Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

എലിസബത്ത് രാജ്ഞിക്ക് പകരം ഇനി ചാൾസ് രാജാവ്; പുതിയ 20 ഡോളർ നോട്ട് പുറത്തിറക്കി കാനഡ!

Canada Varthakal by Canada Varthakal
September 5, 2026
in Canada
Reading Time: 1 min read
The vertical, polymer banknote will enter circulation early next year.

The vertical, polymer banknote will enter circulation early next year.

ഓട്ടവ: ബ്രിട്ടനിലെ എലിസബത്ത് രണ്ടാമൻ രാജ്ഞിയുടെ വിയോഗത്തെത്തുടർന്ന്, ചാൾസ് മൂന്നാമൻ രാജാവിന്റെ ചിത്രം പതിച്ച പുതിയ 20 ഡോളർ കറൻസി നോട്ട് കാനഡ പുറത്തിറക്കി. കഴിഞ്ഞ എഴുപതിലേറെ വർഷത്തിനിടയിൽ ആദ്യമായാണ് കനേഡിയൻ നോട്ടിൽ ഒരു പുതിയ ഭരണാധികാരിയുടെ ചിത്രം പ്രത്യക്ഷപ്പെടുന്നത്. വ്യാഴാഴ്ച ബാങ്ക് ഓഫ് കാനഡ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു നോട്ടിന്റെ ഔദ്യോഗിക അനാച്ഛാദനം. ഇതൊരു “ഏറെ സവിശേഷമായ ദിനമാണ്” എന്ന് സെൻട്രൽ ബാങ്ക് ഗവർണർ ടിഫ് മക്ലെം ചടങ്ങിൽ വിശേഷിപ്പിച്ചു.

DOCX

Vertical ഡിസൈനാണ് ഈ നോട്ടിന്റെ പ്രധാന സവിശേഷത. ഒന്നാം ലോകമഹായുദ്ധത്തിൽ കാനഡ വഹിച്ച പങ്കിന്റെ ഓർമ്മപ്പെടുത്തലായി ഫ്രാൻസിലെ ‘വിമി റിഡ്ജ് സ്മാരകത്തിന്റെ’ (Vimy Ridge Memorial) ചിത്രമാണ് നോട്ടിന്റെ മറുഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്നത്.
കോമൺവെൽത്ത് രാഷ്ട്രങ്ങളായ ന്യൂസിലൻഡും ഓസ്ട്രേലിയയും ചാൾസ് രാജാവിന്റെ ചിത്രം നാണയങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, ബാങ്ക് നോട്ടുകളിൽ ചിത്രം അച്ചടിക്കില്ലെന്ന് ഓസ്ട്രേലിയ വ്യക്തമാക്കിയിരുന്നു.

ADVERTISEMENT

നിലവിലുള്ള 5 ഡോളർ നോട്ടിലെ എലിസബത്ത് രാജ്ഞിയുടെ ചിത്രത്തിന് പകരം, ഓസ്ട്രേലിയയിലെ തദ്ദേശീയ ജനവിഭാഗത്തിന്റെ (Indigenous Australians) സംസ്‌കാരത്തിനും ചരിത്രത്തിനും പ്രാധാന്യം നൽകുന്ന പുതിയ ഡിസൈൻ കൊണ്ടുവരാനാണ് അവരുടെ തീരുമാനം. ഇതോടെ, കിരീടധാരണത്തിന് ശേഷം ബ്രിട്ടന് പുറത്ത് ചാൾസ് രാജാവിന്റെ ചിത്രം ബാങ്ക് നോട്ടിൽ ഉൾപ്പെടുത്തുന്ന ആദ്യ കോമൺവെൽത്ത് രാജ്യമായി കാനഡ മാറി.

Also Read : Express Entry Draw: 2026 സെപ്റ്റംബർ 3-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

പരിസ്ഥിതി സംരക്ഷണത്തിനായി ചാൾസ് രാജാവ് നൽകിയ സംഭാവനകളെ ആദരിച്ചുകൊണ്ട്, സസ്യങ്ങളുടെയും ഇലകളുടെയും ചിത്രങ്ങളും കാനഡയുടെ പുതിയ നോട്ടിൽ രൂപകൽപ്പന ചെയ്തിട്ടുണ്ട്. “ഒരു രാജ്യമെന്ന നിലയിൽ നമ്മൾ ആരാണെന്നും നമ്മൾ എന്തിനാണ് മുൻഗണന നൽകുന്നതെന്നും ഓർമ്മിപ്പിക്കുന്നതാണ് നോട്ടിന്റെ രൂപകൽപ്പനയെന്ന് കാനഡ റവന്യൂ ഏജൻസിയുടെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് വെയ്ൻ ലോംഗ് പറഞ്ഞു. തദ്ദേശീയ ഉപദേശക സമിതിയുമായി (Indigenous advisory council) കൂടിയാലോചിച്ചാണ് നോട്ടിന്റെ ചില ഘടകങ്ങൾ തിരഞ്ഞെടുത്തിട്ടുള്ളത്.

കാനഡ പുറത്തിറക്കുന്ന രണ്ടാമത്തെ വെർട്ടിക്കൽ കറൻസി നോട്ടാണിത്. മനുഷ്യാവകാശ പ്രവർത്തക വയോള ഡെസ്മണ്ടിന്റെ ചിത്രമുള്ള 10 ഡോളർ നോട്ടായിരുന്നു ആദ്യത്തേത്. 2018-ൽ ഇന്റർനാഷണൽ ബാങ്ക് നോട്ട് സൊസൈറ്റി ഈ 10 ഡോളർ നോട്ടിനെ ലോകത്തിലെ ഏറ്റവും മികച്ച നോട്ടായി തിരഞ്ഞെടുത്തിരുന്നു. പുതിയ 20 ഡോളർ നോട്ട് അടുത്ത വർഷം ആദ്യത്തോടെ വിപണിയിൽ പ്രചാരത്തിൽ വരും.

ബ്രിട്ടീഷ് രാജഭരണവുമായുള്ള ഔദ്യോഗിക ബന്ധം കാനഡ അവസാനിപ്പിക്കണമെന്ന് ഭൂരിഭാഗം കനേഡിയൻമാരും, പ്രത്യേകിച്ച് ഫ്രഞ്ച് സംസാരിക്കുന്ന ക്യുബെക് (Quebec) പ്രവിശ്യയിലുള്ളവരും ആഗ്രഹിക്കുന്നതായി സർവേകൾ സൂചിപ്പിക്കുന്നു. എന്നാൽ കാനഡയും യു.എസും തമ്മിലുള്ള വ്യാപാര തർക്കങ്ങളും കാനഡയെ യു.എസിന്റെ ’51-ാമത്തെ സംസ്ഥാനമാക്കും’ എന്ന യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയും കാരണം സമീപകാലത്ത് രാജവാഴ്ചയോടുള്ള ജനങ്ങളുടെ പിന്തുണയിൽ ചെറിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

ഈ വർഷം മേയിൽ കനേഡിയൻ പാർലമെന്റ് ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി മാർക്ക് കാർണി ചാൾസ് രാജാവിനെ ക്ഷണിച്ചിരുന്നു. ഈ സന്ദർശം കാനഡയുടെ പരമാധികാരത്തെ വ്യക്തമായി എടുത്തുകാണിക്കുന്നു എന്നാണ് കാർണി അന്ന് പ്രസ്താവിച്ചത്. കാനഡയുടെ രാഷ്ട്രത്തലവനായ ചാൾസ് രാജാവിനെ രാജ്യത്ത് പ്രതിനിധീകരിക്കുന്നത് ഗവർണർ ജനറൽ ലൂയിസ് ആർബറാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canada malayalam newscanada news
Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

32-hour workweek bill
Canada

ആഴ്ചയിൽ 32 മണിക്കൂർ മാത്രം ജോലി, ശമ്പളം കുറയില്ല; യുഎസിൽ പുതിയ ബിൽ, കാനഡയിൽ പ്രായോഗികമല്ലെന്ന് വിദഗ്ദ്ധർ

by Canada Varthakal
September 22, 2026
canadian dollar
Canada

കാനഡ പെൻഷൻ പ്ലാൻ പെയ്മെന്റ് ഈയാഴ്ച അക്കൗണ്ടിലെത്തും; വിശദാംശങ്ങൾ അറിയാം

by Canada Varthakal
September 22, 2026
Canada rent prices drop
Canada

കാനഡയിൽ വീട് റെന്റിനെടുക്കാൻ പ്ലാനുണ്ടോ? വാടക നിരക്കുകളിൽ വൻ ഇടിവെന്ന് റിപ്പോർട്ട്!

by Canada Varthakal
September 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.