Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home India

ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്തിൽ അഭിമാനം; അയൽരാജ്യങ്ങളുടെ കലാപങ്ങൾ ചൂണ്ടിക്കാട്ടി സുപ്രീം കോടതി

Canada Varthakal by Canada Varthakal
September 11, 2025
in India
Reading Time: 1 min read
CJI B R Gavai

ന്യൂഡൽഹി: അയൽരാജ്യങ്ങളായ നേപ്പാളിലും ബംഗ്ലാദേശിലും തുടരുന്ന രാഷ്ട്രീയ കലാപങ്ങളെ മുൻനിർത്തി ഇന്ത്യൻ ഭരണഘടനയുടെ സ്ഥിരതയെയും ശക്തിയെയും പ്രശംസിച്ച് സുപ്രീം കോടതി. “നമ്മുടെ ഭരണഘടനയെക്കുറിച്ച് നമുക്ക് അഭിമാനമുണ്ട്. അയൽരാജ്യങ്ങളിൽ നടക്കുന്ന സംഭവങ്ങൾ, പ്രത്യേകിച്ച് ഇന്നലെ നേപ്പാളിൽ നടന്ന സംഭവങ്ങൾ, ഈ അഭിമാനം വർദ്ധിപ്പിക്കുന്നു,” ചീഫ് ജസ്റ്റിസ് ബി.ആർ. ഗാവി അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. സംസ്ഥാന നിയമസഭകൾ പാസാക്കിയ ബില്ലുകൾക്ക് രാഷ്ട്രപതി/ഗവർണർ ഒപ്പ് വെക്കേണ്ട സമയം സംബന്ധിച്ച കേസ് പരിഗണിക്കുന്നതിനിടയിലാണ് കോടതിയുടെ ഈ നിരീക്ഷണം. ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രം നാഥ്, പി.എസ്. നരസിംഹ, എ.എസ്. ചന്ദുർകർ എന്നിവരും അഞ്ചംഗ ബെഞ്ചിൽ അംഗങ്ങളായിരുന്നു.

കേസിന്റെ വാദത്തിനിടെ, 1970 മുതലുള്ള ബില്ലുകളുടെ ഡാറ്റ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ അവതരിപ്പിച്ചു. കഴിഞ്ഞ 55 വർഷത്തിനിടെ വെറും 20 ബില്ലുകൾ മാത്രമാണ് തള്ളിക്കളഞ്ഞതെന്നും, 90% ബില്ലുകൾക്കും ഒരു മാസത്തിനകം അംഗീകാരം ലഭിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, പ്രതിരോധ വിഭാഗത്തിലെ മുതിർന്ന അഭിഭാഷകൻ എ.എം. സിംഗ്‌വി സമാനമായ ഡാറ്റ അവതരിപ്പിക്കാൻ ശ്രമിച്ചപ്പോൾ മേത്ത തന്നെ എതിർത്തതായി പ്രതിരോധ വിഭാ​ഗത്തിന്റെ അഭിഭാഷകൻ വാദിച്ചു. തുടർന്ന്, “അവർക്ക് ഡാറ്റ അവതരിപ്പിക്കാൻ നിങ്ങൾ അനുവദിക്കാതെ എതിർത്തപ്പോൾ നിങ്ങൾക്ക് മാത്രം അത് ചെയ്യാൻ കഴിയില്ല. ഇത് ഏകപക്ഷീയമായിരിക്കരുത്,” എന്ന് ബെഞ്ച് സോളിസിറ്റർ ജനറലിനോട് പ്രതികരിച്ചു.

ADVERTISEMENT

ജനാധിപത്യം ഇന്ത്യയിൽ 75 വർഷമായി ജനാധിപത്യം ശക്തമായി തുടരുകയാണെന്ന് ജസ്റ്റിസ് വിക്രം നാഥ് പറഞ്ഞു. 20 ബില്ലുകൾ തടഞ്ഞുവെച്ചതോ, 90 ശതമാനം ബില്ലുകൾക്ക് അംഗീകാരം നൽകിയതോ ഭരണഘടനയുടെ നിലനിൽപ്പിനെ ബാധിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ നിലപാടിനെ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ജഡ്ജിമാരും അംഗീകരിച്ചു. ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തിന്റെ കരുത്തും ഭരണഘടനയുടെ സ്ഥായിയായ സ്വഭാവവുമാണ് ഈ വാദങ്ങളിൽ വ്യക്തമാവുന്നത്.

കാനഡ വാർത്തകൾ മലയാളത്തിൽ ലഭിക്കുവാൻ താഴെയുള്ള ലിങ്ക് വഴി Canada Talks വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ : https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Supreme Court takes pride in the strength of Indian democracy, citing riots in neighboring countries
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

indian canada flag
Canada

ഇന്ത്യ-കാനഡ വ്യാപാര കരാർ: അഞ്ചാം ഘട്ട ചർച്ചകൾ ഒക്ടോബർ 5 മുതൽ; നിർണായക നീക്കവുമായി ഇരുരാജ്യങ്ങളും

by Canada Varthakal
September 21, 2026
court
Canada

നാട്ടിൽ വരുമ്പോൾ താമസിക്കാൻ സ്വന്തം വീട് വേണം! വാടകക്കാരിയെ ഒഴിപ്പിക്കാൻ ശ്രമം; കാനഡയിൽ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരന് തിരിച്ചടി

by Canada Varthakal
September 21, 2026
47-year-old Maharashtra mother running barefoot for daughters’ education
India

മകളുടെ പഠനത്തിനായി ചെരിപ്പില്ലാതെ ഓടി 47കാരിയുടെ പോരാട്ടം; ഇന്ത്യയിലെ വിദ്യാഭ്യാസ ചെലവുകൾ വീണ്ടും ചർച്ചയിൽ

by Canada Varthakal
September 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.