Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

Canada Students Protest: “പഠനം കഴിഞ്ഞാൽ സ്വന്തം നാട്ടിലേക്ക് മടങ്ങണം”; സമരംചെയ്യുന്ന ഇന്ത്യൻ വിദ്യാർത്ഥികളോട് ആൽബെർട്ട പ്രീമിയർ

Canada Varthakal by Canada Varthakal
August 14, 2026
in Canada
Reading Time: 1 min read
Alberta Premier Danielle Smith

Alberta Premier Danielle Smith

എഡ്മന്റൺ: വിസ കാലാവധി കഴിഞ്ഞിട്ടും പെർമനന്റ് റെസിഡൻസി ലഭിക്കാത്ത വിദേശ വിദ്യാർത്ഥികളോട് രാജ്യം വിട്ട് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ട് ആൽബെർട്ട പ്രവിശ്യാ പ്രീമിയർ ഡാനിയേൽ സ്മിത്ത്. സ്റ്റഡി വിസ എന്നത് കാനഡയിൽ പഠിക്കാൻ വേണ്ടിയുള്ള ഒരു താത്കാലിക രേഖ മാത്രമാണെന്നും അത് സ്ഥിര താമസത്തിനുള്ള ഉറപ്പല്ലെന്നും പ്രീമിയർ വ്യക്തമാക്കി. എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെയാണ് ഡാനിയേൽ സ്മിത്ത് തന്റെ നിലപാട് പരസ്യമാക്കിയത്. പോസ്റ്റ് ഗ്രാജുവേഷൻ വർക്ക് പെർമിറ്റ് (PGWP) ലഭിക്കാത്തതിനെ തുടർന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ ഉൾപ്പെടെ നടത്തുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ കടുത്ത പരാമർശം.

WhatsApp Image 2026 08 03 at 2.31.52 AM 1

ആൽബെർട്ടയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രദേശവാസികളായ നികുതിദായകരുടെ പണത്താൽ നിർമ്മിച്ചതാണെന്നും പ്രീമിയർ ചൂണ്ടിക്കാട്ടി. വിദേശ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അവസരങ്ങളിലൂടെ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം സ്വന്തം നാട്ടിലേക്ക് മടങ്ങി ഭാവി കെട്ടിപ്പടുക്കുകയാണ് ചെയ്യേണ്ടതെന്ന് അവർ വ്യക്തമാക്കി. പോർട്ടേജ് കോളേജിൽ പഠിച്ച വിദ്യാർത്ഥികളുടെ വർക്ക് പെർമിറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസാരിക്കവേ, വിദ്യാർത്ഥികൾക്ക് ഇമിഗ്രേഷൻ സാധ്യതകളെക്കുറിച്ച് തെറ്റായ വാഗ്ദാനങ്ങൾ നൽകുന്ന രീതികളെയും പ്രീമിയർ വിമർശിച്ചു.

ADVERTISEMENT

അതേസമയം, നിയമവിരുദ്ധമായി ജോലി ചെയ്യുന്ന വിദേശ വിദ്യാർത്ഥികൾക്കെതിരെ കനേഡിയൻ ഇമിഗ്രേഷൻ വകുപ്പും (IRCC) രംഗത്തെത്തിയിട്ടുണ്ട്. അനുമതിയില്ലാതെ ജോലി ചെയ്യുന്നവരെ നാടുകടത്തുമെന്നും, കാനഡയിലേക്ക് തിരികെ വരുന്നതിന് അഞ്ച് വർഷത്തെ വിലക്ക് ഏർപ്പെടുത്തുമെന്നും ഇമിഗ്രേഷൻ റെക്കോർഡിൽ ബ്ലാക്ക് മാർക്ക് വീഴുമെന്നും മുന്നറിയിപ്പുണ്ട്. കാനഡയിലെ കോളേജുകളിൽ അഡ്മിഷൻ ലഭിക്കുന്നത് കൊണ്ട് മാത്രം വർക്ക് പെർമിറ്റോ സ്ഥിരതാമസാനുമതിയോ ലഭിക്കില്ലെന്നും, വ്യാജ ഏജന്റുമാരുടെ വാഗ്ദാനങ്ങളിൽ പെടാതെ വിദ്യാർത്ഥികൾ സ്വന്തം നിലയിൽ യോഗ്യതകൾ ഉറപ്പുവരുത്തണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Tags: Albertacanadacanada malayalam newscanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Ontario Premier Doug Ford
Canada

ഒന്റാറിയോയിൽ ഇനി സാമ്പത്തിക ആനുകൂല്യങ്ങൾ കിട്ടില്ല! വ്യാജ താമസക്കാർക്കും താത്കാലിക വിസക്കാർക്കും നിയന്ത്രണങ്ങൾ

by Canada Varthakal
August 14, 2026
Ships are anchored in the Strait of Hormuz
Canada

ഹോർമൂസിൽ ​ഗതാ​ഗതം തടസ്സപ്പെത്തി,അന്താരാഷ്ട്ര സമാധാനത്തിന് ഭീഷണി; ഇറാൻ ഉദ്യോ​ഗസ്ഥർക്ക് ഉപരോധം ഏർപ്പെടുത്തി കാനഡ

by Canada Varthakal
August 14, 2026
financial reality of studying abroad is sparking a major discussion
Canada

15 കൊല്ലത്തെ നിക്ഷേപം വെറുതെയായി: 50 ലക്ഷം മുടക്കി കാനഡയിൽ പഠനം; സോഷ്യൽ മീഡിയയിൽ ചർച്ചയായി ഇന്ത്യൻ കുടുംബത്തിന്റെ കഥ

by Canada Varthakal
August 14, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.