increased by Rs 29 per cylinder
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




