വാഷിംഗ്ടൺ: വാഷിംഗ്ടണിൽ ഉണ്ടായ കെമിക്കൽ ടാങ്ക് സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി ഉയർന്നതായി അധികൃതർ അറിയിച്ചു. അപകടത്തെ തുടർന്ന് കാണാതായ ഒൻപത് പേരുടെ മൃതദേഹങ്ങൾ കൂടി ശനിയാഴ്ച രക്ഷാപ്രവർത്തകർ കണ്ടെടുത്തതോടെയാണ് മരണസംഖ്യ ഉയർന്നത്. കഴിഞ്ഞ ചൊവ്വാഴ്ച ലോങ്ങ് വ്യൂവിലെ നിപ്പോൺ ഡൈനാവേവ് പാക്കേജിംഗ് (Nippon Dynawave Packaging) പ്ലാന്റിലെ ടാങ്ക് തകർന്നതിനെ തുടർന്ന് രണ്ട് പേർ മരിച്ചതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നടത്തിയ വിശദമായ തിരച്ചിലിനും ഡ്രോൺ നിരീക്ഷണങ്ങൾക്കും ഒടുവിലാണ് കാണാതായ മറ്റുള്ളവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതെന്ന് കൗലിറ്റ്സ് 2 ഫയർ ആൻഡ് റെസ്ക്യൂ ഡെപ്യൂട്ടി ചീഫ് കുർട്ട് സ്റ്റിച്ചിനെ ഉദ്ധരിച്ച് അധികൃതർ വ്യക്തമാക്കി.
പേപ്പർ പൾപ്പ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന സോഡിയം ഹൈഡ്രോക്സൈഡും സോഡിയം സൾഫൈഡും അടങ്ങിയ 3.4 മില്യൺ ലിറ്റർ ‘വൈറ്റ് ലിക്വർ’ ആണ് തകർന്ന ടാങ്കിൽ ഉണ്ടായിരുന്നത്. ഈ രാസലായനി സമീപത്തെ കൊളംബിയ നദിയിലേക്ക് ഒഴുുകിയെത്തിയതായി പരിശോധനകളിൽ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ വായുവിന്റെ ഗുണനിലവാരത്തെയോ ലോംഗ്വ്യൂ നഗരത്തിലെ കുടിവെള്ളത്തെയോ ഇത് ദോഷകരമായി ബാധിച്ചിട്ടില്ലെന്നാണ് ഔദ്യോഗിക വിലയിരുത്തൽ. ജപ്പാനിലെ രണ്ടാമത്തെ വലിയ പേപ്പർ നിർമ്മാണ കമ്പനിയായ നിപ്പോൺ പേപ്പർ ഇൻഡസ്ട്രീസ്, 2016-ൽ 225 മില്യൺ യു.എസ് ഡോളറിന് സിയാറ്റിൽ ആസ്ഥാനമായുള്ള വെയർഹൗസറിൽ (Weyerhaeuser) നിന്ന് വാങ്ങിയതാണ് ഈ പ്ലാന്റ്.
Chemical tank explosion in Washington; Death toll rises to 11
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





