Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home India

നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസ് എംപിമാർക്ക് മത്സരിക്കാൻ അനുമതി നൽകിയേക്കില്ല

Canada Varthakal by Canada Varthakal
January 9, 2026
in India
Reading Time: 1 min read
നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസ് എംപിമാർക്ക് മത്സരിക്കാൻ അനുമതി നൽകിയേക്കില്ല

image credits by THE HNAS INDIA

ന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് എംപിമാരെ മത്സരിപ്പിക്കേണ്ടതില്ലെന്ന് കോൺഗ്രസ് നേതൃത്വത്തിൽ ധാരണയാകുന്നതായി സൂചന. നിലവിലെ സാഹചര്യത്തിൽ എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ട സാഹചര്യം ഇല്ലെന്നാണ് എഐസിസിയുടെ വിലയിരുത്തൽ. ഉപതെരഞ്ഞെടുപ്പുകൾ ഒഴിവാക്കാനും പാർലമെന്റിലെ അംഗബലം നിലനിർത്താനും ലക്ഷ്യമിട്ടാണ് ഹൈക്കമാൻഡ് ഇത്തരമൊരു നിലപാടിലേക്ക് നീങ്ങുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെ സംസ്ഥാനത്ത് ഭരണമാറ്റത്തിനുള്ള സാധ്യത തെളിഞ്ഞതോടെ പ്രമുഖരായ പല എംപിമാരും നിയമസഭയിലേക്ക് മത്സരിക്കാൻ സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ, എംപിമാർ കൂട്ടത്തോടെ നിയമസഭയിലേക്ക് മാറുന്നത് രാഷ്ട്രീയമായി തെറ്റായ സന്ദേശം നൽകുമെന്ന് പാർട്ടിക്കുള്ളിലെ ഒരു വിഭാഗം വാദിക്കുന്നു. എംപി സ്ഥാനം രാജിവെച്ച് എംഎൽഎയാകാൻ ശ്രമിക്കുന്നത് എതിരാളികൾ പ്രചാരണ ആയുധമാക്കുമെന്നും നേതൃത്വം ഭയപ്പെടുന്നുണ്ട്.

ADVERTISEMENT

ഒന്നോ രണ്ടോ പേർക്ക് ഇളവ് നൽകിയാൽ കൂടുതൽ എംപിമാർ ഇതേ അവകാശവാദവുമായി രംഗത്തെത്താൻ സാധ്യതയുണ്ട്. ഇത് പാർട്ടിയിൽ വലിയ തർക്കങ്ങൾക്ക് വഴിവെക്കും. കൂടാതെ, എംപിമാർ നിയമസഭയിലേക്ക് ജയിച്ചുവന്നാൽ ഒഴിഞ്ഞു കിടക്കുന്ന മണ്ഡലങ്ങളിൽ വലിയ തോതിലുള്ള ഉപതെരഞ്ഞെടുപ്പുകൾ നടത്തേണ്ടി വരും. പകരം സ്ഥാനാർത്ഥികളെ കണ്ടെത്തുക എന്നതും നേതൃത്വത്തിന് വലിയ തലവേദനയാകുമെന്നാണ് വിലയിരുത്തൽ.

നിലവിൽ എംപിമാരായിരിക്കുന്നവർ ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് ഹൈക്കമാൻഡിന്റെ നിർദ്ദേശം. നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുമുഖങ്ങൾക്കും യുവാക്കൾക്കും കൂടുതൽ അവസരം നൽകാനാണ് പാർട്ടി ആലോചിക്കുന്നത്. എന്നിരുന്നാലും, പ്രത്യേക സാഹചര്യമുള്ള മണ്ഡലങ്ങളിൽ ചില മുതിർന്ന നേതാക്കൾക്ക് ഇളവ് ലഭിക്കുമോ എന്ന കാര്യത്തിൽ ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Assembly elections: Congress MPs may not be allowed to contest

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

പാകിസ്താനിലെ സമാധാന റാലിക്കിടെ ചാവേർ ആക്രമണം; 13 മരണം, 22 പേർക്ക് പരിക്ക്
India

പാകിസ്താനിലെ സമാധാന റാലിക്കിടെ ചാവേർ ആക്രമണം; 13 മരണം, 22 പേർക്ക് പരിക്ക്

by Canada Varthakal
August 2, 2026
us-visa-denial-woman-doctor-commit-suicide
India

ഓൺലൈനിൽ രാസവസ്തു വാങ്ങി, കത്തിച്ച് പുക ശ്വസിച്ചു; പുണെയിൽ മലയാളി കുടുംബം ആത്മഹത്യ ചെയ്തു

by Canada Varthakal
August 2, 2026
മിന്നൽ പ്രളയത്തിൽ വലഞ്ഞ് അസമും ഒഡീഷയും: ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം; വൻ നാശനഷ്ടം
India

മിന്നൽ പ്രളയത്തിൽ വലഞ്ഞ് അസമും ഒഡീഷയും: ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം; വൻ നാശനഷ്ടം

by Canada Varthakal
August 1, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.