Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Manitoba

ഇനി ചിലവ് കൂടും; മാനിറ്റോബയിൽ കാർ ഇൻഷുറൻസ് നിരക്ക് വർധിച്ചേക്കും, അപേക്ഷ സമർപ്പിച്ചു

Canada Varthakal by Canada Varthakal
June 26, 2025
in Manitoba
Reading Time: 1 min read
ഇനി ചിലവ് കൂടും; മാനിറ്റോബയിൽ കാർ ഇൻഷുറൻസ് നിരക്ക് വർധിച്ചേക്കും, അപേക്ഷ സമർപ്പിച്ചു

മാനിറ്റോബയിലെ വാഹന ഉടമകൾക്ക് ഇൻഷുറൻസ് പ്രീമിയം വർധിക്കാൻ ഉള്ള സാധ്യത വളരെ കൂടുതലാണ്. 2026-27 സാമ്പത്തിക വർഷത്തേക്ക് 2.07 ശതമാനം അടിസ്ഥാന ഇൻഷുറൻസ് പ്രീമിയം വർധിപ്പിക്കണമെന്ന് മാനിറ്റോബ പബ്ലിക് ഇൻഷുറൻസ് (MPI) പ്രവിശ്യയുടെ പബ്ലിക് യൂട്ടിലിറ്റീസ് ബോർഡിന് (PUB) അപേക്ഷ സമർപ്പിച്ചു. ഈ നിരക്ക് വർധനവ് 2026 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. എന്നാൽ, പല വാഹന ഉടമകൾക്കും ഇൻഷുറൻസ് പുതുക്കുന്ന തീയതികൾ വ്യത്യസ്തമായതുകൊണ്ട്, 2027 മാർച്ച് 31 വരെ പുതിയ നിരക്ക് എല്ലാവർക്കും ബാധകമായേക്കില്ല.

പ്രീമിയം വർധനവ് കാരണം ഒരു ശരാശരി സ്വകാര്യ വാഹന ഉടമയ്ക്ക് വർഷം തോറും ഏകദേശം 21 ഡോളർ അധികച്ചെലവ് പ്രതീക്ഷിക്കാം എന്ന് MPI യുടെ പ്രസ്താവനയിൽ പറയുന്നു. ആധുനിക വാഹനങ്ങളിലെ സങ്കീർണ്ണമായ സാങ്കേതികവിദ്യകൾ കാരണം റിപ്പയർ ചെലവുകൾ വർധിച്ചതും വിപണിയിലെ ചാഞ്ചാട്ടവുമാണ് പ്രീമിയം വർധനവിന് പ്രധാന കാരണങ്ങളായി MPI ചൂണ്ടിക്കാട്ടുന്നത്.
പുതിയ അപേക്ഷയിൽ ഡ്രൈവർ സുരക്ഷാ റേറ്റിംഗ് ലെവൽ 19-ൽ നിന്ന് ലെവൽ 20-ലേക്ക് വികസിപ്പിക്കാനും MPI ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ലെവൽ 19 ഡ്രൈവർമാർക്ക് ലൈസൻസ് പുതുക്കുമ്പോൾ 30 ഡോളർ വരെ കിഴിവും പ്രീമിയത്തിൽ 48% വരെ കുറവും ലഭിക്കുന്നുണ്ട്.

ADVERTISEMENT

ലെവൽ 20 ഡ്രൈവർമാർക്ക് ഇത് 53% വരെ ഇളവ് നൽകാനാണ് MPI ലക്ഷ്യമിടുന്നത്. ഇതിനൊപ്പം, അടിസ്ഥാന ഇൻഷുറൻസിന്റെ ഡെഡക്ടിബിൾ (നഷ്ടം വരുമ്പോൾ നമ്മൾ ആദ്യം വഹിക്കുന്ന തുക) 750 ഡോളറിൽ നിന്ന് 1,000 ഡോളറിലേക്ക് ഉയർത്താനും പുതിയ 750 ഡോളർ ഡെഡക്ടിബിൾ ഓപ്ഷൻ അവതരിപ്പിക്കാനും MPI അപേക്ഷിച്ചിട്ടുണ്ട്. നിലവിൽ 200, 300, 500 ഡോളർ ഡെഡക്ടിബിൾ ഓപ്ഷനുകൾ ലഭ്യമാണ്. ചെലവ് കുറയ്ക്കുന്നതിനായി ഐടി രംഗത്ത് MPI വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മുൻപ് ചെലവേറിയ പദ്ധതിയായിരുന്ന ‘പ്രോജക്ട് നോവ’ പൂർണ്ണമായും നിർത്തലാക്കിയെന്നും അതിലുണ്ടായ പിഴവുകൾ MPI അംഗീകരിക്കുന്നുവെന്നും അറിയിച്ചു.

സ്റ്റാഫിംഗ് ചെലവുകളിലോ മറ്റ് പ്രവർത്തനച്ചെലവുകളിലോ വലിയ വർധനവ് പുതിയ അപേക്ഷയിൽ ഉൾപ്പെടുത്തിയിട്ടില്ല. നിരക്ക് വർധനവ് പ്രതീക്ഷിച്ചതാണെന്നും, അതിന്റെ ആവശ്യകതയെക്കുറിച്ച് കൂടുതൽ തെളിവുകൾ ആവശ്യമാണെന്നും കാനഡയിലെ ഉപഭോക്തൃ സംഘടനയുടെ മാനിറ്റോബ ശാഖയെ പ്രതിനിധീകരിക്കുന്ന അഭിഭാഷകൻ ക്രിസ് ക്ലാസൻ അഭിപ്രായപ്പെട്ടു. “MPI ഇപ്പോൾ സാധാരണ നിലയിലേക്ക് മടങ്ങിവരുന്ന ഘട്ടത്തിലാണ്. പ്രതീക്ഷ നൽകുന്ന ചില കാര്യങ്ങളുണ്ടെങ്കിലും, ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ കൃത്യമായൊരു പദ്ധതി ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം MPI 3% വർധനവ് ആവശ്യപ്പെട്ടിരുന്നെങ്കിലും, PUB അത് നിരസിക്കുകയും 2025-26 സാമ്പത്തിക വർഷത്തിനായി 5.7% വർധനവ് നിർദ്ദേശിക്കുകയുമായിരുന്നു. അതിനാൽ, ഇത്തവണത്തെ കുറഞ്ഞ അപേക്ഷ ഭാവിയിൽ വലിയ വർധനവുകൾ ഒഴിവാക്കാനുള്ള MPIയുടെ ഒരു തന്ത്രപരമായ നീക്കമായി വിലയിരുത്തപ്പെടുന്നു. ഈ പുതിയ നിരക്ക് നിർദ്ദേശത്തിൽ പൊതുജനാഭിപ്രായവും വാദപ്രതിവാദങ്ങളും നടന്നതിന് ശേഷം, ഈ വരുന്ന ഡിസംബറിൽ PUB അന്തിമ തീരുമാനമെടുക്കും.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

West Kildonan accident
Manitoba

വിന്നിപെഗിൽ വാഹനാപകടം: ‘ഇതുവഴി വരേണ്ട’; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പോലീസ്

by Canada Varthakal
September 20, 2026
Winnipeg Road Closure
Manitoba

സൗത്ത് വിന്നിപെഗിൽ 3 ആഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം; സെപ്റ്റംബർ 21 മുതൽ റോഡ് അടയ്ക്കും

by Canada Varthakal
September 21, 2026
Manitoba Plumbing Apprentices
Manitoba

പ്രവർത്തി പരിചയമുണ്ട്, പക്ഷെ പഠിക്കാൻ സീറ്റില്ല; മാനിറ്റോബയിൽ പ്രതിസന്ധിയിലായി പ്ലംബിംഗ് അപ്രന്റീസുകൾ

by Canada Varthakal
September 18, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.