📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Business

ഫേസ്ബുക്കിൽ വാർത്തകൾ തിരിച്ചെത്തുമോ? മെറ്റയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കാനഡ

Canada Varthakal by Canada Varthakal
January 29, 2026
in Business
Reading Time: 1 min read
ഫേസ്ബുക്കിൽ വാർത്തകൾ തിരിച്ചെത്തുമോ? മെറ്റയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കാനഡ

image credits by BBC

ഒട്ടാവ: കാനഡയിലെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമുകളിൽ വാർത്തകൾ പുനഃസ്ഥാപിക്കുന്നതിനായി മെറ്റയുമായി ചർച്ചകൾക്ക് തയ്യാറാണെന്ന് കനേഡിയൻ സാംസ്കാരിക മന്ത്രി മാർക്ക് മില്ലറുടെ ഓഫീസ് അറിയിച്ചു. 2023-ലെ ഓൺലൈൻ വാർത്താ നിയമത്തോടുള്ള (Online News Act) പ്രതിഷേധമായി മെറ്റ കാനഡയിൽ വാർത്തകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. വാർത്താ പ്രസാധകർക്ക് പ്ലാറ്റ്‌ഫോമുകൾ പ്രതിഫലം നൽകണമെന്ന ഈ നിയമം അമേരിക്കയുമായുള്ള വ്യാപാര ബന്ധത്തിൽ നിലവിൽ വലിയ തടസ്സമായി മാറിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലും മെറ്റയുമായി ചർച്ചകൾക്ക് ഞങ്ങൾ തയ്യാറാണെന്ന് മന്ത്രിയുടെ വക്താവ് ഹെർമിൻ ലാൻഡ്രി വ്യക്തമാക്കി.

വാഷിംഗ്ടണിൽ നിന്നുള്ള എതിർപ്പുകൾക്കിടയിലും ഓൺലൈൻ വാർത്താ നിയമത്തിലും ഓൺലൈൻ സ്ട്രീമിംഗ് നിയമത്തിലും കാനഡ ഉറച്ചുനിൽക്കുകയാണെന്ന് മാർക്ക് മില്ലർ മാധ്യമങ്ങളോട് അറിയിച്ചു. അമേരിക്കയുമായുള്ള ചർച്ചകൾ പ്രാഥമിക ഘട്ടത്തിലാണെന്നും രണ്ട് നിയമങ്ങളുടെയും മൂല്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം അറിയിച്ചു. കാനഡ-യുഎസ്-മെക്സിക്കോ വ്യാപാര കരാറിന്റെ (CUSMA) പുനഃപരിശോധനയിൽ ഈ നിയമങ്ങൾ വലിയ തർക്കവിഷയമാകുമെന്ന് യുഎസ് ട്രേഡ് പ്രതിനിധി ജാമീസൺ ഗ്രീർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്കൻ ഡിജിറ്റൽ സേവന ദാതാക്കളെ ഈ നിയമങ്ങൾ പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് യുഎസ് വാദം.

ADVERTISEMENT

മെറ്റ വാർത്തകൾക്ക് നിരോധനം ഏർപ്പെടുത്തിയപ്പോൾ, ഓൺലൈൻ വാർത്താ നിയമത്തിന്റെ ഭാഗമായുള്ള 100 മില്യൺ ഡോളറിന്റെ ഗൂഗിൾ ഫണ്ടിൽ നിന്ന് കനേഡിയൻ വാർത്താ ഏജൻസികൾക്ക് നിലവിൽ സഹായം ലഭിക്കുന്നുണ്ട്. എന്നാൽ മെറ്റയുടെ നിരോധനം പ്രാദേശിക പത്രങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുന്നുവെന്ന് എൻഡിപി എംപി ഗോർഡ് ജോൺസ് ചൂണ്ടിക്കാട്ടി. ഡിജിറ്റൽ പരസ്യ വരുമാനത്തിന്റെ വലിയൊരു ഭാഗം ഗൂഗിളും മെറ്റയും കൈക്കലാക്കുമ്പോൾ ചെറുകിട പത്രങ്ങൾ പൂട്ടുന്ന അവസ്ഥയാണെന്നും തെറ്റായ വിവരങ്ങൾ പ്രചരിക്കാൻ ഇത് കാരണമാകുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ADVERTISEMENT

വിശ്വസനീയമായ മാധ്യമങ്ങളിൽ നിന്നുള്ള വിവരങ്ങളുടെ അഭാവത്തിൽ ഫേസ്ബുക്കിൽ വ്യാജ വാർത്തകൾ നിറയുകയാണെന്ന് ബ്ലോക്ക് ക്യുബെക്കോയിസ് നേതാവ് ഈവ്-ഫ്രാങ്കോയിസ് ബ്ലാഞ്ചെറ്റ് പറഞ്ഞു. വിഷയത്തിൽ ഇടപെടാൻ മെറ്റയുമായി നേരിട്ട് കൂടിക്കാഴ്ച നടത്താൻ താൻ ഉദ്ദേശിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. സാംസ്കാരിക മന്ത്രിയുടെ സമീപനങ്ങളിൽ പൂർണ്ണ വിശ്വാസമില്ലെന്ന് വ്യക്തമാക്കിയ ബ്ലാഞ്ചെറ്റ്, ക്യൂബെക്കിന്റെ സാഹചര്യം മെറ്റയെ ബോധ്യപ്പെടുത്താൻ താൻ മുൻകൈ എടുക്കുമെന്നും കൂട്ടിച്ചേർത്തു.

നെറ്റ്ഫ്ലിക്സ് പോലുള്ള വിദേശ സ്ട്രീമിംഗ് കമ്പനികൾ തങ്ങളുടെ കനേഡിയൻ വരുമാനത്തിന്റെ അഞ്ച് ശതമാനം പ്രാദേശിക ഉള്ളടക്കങ്ങൾ നിർമ്മിക്കുന്നതിനായി നൽകണമെന്ന സിആർടിസി (CRTC) ഉത്തരവും നിലവിൽ വലിയ നിയമപോരാട്ടത്തിലാണ്. വർഷം തോറും 1.25 മില്യൺ ഡോളറിലധികം ഓരോ കമ്പനിയും നൽകേണ്ടി വരുന്ന ഈ ഉത്തരവിനെ കമ്പനികൾ ഫെഡറൽ കോടതിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. കൂടാതെ സാമ്പത്തിക വിവരങ്ങൾ വെളിപ്പെടുത്തണമെന്ന സിആർടിസി നിർദ്ദേശത്തിനെതിരെയും വിദേശ സ്ട്രീമിംഗ് കമ്പനികൾ കോടതിയെ സമീപിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Will news return to Facebook? Canada says it is ready for talks with Meta

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Beer, alcohol sales falling amid consumer strain and shifting priorities
Business

ഉപഭോക്തൃ ശീലങ്ങളിൽ മാറ്റം; കാനഡയിലും യുഎസിലും ആൽക്കഹോൾ വിൽപ്പനയിൽ വൻ ഇടിവ്

by Canada Varthakal
May 16, 2026
The logo for Electronic Arts is displayed during the Electronic Entertainment Expo in Los Angeles
Business

ഇഎ ഗെയിംസ് വിൽപനയ്‌ക്കെതിരെ കാനഡയിൽ പ്രതിഷേധം; ഇടപാടിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി CWA Canada

by Canada Varthakal
May 8, 2026
store
Business

ആവശ്യകതയേറി, വിതരണം കുറഞ്ഞു; കാനഡയിൽ കാട്ടേജ് ചീസ് വിലയിൽ റെക്കോർഡ് വർധന

by Canada Varthakal
May 7, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.