Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

Costco Barcode Fraud; ബാർകോഡ് മാറ്റി ഒട്ടിച്ച് ലക്ഷങ്ങളുടെ ഇലക്ട്രോണിക്സ് കടത്തി; ആൽബർട്ടയിൽ യുവതിയടക്കം പിടിയിൽ

Canada Varthakal by Canada Varthakal
August 27, 2026
in Alberta
Reading Time: 1 min read
Two people are facing nearly 200 charges in a fraud case targeting several Costco locations in Calgary

calgary-costco-stores-defrauded

കാൽഗറി: ബാർകോഡുകളിൽ കൃത്രിമം കാട്ടി സൂപ്പർമാർക്കറ്റിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ ഇലക്ട്രോണിക്സ് സാധനങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ യുവതിയും കൂട്ടാളിയും പോലീസ് പിടിയിലായി. കാൽഗറിയിലാണ് സംഭവം. ഇത്കൂടാതെ പ്രതികളുടെ താമസസ്ഥലത്തുനിന്ന് വൻ ലഹരിമരുന്ന് ശേഖരവും ക്രെഡിറ്റ് കാർഡ് നിർമ്മാണ സാമഗ്രികളും പോലീസ് പിടിച്ചെടുത്തു. 41-കാരിയായ യുവതിക്കെതിരെ 70 കേസുകളും 39-കാരനായ കൂട്ടാളിക്കെതിരെ 119 കേസുകളുമാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

WhatsApp Image 2026 08 23 at 5.57.50 PM

കാൽഗറി മേഖലയിലെ കോസ്റ്റ്കോ (Costco) സ്റ്റോറുകൾ കേന്ദ്രീകരിച്ച് കഴിഞ്ഞ ഏപ്രിൽ 9 മുതൽ ജൂൺ 30 വരെയുള്ള മൂന്ന് മാസക്കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രീമിയം വിഭാഗത്തിൽപ്പെടുന്ന ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകൾ, ടിവികൾ, ഗെയിമിംഗ് കൺസോളുകൾ, സൗണ്ട് സിസ്റ്റങ്ങൾ എന്നിവ വാങ്ങുമ്പോഴാണ് സംഘം തട്ടിപ്പ് നടത്തിയത്. വിലകൂടിയ ഈ സാധനങ്ങളിൽ, വില കുറഞ്ഞ മറ്റ് സാധനങ്ങളുടെ വ്യാജ അല്ലെങ്കിൽ മാറ്റം വരുത്തിയ ബാർകോഡുകൾ പതിപ്പിച്ചായിരുന്നു ഇവരുടെ തട്ടിപ്പ്. ഇത്തരത്തിൽ ഏകദേശം 30,000 കാനേഡിയൻ ഡോളറിലധികം (24 ലക്ഷത്തോളം ഇന്ത്യൻ രൂപ) തുകയുടെ നഷ്ടമാണ് സ്റ്റോറുകൾക്കുണ്ടായത്.

ADVERTISEMENT

READ ALSO ; കാനഡയിൽ ട്രംപിന് വൻ തിരിച്ചടി: ഓട്ടവയിലെ ‘ട്രംപ് അവന്യൂ’വിന്റെ പേര് വെട്ടാൻ നീക്കം, 62 കുടുംബങ്ങളുടെ വിലാസം മാറും

യുവതി നേരിട്ട് സ്റ്റോറുകളിലെത്തി സാധനങ്ങൾ വാങ്ങി തട്ടിപ്പ് നടത്തുകയും, പുരുഷൻ ഇതിനുള്ള സഹായങ്ങൾ ചെയ്തുനൽകുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു. പരാതികളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച പോലീസ് ഓഗസ്റ്റ് 1-ന് കോർണർബ്രൂക്ക് മനോറിലുള്ള പ്രതികളുടെ വസതിയിൽ പരിശോധന നടത്തി. ഈ തിരച്ചിലിലാണ് തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാക്കുന്ന തെളിവുകൾ പുറത്തുവന്നത്.

വിപണിയിൽ 6,000 ഡോളറിലധികം വിലമതിക്കുന്ന 302.4 ഗ്രാം മെത്താംഫെറ്റമൈൻ എന്ന മാരക മയക്കുമരുന്ന് ഇവിടെനിന്ന് കണ്ടെടുത്തു. ലഹരിമരുന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഡിജിറ്റൽ ത്രസൂചികളും പാക്കിംഗ് കവറുകളും വീട്ടിലുണ്ടായിരുന്നു. ഇതിനുപുറമെ, വൻതോതിലുള്ള വ്യാജരേഖ നിർമ്മാണ സാമഗ്രികളും പോലീസ് പിടിച്ചെടുത്തു. സാമ്പത്തിക തട്ടിപ്പിനായി ഉപയോഗിച്ച ക്രെഡിറ്റ് കാർഡ് സ്കാനറുകൾ, സ്കിമ്മിംഗ് ഉപകരണങ്ങൾ, കാർഡ് നിർമ്മാണ സാമഗ്രികൾ, വ്യാജമായി നിർമ്മിച്ചതും മാറ്റങ്ങൾ വരുത്തിയതുമായ 31 ക്രെഡിറ്റ് കാർഡുകൾ, വ്യാജ തിരിച്ചറിയൽ രേഖകളും രണ്ട് റെസീപ്റ്റ് പ്രിന്ററുകളും, കോസ്റ്റ്കോയിൽ നിന്ന് മുൻപ് തട്ടിയെടുത്ത 65 ഇഞ്ച് സാംസങ് ടിവിയും പാലീസ് കണ്ടെടുത്തു.

സംഭവത്തിൽ അറസ്റ്റിലായ ഇരുവർക്കുമെതിരെ സാമ്പത്തിക തട്ടിപ്പ്, ലഹരിക്കടത്ത്, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. വിപുലമായ ശൃംഖലയുടെ ഭാഗമാണോ ഇവരെന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canadacanada malayalam newscanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

A sign marks the entrance to Kananaskis Country
Alberta

plane crash ആൽബർട്ടയിൽ വിമാന തകർന്ന് വീണ് രണ്ട് മരണം

by Canada Varthakal
September 6, 2026
Alberta Referendum
Canada

Alberta Referendum ആൽബർട്ട സ്വതന്ത്ര രാജ്യമാകുമോ? വിഭജനം വിശദീകരിക്കുന്ന ട്രാന്സിഷൻ പേപ്പർ പുറത്തിറക്കി

by Canada Varthakal
September 5, 2026
International students protesting
Alberta

ആൽബർട്ടയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ നാടുകടത്തരുത്: സർക്കാരിന് തുറന്ന കത്തയച്ച് 300 സംഘടനകൾ

by Canada Varthakal
September 4, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.