ന്യൂ ബ്രൺസ്വിക്ക്: ക്രെഡിറ്റ് കാർഡ് തട്ടിപ്പ് കേസിൽ പ്രതിയായ വ്യക്തിയെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടി ന്യൂ ബ്രൺസ്വിക്ക് ക്യാമ്പ്ബെൽട്ടൺ പോലീസ്. കഴിഞ്ഞ ഏപ്രിൽ 17-ന് ക്യാമ്പ്ബെൽട്ടണിലെ ഒരു പ്രാദേശിക സ്റ്റോറിൽ വ്യാജ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങിയ കേസിലാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രതിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടിട്ടുണ്ട്.
ഏകദേശം അഞ്ചടി 10 ഇഞ്ച് ഉയരമുള്ള പുരുഷനാണ് തട്ടിപ്പിന് പിന്നിലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കുറ്റകൃത്യം നടക്കുമ്പോൾ നീല തൊപ്പിയും കറുത്ത പഫി ജാക്കറ്റും കറുത്ത പാന്റ്സും വെളുത്ത ഷൂസുമാണ് ഇയാൾ ധരിച്ചിരുന്നത്. ചിത്രത്തിലുള്ള വ്യക്തിയെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ 506-789-6000 എന്ന നമ്പറിൽ ക്യാമ്പ്ബെൽട്ടൺ ആർ.സി.എം.പിയെയോ അല്ലെങ്കിൽ 1-800-222-8477 എന്ന നമ്പറിൽ ക്രൈം സ്റ്റോപ്പേഴ്സിനെയോ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq




