Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

കോടതിയിൽ ഹാജരായില്ലെന്ന് അധികൃതർ; നിയമങ്ങൾ പാലിച്ചെന്ന് സംഘടന: രണ്ട് വിദ്യാർത്ഥികളടക്കം കുടുംബത്തെ നാടുകടത്തിയതിൽ വിവാദം

Canada Varthakal by Canada Varthakal
April 10, 2026
in World
Reading Time: 1 min read
കോടതിയിൽ ഹാജരായില്ലെന്ന് അധികൃതർ; നിയമങ്ങൾ പാലിച്ചെന്ന് സംഘടന: രണ്ട് വിദ്യാർത്ഥികളടക്കം കുടുംബത്തെ നാടുകടത്തിയതിൽ വിവാദം

ഡർഹാം (നോർത്ത് കരോലിന): അമേരിക്കയിലെ നോർത്ത് കരോലിനയിൽ ഡർഹാം പബ്ലിക് സ്കൂളിലെ രണ്ട് വിദ്യാർത്ഥികളെയും മാതാപിതാക്കളെയും ഫെഡറൽ ഏജൻസി നാടുകടത്തി. ഹോണ്ടുറാസിൽ നിന്നും അഭയം തേടി 2022-ൽ അമേരിക്കയിലെത്തിയ കുടുംബത്തെയാണ് കഴിഞ്ഞ ദിവസം തിരിച്ചയച്ചത്. സംഭവത്തിൽ എമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) നടപടിക്കെതിരെ പ്രാദേശിക മനുഷ്യാവകാശ സംഘടനയായ ‘സിയമ്പ്ര എൻസി’ (Siembra NC) രംഗത്തെത്തി.

ബർട്ടൻ മാഗ്നറ്റ് എലിമെന്ററി സ്കൂളിലെ വിദ്യാർത്ഥികളായ 11 വയസ്സുകാരി ജെനസിസ്, 6 വയസ്സുകാരൻ ഡെനിസ് എന്നിവരെയാണ് മാതാപിതാക്കൾക്കൊപ്പം നാടുകടത്തിയത്. കുടിയേറ്റ അപേക്ഷയുമായി ബന്ധപ്പെട്ട പതിവ് പരിശോധനയ്ക്കായി എത്തിയപ്പോഴാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് സിയമ്പ്ര എൻസി ഭാരവാഹികൾ ആരോപിച്ചു. എന്നാൽ, ഇമിഗ്രേഷൻ കോടതിയിൽ ഹാജരാകാത്തതിനെത്തുടർന്നാണ് നടപടിയെന്ന് ഐസിഇ (ICE) വ്യക്തമാക്കി. ഇവർക്ക് നിയമപരമായ എല്ലാ അവസരങ്ങളും നൽകിയിരുന്നുവെന്നും നിലവിൽ സജീവമായ അപേക്ഷകൾ ഒന്നും തന്നെ പരിഗണനയിൽ ഇല്ലായിരുന്നുവെന്നും അധികൃതർ അറിയിച്ചു.

ADVERTISEMENT

സംഭവത്തിൽ ഡർഹാം പബ്ലിക് സ്കൂൾ അധികൃതർ കടുത്ത ആശങ്ക രേഖപ്പെടുത്തി. സ്‌പ്രിങ് ബ്രേക്ക് അവധിക്കാലത്ത് ഷാർലറ്റിൽ വെച്ചാണ് വിദ്യാർത്ഥികളെയും കുടുംബത്തെയും ഫെഡറൽ ഏജൻസി കസ്റ്റഡിയിലെടുത്തതെന്ന് സ്കൂൾ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ആവശ്യമായ മാനസിക പിന്തുണ ഉറപ്പാക്കുമെന്നും സ്കൂൾ അധികൃതർ അറിയിച്ചു. കഴിഞ്ഞ നാല് വർഷമായി അമേരിക്കയിൽ താമസിക്കുന്ന കുട്ടികൾക്ക് മറ്റ് ചുറ്റുപാടുകളുമായി പരിചയമില്ലെന്നും, നിയമപരമായ എല്ലാ നിർദ്ദേശങ്ങളും പാലിച്ചിട്ടും ഇത്തരമൊരു നടപടി ഉണ്ടായത് നിർഭാഗ്യകരമാണെന്നും മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടി.

കുടിയേറ്റ അപേക്ഷയുള്ളവരെ തിരിച്ചയക്കുന്നത് അപകടകരമായ നീക്കമാണെന്ന് സ്റ്റേറ്റ് സെനറ്റർ സോഫിയ ചിറ്റ്‌ലിക് പറഞ്ഞു. നടപടിക്രമങ്ങളിൽ ലംഘനമുണ്ടായോ എന്ന് പരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു. വിഷയത്തിൽ ഐസിഇയുടെ വിശദീകരണം തേടിയിട്ടുണ്ടെങ്കിലും കൂടുതൽ പ്രതികരണങ്ങൾ ലഭ്യമായിട്ടില്ല. സമാനമായ സാഹചര്യങ്ങൾ നേരിടുന്നവർക്ക് നിയമസഹായം നൽകുന്നതിനായി വൊളന്റിയർമാരുടെ ശൃംഖല വിപുലീകരിക്കാനാണ് സിയമ്പ്ര എൻസിയുടെ തീരുമാനം.

Controversy over deportation of family including two students

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Kennedy Center Closed Area
World

സുരക്ഷാഭീഷണി മറച്ചുവെച്ച് അറ്റകുറ്റപ്പണി വൈകിച്ചു; കെന്നഡി സെന്ററിനെതിരെ പരാതിയുമായി മുൻ ജീവനക്കാർ

by Canada Varthakal
September 26, 2026
South Africa and US diplomatic talks over visa restrictions
World

യു.എസുമായുള്ള വിസ നിയന്ത്രണങ്ങളിൽ പ്രതികാര നടപടിയില്ല; നയതന്ത്ര ചർച്ചകൾ തുടരുമെന്ന് ദക്ഷിണാഫ്രിക്ക

by Canada Varthakal
September 26, 2026
UN General Assembly summit with global leaders and diplomats
World

തീവ്രമായ ചർച്ചകളും നിർണായക നീക്കങ്ങളും നിറഞ്ഞ യു.എൻ ഉച്ചകോടിക്ക് തിരശ്ശീല; പ്രധാന വിലയിരുത്തലുകൾ ഇവയാണ്!

by Canada Varthakal
September 26, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.