📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

പൈപ്പ് ലൈന് പച്ചക്കൊടി കാട്ടി കാനഡ; ആൽബർട്ടയ്ക്ക് കരുത്തായി കേന്ദ്ര അനുമതി, വ്യവസായ മേഖലയ്ക്ക് കോടികളുടെ ലാഭം

Canada Varthakal by Canada Varthakal
May 15, 2026
in Canada, Alberta
Reading Time: 1 min read
പൈപ്പ് ലൈന് പച്ചക്കൊടി കാട്ടി കാനഡ; ആൽബർട്ടയ്ക്ക് കരുത്തായി കേന്ദ്ര അനുമതി, വ്യവസായ മേഖലയ്ക്ക് കോടികളുടെ ലാഭം

കാൽഗറി: കാനഡയുടെ ഊർജ്ജ മേഖലയിൽ നിർണ്ണായക ചുവടുവെപ്പുമായി ആൽബർട്ട പ്രവിശ്യയിൽ പുതിയ എണ്ണ പൈപ്പ് ലൈൻ പദ്ധതി വരുന്നു. ഫെഡറൽ സർക്കാരിന്റെ പച്ചക്കൊടി ലഭിച്ചതോടെ പൈപ്പ് ലൈൻ നിർമ്മാണം 2027 ഒക്ടോബറോടെ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ 2033-34 കാലയളവിൽ പൈപ്പ് ലൈൻ വഴി എണ്ണ വിതരണം തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷ. വെള്ളിയാഴ്ച കാൽഗറിയിൽ നടന്ന കൂടിക്കാഴ്ചയിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തും ഇത് സംബന്ധിച്ച പുതുക്കിയ കരാറിൽ ഒപ്പുവെച്ചു.

7c4d3e00 cd22 4018 822b b93e6606fd9d

പദ്ധതിക്ക് ഭരണകൂടത്തിന്റെ പൂർണ്ണ പിന്തുണയുണ്ടെങ്കിലും, നിർമ്മാണത്തിനാവശ്യമായ ഭീമമായ തുക കണ്ടെത്തുക എന്നത് വെല്ലുവിളിയായി തുടരുന്നു. നിലവിൽ സ്വകാര്യ മേഖലയിൽ നിന്നുള്ള നിക്ഷേപകരെ കണ്ടെത്താനായിട്ടില്ല. നിലവിൽ ആൽബർട്ട പ്രവിശ്യാ സർക്കാരാണ് പദ്ധതിയുടെ പ്രൊപ്പോണന്റ് ആയി അപേക്ഷ നൽകിയിരിക്കുന്നത്. ജൂലൈ ഒന്നിന് മുൻപായി സ്വകാര്യ നിക്ഷേപകരെ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരും ആഴ്ചകളിൽ പുറത്തുവിടുമെന്ന് പ്രവിശ്യാ വക്താവ് വ്യക്തമാക്കി.

ADVERTISEMENT

പൈപ്പ് ലൈൻ പദ്ധതിക്കൊപ്പം ആൽബർട്ടയിലെ എണ്ണ വ്യവസായ മേഖലയ്ക്ക് വലിയ സാമ്പത്തിക ലാഭം നൽകുന്ന പ്രഖ്യാപനവും കരാറിലുണ്ട്. കാർബൺ വില കുറയ്ക്കാൻ ഫെഡറൽ സർക്കാർ സമ്മതിച്ചതോടെ, 2050-ഓടെ എണ്ണ ഉത്പാദന മേഖലയ്ക്ക് ഏകദേശം 250 ബില്യൺ ഡോളറിന്റെ ലാഭമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. നേരത്തെ 2030-ഓടെ നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്ന കാർബൺ ടാക്സ് പരിധി 2040-ലേക്ക് നീട്ടി നൽകിയിട്ടുണ്ട്. ഇതനുസരിച്ച് 2030-ൽ ടണ്ണിന് 115 ഡോളറായും 2040-ഓടെ 140 ഡോളറായും കാർബൺ വില നിജപ്പെടുത്തും.

ADVERTISEMENT

പദ്ധതിയുമായി മുന്നോട്ട് പോകുമ്പോൾ പ്രദേശത്തെ ഗോത്രവർഗ വിഭാഗങ്ങളുമായുള്ള കൃത്യമായ ചർച്ചകൾ ഉറപ്പാക്കുമെന്ന് ഫെഡറൽ സർക്കാർ അറിയിച്ചു. ‘നോ പാത്ത്‌വേയ്‌സ്, നോ പൈപ്പ് ലൈൻ’ (No Pathways, No Pipeline) എന്ന നയത്തിലൂന്നിയാണ് പദ്ധതി മുന്നോട്ട് നീങ്ങുന്നത്. അതായത്, കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനുള്ള ‘പാത്ത്‌വേയ്സ് പ്രോജക്റ്റും’ എണ്ണ പൈപ്പ് ലൈൻ പദ്ധതിയും പരസ്പര പൂരകങ്ങളായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

കൂടാതെ, അയൽ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയയുമായി (B.C.) സഹകരിച്ചായിരിക്കും പൈപ്പ് ലൈൻ നിർമ്മാണം പൂർത്തിയാക്കുക. പൈപ്പ് ലൈൻ കടന്നുപോകുന്ന മേഖലകളിൽ തദ്ദേശവാസികൾക്കും ഗോത്രവർഗക്കാർക്കും സാമ്പത്തിക നേട്ടമുണ്ടാകുന്ന കാര്യത്തിൽ തുറന്ന ചർച്ചകൾക്ക് തയ്യാറാണെന്ന് ആൽബർട്ട സർക്കാർ അറിയിച്ചിട്ടുണ്ട്. കാനഡയുടെ സമ്പദ്‌വ്യവസ്ഥയിൽ വലിയ മാറ്റങ്ങൾ വരുത്താൻ ശേഷിയുള്ള ഈ പദ്ധതിയുടെ ഓരോ നീക്കവും ആഗോള ഊർജ്ജ വിപണിയും സാമ്പത്തിക വിദഗ്ധരും ഉറ്റുനോക്കുകയാണ്.

Canada gives green light to pipeline; Central approval boosts Alberta, profits of crores for industry

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Continue Reading
Tags: Canada gives green light to pipeline; Central approval boosts Albertaprofits of crores for industry
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഗാർഹിക പീഡനത്തിന് ഇനി പ്രത്യേക നഷ്ടപരിഹാരം; കാനഡയിൽ ചരിത്രവിധി
Canada

ഗാർഹിക പീഡനത്തിന് ഇനി പ്രത്യേക നഷ്ടപരിഹാരം; കാനഡയിൽ ചരിത്രവിധി

by Canada Varthakal
May 15, 2026
കാനഡയിൽ ജൂണിൽ അക്കൗണ്ടുകളിലേക്ക് പണമെത്തും; നിങ്ങൾക്കും ലഭിക്കുമോ?
Canada

കാനഡയിൽ ജൂണിൽ അക്കൗണ്ടുകളിലേക്ക് പണമെത്തും; നിങ്ങൾക്കും ലഭിക്കുമോ?

by Canada Varthakal
May 15, 2026
കോടതി വിധി തിരിച്ചടിയായി; ആൽബർട്ടയിൽ വേർപിരിയൽ വോട്ടെടുപ്പ് പ്രതിസന്ധിയിൽ
Alberta

കോടതി വിധി തിരിച്ചടിയായി; ആൽബർട്ടയിൽ വേർപിരിയൽ വോട്ടെടുപ്പ് പ്രതിസന്ധിയിൽ

by Canada Varthakal
May 15, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.