Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കോവിഡ് വാക്സിൻ പാർശ്വഫലം: നീതിക്കായി കാത്തിരുന്ന് കനേഡിയൻ യുവതി; ആശ്വാസ പദ്ധതികൾ വൈകുന്നതിൽ പ്രതിഷേധം

Canada Varthakal by Canada Varthakal
September 15, 2026
in Canada
Reading Time: 1 min read
COVID-19 vaccine side effects

COVID-19 vaccine side effects

വാക്സിനേഷൻ എടുത്തതിന് പിന്നാലെ കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്ന കനേഡിയൻ സ്വദേശി മരിയ ഡണ്ണിംഗ്-ബാലാഗ് സർക്കാരിന്റെ സഹായത്തിനായി കാത്തിരിക്കുന്നു. 2021 ഏപ്രിൽ 27-ന് ആദ്യത്തെ കോവിഡ് വാക്സിൻ സ്വീകരിച്ച് മൂന്ന് ആഴ്ചകൾക്ക് ശേഷമാണ് വാക്കർട്ടൺ സ്വദേശിയായ മരിയയ്ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയത്. ശരീരം ആകെ കടുത്ത വേദനയും, ഉമിനീരോ കണ്ണീരോ ഉൽപ്പാദിപ്പിക്കാൻ കഴിയാത്ത ‘ഷോഗ്രൻസ് ഡിസീസ്’ എന്ന അപൂർവ്വ രോഗവും ബാധിച്ചതോടെ അന്നുവരെ മൂന്ന് ജോലികൾ ചെയ്തിരുന്ന ഇവർക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നു.

YFA AD 1 2

വിവിധ ചികിത്സകൾ തേടിയെങ്കിലും ഭേദമാകാത്തതിനെ തുടർന്ന്, വാക്സിൻ പാർശ്വഫലങ്ങൾ നേരിട്ടവർക്കായി സർക്കാർ ആവിഷ്കരിച്ച ധനസഹായ പദ്ധതിയിൽ (Vaccine Injury Support Program) 2023 ജനുവരിയിൽ മരിയ അപേക്ഷ സമർപ്പിച്ചു. എന്നാൽ മൂന്ന് വർഷം പിന്നിട്ടിട്ടും പ്രാഥമിക നടപടികൾ പോലും പൂർത്തിയായിട്ടില്ല. ഇതിനിടെ, വിഷയം ചർച്ച ചെയ്യാൻ കൺസർവേറ്റീവ് എം.പി ഡീൻ ആലിസൺ സംഘടിപ്പിച്ച ജനകീയ അന്വേഷണ സമിതിയിലും മരിയയുടെ പേര് തള്ളപ്പെട്ടു. ഈ സമിതി തങ്ങളുടെ യഥാർത്ഥ ദുരവസ്ഥ പരിഹരിക്കുന്നതിന് പകരം രാഷ്ട്രീയ ലാഭത്തിനായി വാക്സിൻ വിരുദ്ധ പ്രചാരണമായി വിഷയം മാറ്റിയതിൽ വലിയ അമർഷമുണ്ടെന്ന് അവർ വ്യക്തമാക്കി.

ADVERTISEMENT

താൻ വാക്സിനോ ശാസ്ത്രത്തിനോ എതിരല്ലെന്നും, ലക്ഷക്കണക്കിന് ആളുകൾക്ക് വാക്സിൻ നൽകിയപ്പോൾ ചിലരിൽ പാർശ്വഫലങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നുമാണ് മരിയയുടെ നിലപാട്. കാനഡയിൽ 2.8 കോടിയോളം ആളുകൾ വാക്സിൻ എടുത്തതിൽ 12,000 പേർക്ക് ഗുരുതരമായ പാർശ്വഫലങ്ങൾ അനുഭവപ്പെട്ടതായാണ് കണക്ക്. സർക്കാരിന്റെ നഷ്ടപരിഹാരത്തിനായി 3,500 പേർ അപേക്ഷിച്ചതിൽ 252 പേർക്ക് മാത്രമാണ് ഇതുവരെ ധനസഹായം ലഭിച്ചത്. വസ്തവങ്ങൾ ഇതായിരിക്കെ, തങ്ങളെപ്പോലുള്ള ഇരകൾക്ക് ആവശ്യമായ പരിചരണവും സർക്കാരിന്റെ സാമ്പത്തിക സഹായവും ലഭ്യമാക്കുന്നതിലാണ് അധികൃതർ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് മരിയ ചൂണ്ടിക്കാണിക്കുന്നു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canadacanada malayalam newscanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ontario police
Canada

ഒന്റാരിയോയിൽ സിനഗോഗിന് സമീപം വെടിവെപ്പ്: പൊലീസുകാരനടക്കം രണ്ടുപേർക്ക് പരിക്ക്

by Canada Varthakal
September 21, 2026
Iranian conscripts face immigration concerns in Canada
Canada

ഇറാനിയൻ സൈനികരെ കാനഡ സ്വീകരിക്കുമോ? ബ്രിട്ടന്റെയും ഓസ്ട്രേലിയയുടെയും സമീപനം ചർച്ചയിൽ

by Canada Varthakal
September 21, 2026
California Proposition 40 billionaire wealth tax debate
Canada

കാലിഫോർണിയയിലെ ശതകോടീശ്വരന്മാർക്ക് സമ്പത്ത് നികുതി ഏർപ്പെടുത്തുമോ? ‘പ്രൊപ്പോസിഷൻ 40’ ചർച്ചയിൽ

by Canada Varthakal
September 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.