Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിൽ ഗ്രോസറി ബെനിഫിറ്റ് വിതരണം തുടങ്ങി; പക്ഷേ ഈ തുക ജനങ്ങൾക്ക് തികയുന്നുണ്ടോ?

Canada Varthakal by Canada Varthakal
October 7, 2026
in Canada
Reading Time: 1 min read
Canada Grocery Benefit

Image credits: screen grab

ഓട്ടവ: കാനഡയിൽ വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുകൾ നേരിടുന്നതിനായി സർക്കാർ പ്രഖ്യാപിച്ച ‘കാനഡ ഗ്രോസറി ആൻഡ് എസൻഷ്യൽസ് ബെനിഫിറ്റ്’ തുകയുടെ രണ്ടാം ഘട്ട വിതരണം ആരംഭിച്ചു. താഴ്ന്ന വരുമാനക്കാർക്ക് ആശ്വാസം നൽകാൻ ലക്ഷ്യമിട്ട് നടപ്പിലാക്കിയ പദ്ധതിയാണിതെങ്കിലും, നിലവിലെ കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ഈ തുക മതിയാവില്ലെന്ന് ഉപഭോക്താക്കൾ പരാതിപ്പെടുന്നു. വയോധികരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമാണ് പദ്ധതിക്കെതിരെ പ്രധാനമായും രംഗത്തെത്തിയിരിക്കുന്നത്.

4 3

മുമ്പ് ജി.എസ്.ടി/എച്ച്.എസ്.ടി (GST/HST) ക്രെഡിറ്റ് എന്നറിയപ്പെട്ടിരുന്ന ഈ പദ്ധതിയിലൂടെ മൂന്നുമാസ ഗഡുക്കളായാണ് സാമ്പത്തിക സഹായം നൽകുന്നത്. വ്യക്തികളുടെ വാർഷിക വരുമാനം, കുടുംബാവസ്ഥ, കുട്ടികളുടെ എണ്ണം എന്നിവ അടിസ്ഥാനമാക്കിയാണ് തുക നിശ്ചയിക്കുന്നത്. ഇതനുസരിച്ച് കുട്ടികളില്ലാത്ത വ്യക്തികൾക്ക് പരമാവധി 679 ഡോളറും നാലോ അതിലധികമോ കുട്ടികളുള്ള കുടുംബങ്ങൾക്ക് 1,826 ഡോളർ വരെയുമാണ് പ്രതിവർഷം ലഭിക്കുന്നത്.

ADVERTISEMENT

ആനുകൂല്യം ലഭിച്ചുതുടങ്ങിയെങ്കിലും വർദ്ധിച്ചുവരുന്ന ഭക്ഷ്യസാധനങ്ങളുടെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലഭിക്കുന്ന തുക തികച്ചും തികയുന്നില്ലെന്ന് ഉപഭോക്താക്കൾ പറഞ്ഞു. പ്രതിദിനം ലഭിക്കുന്ന തുക ഒരു കാൻ സൂപ്പ് വാങ്ങാൻ പോലും തികയില്ലെന്നാണ് വയോധികരുടെ പക്ഷം. വീട്ടുവാടകയും മറ്റ് കറന്റ്, ഫോൺ, വെള്ളം ബില്ലുകളും കൂടിയതോടെ ദിനംപ്രതിയുള്ള കാര്യങ്ങൾ പോലും നടന്നുപോകാൻ പല കുടുംബങ്ങളും പാടുപെടുകയാണ്.

സ്ഥിരവരുമാനത്തെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന വിരമിച്ച ജീവനക്കാരെയും ഭിന്നശേഷിക്കാരെയുമാണ് വിലക്കയറ്റം രൂക്ഷമായി ബാധിച്ചിരിക്കുന്നത്. പ്രതിമാസം ലഭിക്കുന്ന പെൻഷൻ തുക അടിസ്ഥാന ആവശ്യങ്ങൾക്ക് തികയാത്തതിനാൽ ഭക്ഷണക്രമത്തിൽ പോലും നിയന്ത്രണം വരുത്താൻ ഇവർ നിർബന്ധിതരാകുന്നു. വലിയ സൂപ്പർമാർക്കറ്റുകൾ ഇല്ലാത്ത ഗ്രാമപ്രദേശങ്ങളിൽ, സാധനങ്ങൾ എത്തിക്കാനുള്ള വണ്ടിക്കൂലി കൂടിയതിനാൽ രണ്ടിരട്ടി വില നൽകേണ്ടിവരുന്നുവെന്നും പരാതിയുണ്ട്.

മുൻ വർഷങ്ങളിലെ സാമ്പത്തിക വരുമാനം മാത്രം അടിസ്ഥാനമാക്കി അർഹത നിശ്ചയിക്കുന്നതിനാൽ, അടുത്തിടെ ജോലി നഷ്ടപ്പെട്ട പലർക്കും ഈ ആനുകൂല്യം ലഭിക്കുന്നില്ല. പെട്ടെന്ന് സാമ്പത്തിക പ്രതിസന്ധിയിലായവരെ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയത് ശരിയായ നടപടിയല്ല ഇതെന്നാണ് ജോലി നഷ്ടപ്പെട്ടവരുടെ പക്ഷം.. സാമ്പത്തിക മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി അർഹരായ എല്ലാവരെയും പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം.

Also Read: 500 ഓളം തൊഴിലാളികളുടെ പിരിച്ചുവിടൽ; സ്റ്റെൽകോയ്‌ക്കെതിരെ നിയമനടപടിക്കൊരുങ്ങി സർക്കാർ

നിലവിലെ ധനസഹായം താൽക്കാലിക ആശ്വാസം നൽകുന്നുണ്ടെങ്കിലും വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാൻ കൂടുതൽ ഫലപ്രദമായ ഇടപെടലുകൾ വേണമെന്നാണ് പൊതുജന അഭിപ്രായം. ദിനംപ്രതി വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് തരണം ചെയ്യാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് കൂടുതൽ അനുകൂലമായ നടപടികൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ സാധാരണക്കാരായ ജനങ്ങൾ.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canada malayalam news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Canada Express Entry October 2026 Draws
Canada

ഇവിടെ സേഫാണ്! 2027ൽ സന്ദർശിക്കാൻ ഏറ്റവും സുരക്ഷിതമായ രാജ്യം കാനഡ

by Canada Varthakal
November 3, 2026
RCAF CH-148 Cyclone helicopter
Canada

കനേഡിയൻ നേവി കപ്പലിൽ ഹെലികോപ്റ്റർ ഇറക്കുന്നതിനിടെ അപകടം; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

by Canada Varthakal
November 3, 2026
ice storm
Canada

പ്രകൃതിദുരന്തമോ സൈബർ ആക്രമണമോ? 3 ദിവസത്തേക്ക് ഭക്ഷണവും വെള്ളവും കരുതണം; മുന്നറിയിപ്പുമായി കാനഡ

by Canada Varthakal
November 3, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.