Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Health

കാനഡയിൽ മദ്യത്തെയും പുകവലിയെയും പിന്തള്ളി കനാബിസ് ഉപയോഗം; യുവാക്കൾക്കിടയിൽ വലിയ മാറ്റമെന്ന് പഠനം

Canada Varthakal by Canada Varthakal
November 24, 2026
in Health
Reading Time: 1 min read
Daily Cannabis Use Rises Among Younger Canadians

Cannabis

ടൊറന്റോ: കാനഡയിൽ മദ്യപിക്കുന്നവരെയും പുകവലിക്കുന്നവരെയും അപേക്ഷിച്ച് ദിവസവും കഞ്ചാവ് ഉപയോഗിക്കുന്നവരുടെ എണ്ണം വർധിക്കുന്നതായി പുതിയ പഠനം. യുവാക്കൾക്കിടയിലാണ് ഈ മാറ്റം ഏറ്റവും പ്രകടമാകുന്നത്. കനേഡിയൻ മെഡിക്കൽ അസോസിയേഷൻ ജേണലിൽ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച പഠനപ്രകാരം, ജനസംഖ്യയുടെ 5.7 ശതമാനം പേർ ദിവസവും കഞ്ചാവ് ഉപയോഗിക്കുന്നുണ്ട്. ഏകദേശം 18 ലക്ഷം പേർ ഇത്തരത്തിൽ കഞ്ചാവ് ഉപയോഗിക്കുന്നതായാണ് കണക്ക്. മക്മാസ്റ്റർ സർവകലാശാലയിലെ പോസ്റ്റ്ഡോക്ടറൽ ഫെലോയും പഠനത്തിന് നേതൃത്വം നൽകിയ ഗവേഷകനുമായ ആന്ദ്രേ മക്ഡൊണാൾഡ്, തലമുറകൾക്കിടയിലുണ്ടായ വലിയൊരു മാറ്റമായാണ് ഇതിനെ വിശേഷിപ്പിച്ചത്.

ad banner ehouse

സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ 2023/2024 കനേഡിയൻ കമ്മ്യൂണിറ്റി ഹെൽത്ത് സർവേ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. 25-നും 34-നും ഇടയിൽ പ്രായമുള്ള പുരുഷന്മാരിൽ 11 ശതമാനത്തോളം പേർ ദിവസവും കഞ്ചാവ് ഉപയോഗിക്കുമ്പോൾ, ദിവസവും മദ്യപിക്കുന്നവർ 2.9 ശതമാനവും പുകവലിക്കുന്നവർ എട്ട് ശതമാനവും മാത്രമാണ്. ഇതേ പ്രായപരിധിയിലുള്ള സ്ത്രീകളിൽ 6.8 ശതമാനം പേർ ദിവസവും കഞ്ചാവ് ഉപയോഗിക്കുന്നു. മദ്യം (1.2 ശതമാനം), സിഗരറ്റ് (4.5 ശതമാനം) എന്നിവയേക്കാൾ കൂടുതലാണിത്. 18-നും 24-നും ഇടയിൽ പ്രായമുള്ള യുവതികളിൽ കഞ്ചാവ് ഉപയോഗം 6.6 ശതമാനമാണ്; ഇത് 0.4 ശതമാനം വരുന്ന മദ്യപാന നിരക്കിനേക്കാൾ ഏകദേശം 17 മടങ്ങ് കൂടുതലാണ്. നേരിട്ടുള്ള ഒത്തുചേരലുകളേക്കാൾ കൂടുതൽ യുവാക്കൾ ഓൺലൈൻ ഇടപെടലുകളിലേക്ക് മാറിയതാകാം മദ്യപാനം കുറയാൻ കാരണമെന്നും ഗവേഷകൻ ചൂണ്ടിക്കാട്ടുന്നു.

ADVERTISEMENT

അതേസമയം, 50 വയസ്സിന് മുകളിലുള്ളവരിൽ കഞ്ചാവ് ഉപയോഗം കുറവാണ്. 65 വയസ്സിന് മുകളിലുള്ള പുരുഷന്മാരിൽ 3.3 ശതമാനവും സ്ത്രീകളിൽ 2.3 ശതമാനവും മാത്രമാണ് ദിവസവും കഞ്ചാവ് ഉപയോഗിക്കുന്നത്. എന്നാൽ ഈ പ്രായപരിധിയിലുള്ള പുരുഷന്മാരിൽ 13 ശതമാനവും സ്ത്രീകളിൽ 6.7 ശതമാനവും ദിവസവും മദ്യപിക്കുന്നവരാണ്. കഞ്ചാവ് ഉപയോഗിക്കുന്നവരിൽ 3.9 ശതമാനം പേർ പുകവലിക്കുന്ന രീതിയിലും 1.8 ശതമാനം പേർ വേപ്പറൈസിംഗ് അല്ലെങ്കിൽ ഭക്ഷണത്തിലൂടെയും മറ്റുമാണ് ഉപയോഗിക്കുന്നത്. യുവാക്കൾ, ജെൻഡർ-ഡൈവേഴ്‌സ് വിഭാഗക്കാർ, മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർ എന്നിവർക്കിടയിലാണ് കഞ്ചാവ് ഉപയോഗം ഏറ്റവും കൂടുതലായി കാണപ്പെടുന്നത്.

മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നവർ സ്വയം ചികിത്സയെന്ന രീതിയിൽ കഞ്ചാവിനെ ആശ്രയിക്കാൻ സാധ്യതയുണ്ടെന്ന് മക്ഗിൽ സർവകലാശാലയിലെ കഞ്ചാവ് ഗവേഷണ കേന്ദ്രം ഡയറക്ടറും മനോരോഗ വിദഗ്ധയുമായ ഡോ. റോമിന മിസ്രാഹി മുന്നറിയിപ്പ് നൽകി. മസ്തിഷ്ക വികാസം പൂർത്തിയാകാത്ത 25 വയസ്സിന് താഴെയുള്ളവരിൽ കഞ്ചാവ് ഉപയോഗം സൈക്കോസിസ് (Psychosis) ഉൾപ്പെടെയുള്ള മാനസിക രോഗങ്ങൾക്ക് കാരണമാകും. കഞ്ചാവ് ഉപയോഗിക്കുന്ന കൗമാരക്കാരിൽ ഇത്തരം രോഗങ്ങൾ വരാനുള്ള സാധ്യത 11 മടങ്ങ് കൂടുതലാണെന്ന് ‘സൈക്കോളജിക്കൽ മെഡിസിൻ’ ജേണലിലെ 2024-ലെ പഠനം വ്യക്തമാക്കുന്നു. 25-നും 34-നും ഇടയിൽ പ്രായമുള്ളവരിൽ വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസികാവസ്ഥാ മാറ്റങ്ങൾക്കും ഇത് കാരണമാകുമെന്ന് ഡോ. മിസ്രാഹി കൂട്ടിച്ചേർത്തു.

Also Read: കാനഡയിൽ ഈ മാസം ഇനി വരാനിരിക്കുന്നത് നിരവധി പേയ്‌മെന്റുകൾ; ആനുകൂല്യങ്ങളും തീയതികളും അറിയാം

പുകവലിയുടെയും മദ്യപാനത്തിന്റെയും ദൂഷ്യവശങ്ങളെക്കുറിച്ച് ജനങ്ങൾക്ക് കൃത്യമായ അവബോധമുണ്ടെങ്കിലും, കഞ്ചാവിന്റെ ദോഷവശങ്ങളെക്കുറിച്ച് വേണ്ടത്ര ബോധവൽക്കരണം നടന്നിട്ടില്ലെന്ന് ഫാമിലി ഫിസിഷ്യൻ ഡോ. ഡേവിഡ് ലക്കോ പറഞ്ഞു. വെള്ളിയാഴ്ച രാത്രി കുടിക്കുന്ന ബിയർ ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ ശരീരത്തിൽ നിന്ന് പുറന്തള്ളപ്പെടുമെങ്കിലും, കഞ്ചാവിലെ ടിഎച്ച്സി (THC) ഘടകം ദീർഘനേരം ശരീരത്തിൽ നിലനിൽക്കും. ദിവസവും രാത്രിയിൽ മാത്രം കഞ്ചാവ് ഉപയോഗിക്കുന്നവരുടെ തലച്ചോർ പോലും ആഴ്ചയിൽ ഏഴ് ദിവസവും 24 മണിക്കൂറും ടിഎച്ച്സിയുടെ സ്വാധീനത്തിലായിരിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു. ഈ പ്രവണത തുടർന്നാൽ അടുത്ത 20-30 വർഷത്തിനുള്ളിൽ മധ്യവയസ്കർക്കിടയിലും കഞ്ചാവ് ഉപയോഗം വർധിക്കുമെന്നും, ഇത് പൊതുജനാരോഗ്യത്തിൽ മദ്യത്തിനും പുകയിലയ്ക്കും സമാനമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ആന്ദ്രേ മക്ഡൊണാൾഡ് വിലയിരുത്തുന്നു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: health
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

cannabis
Health

കാനഡയിൽ മദ്യത്തേക്കാൾ കഞ്ചാവിന് പ്രിയം; ദിവസേന ഉപയോഗിക്കുന്നവർ 18 ലക്ഷം പേർ; പുതിയ കണക്കുകൾ പുറത്ത്

by Canada Varthakal
November 23, 2026
clock
Health

നല്ല ഉറക്കം കിട്ടുന്നില്ലേ? ദിവസവും ചെയ്യേണ്ടത് ഇതാ

by Canada Varthakal
November 22, 2026
cancer pill
Health

അർബുദത്തെ തോൽപ്പിക്കാൻ പുതിയ ഗുളിക; കാൻസർ മരുന്നിനെക്കുറിച്ച് കനേഡിയൻ വിദഗ്ധൻ

by Canada Varthakal
November 22, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.