Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

തട്ടിപ്പിൽ വീഴല്ലേ! കാനഡയിൽ ജോലി വാ​ഗ്ദാനം; ഇന്ത്യൻ യുവതിയിൽ നിന്ന് കൺസൽട്ടൻസി തട്ടിയത് ലക്ഷങ്ങൾ

Canada Varthakal by Canada Varthakal
July 27, 2025
in Canada, India
Reading Time: 1 min read
job scam

കാനഡയിലേക്ക് ജോലി വാഗ്ദാനം നൽകി പണിതട്ടിയെന്ന് പരാതി. കാനഡയിൽ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് തന്നെയും ഭർത്താവിനെയും പറ്റിച്ചെന്നും ഇതിനായി അഞ്ച് ലക്ഷം രൂപ വാങ്ങിയെന്നുമാണ് പരാതിയിൽ പറയുന്നത്. അംബവാടിയിൽ നിന്നുള്ള 34 കാരിയാണ് കഴിഞ്ഞ ദിവസം നവരംഗ്പുര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇന്ത്യയിൽ തന്നെ കൺസൾട്ടൻസി നടത്തുന്ന ദമ്പതിമാർക്കെതിരെയാണ് പരാതി. അഹമ്മദാബാദിലും ഗാന്ധിനഗറിലും ദമ്പതികൾക്ക് കൺസൾട്ടൻസി ഓഫീസുകളുണ്ട്.

2021 ലാണ് യുവതിയും കുടുംബവും കാനഡയിലേക്ക് പോകാൻ തീരുമാനിച്ചത്. സമീപവാസികൾ വഴിയാണ് ഈ കൺസൾട്ടൻസിയെ കുറിച്ച് അറിയുന്നത്. നാട്ടിൽ അന്വേഷിച്ചപ്പോൾ കൺസൾട്ടൻസിയിയെ കുറിച്ച് നല്ല അഭിപ്രായമാണെന്ന് മനസ്സിലായി. 20 ലക്ഷം രൂപ ചെലവായി വരുമെന്നും, ആറു മാസത്തിനുള്ളിൽ കാനേഡിയൻ വർക്ക് പെർമിറ്റ് നൽകാമെന്നുമാണ് കൺസൾട്ടൻസി യുവതിയെ വിശ്വസിപ്പിച്ചത്. കൺസൾട്ടൻസി പറഞ്ഞ ഉറപ്പിന്മേൽ യുവതിയും ഭർത്താവും ആവശ്യമായ രേഖകൾ മുഴുവനും കൈമാറുകയും ഘട്ടം ഘട്ടമായി പണമടയ്ക്കുകയും ചെയ്തു. 2022 മാർച്ച് 20 നു 3.5 ലക്ഷം രൂപ യുവതി അടച്ചു. 2022 ഏപ്രിൽ 25 നു 50,000 രൂപയും, 2022 മെയ് 4 ന് 1 ലക്ഷം രൂപയും അടച്ചു. അകെ മൊത്തം 5 ലക്ഷം രൂപ യുവതി അവരുടെ ഭർത്താവിന്റെ അക്കൗണ്ടിൽ നിന്ന് കൺസൾട്ടൻസിയുടെ അക്കൗണ്ടിലേക്ക് കൈമാറി.

ADVERTISEMENT

ദമ്പതികൾക്ക് കാനഡയിൽ നിന്നും ഓഫർ ലെറ്റർ വന്നു എന്നും ബാക്കി തുക ഉടൻ അടക്കണം എന്നും കൺസൾട്ടൻസി ഉടമ ആവശ്യപ്പെട്ടു. യുവതിയും ഭർത്താവിനും സംശയം തോന്നി അവർ വേണ്ട എന്ന് പറയുകയും, നൽകിയ പണം തിരികെ നൽകാൻ ആവശ്യപ്പെടുകയും ചെയ്തു.

കൺസൾട്ടൻസി മൂന്ന് ലക്ഷം രൂപ തിരികെ നൽകുകയും ബാക്കി രണ്ട് രൂപ പിന്നീട് നൽകാം എന്ന് പറയുകയും ചെയ്തു. പിന്നീട് പണം ആവശ്യപെട്ടപ്പോൾ അവർ അറിയില്ല എന്ന് പറഞ്ഞു. നിരവധി തവണ യുവതിയും ഭർത്താവും, കൺസൾട്ടൻസിയെ സമീപിക്കുകയും പണം നൽകാൻ ആവശ്യപെടുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് പറ്റിക്കപ്പെട്ടെന്ന് മനസ്സിലായത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

Canada work visa scam

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Cessna 172 plane
Canada

സസ്കാച്വാനിൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ടത് ഇന്ത്യൻ വിദ്യാർത്ഥികൾ ; അപകടം പരിശീലനപ്പറക്കലിനിടെ

by Canada Varthakal
September 21, 2026
ontario police
Canada

ഒന്റാരിയോയിൽ സിനഗോഗിന് സമീപം വെടിവെപ്പ്: പൊലീസുകാരനടക്കം രണ്ടുപേർക്ക് പരിക്ക്

by Canada Varthakal
September 21, 2026
Iranian conscripts face immigration concerns in Canada
Canada

ഇറാനിയൻ സൈനികരെ കാനഡ സ്വീകരിക്കുമോ? ബ്രിട്ടന്റെയും ഓസ്ട്രേലിയയുടെയും സമീപനം ചർച്ചയിൽ

by Canada Varthakal
September 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.