സെയ്ന്റ് പിയർ ആൻഡ് മിക്വലോൺ: കാനഡയും ഫ്രാൻസും തമ്മിലുള്ള സാമ്പത്തിക, സുരക്ഷാ സഹകരണം ശക്തമാക്കുന്നതിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയും കൂടിക്കാഴ്ച നടത്തി. ന്യൂഫൗണ്ട്ലാൻഡിന് സെയ്ന്റ് പിയർ ആൻഡ് മിക്വലോണിൽ ഞായറാഴ്ചയാണ് ഇരുനേതാക്കളും സന്ദർശനം നടത്തിയത്. അമേരിക്കൻ സ്വാധീനത്തെയും ട്രംപിന്റെ പുതിയ വ്യാപാര നയങ്ങളെയും ചെറുക്കുന്നതിന്റെ ഭാഗമായി, യൂറോപ്യൻ യൂണിയനുമായി കാനഡയുടെ ബന്ധം മെച്ചപ്പെടുത്തുകയാണ് ഈ കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം.
പ്രതിസന്ധികൾ നിറഞ്ഞ ആഗോള സാഹചര്യത്തിൽ ഇരുരാജ്യങ്ങളുടെയും സൗഹൃദം വലിയ ശക്തിയാണെന്ന് മാക്രോൺ വ്യക്തമാക്കുകയുണ്ടായി. വ്യോമയാനം, ഊർജം, നിർണായക ധാതുക്കൾ, ക്വാണ്ടം കമ്പ്യൂട്ടിംഗ്, സാറ്റലൈറ്റ് സാങ്കേതികവിദ്യ തുടങ്ങിയ നിർണായക മേഖലകളിൽ സഹകരണം വിപുലീകരിക്കാൻ ചർച്ചയിൽ തീരുമാനമായി. ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ യൂറോപ്പിലേക്ക് ആവശ്യമായ LNG കാനഡയിൽ നിന്ന് ലഭ്യമാക്കുന്നതിനുള്ള കരാറുകളും ചർച്ചയുടെ ഭാഗമായി.
Also Read: മോൺട്രിയൽ വേൾഡ് ചാമ്പ്യൻഷിപ്പ്: സൈക്ലിസ്റ്റുകളുടെ സുരക്ഷയിൽ ആശങ്കയും തർക്കവും രൂക്ഷമാകുന്നു
അമേരിക്കയുടെ ഇറക്കുമതി തീരുവ വർധനയും സ്വാധീന ശ്രമങ്ങളും മുൻനിർത്തിയാണ് കാനഡ യൂറോപ്പുമായി കൂടുതൽ സുരക്ഷാ, സാമ്പത്തിക ബന്ധങ്ങളിലേക്ക് നീങ്ങുന്നത്. കാനഡ യൂറോപ്യൻ യൂണിയന്റെ അസോസിയേറ്റ് അംഗമാകാനുള്ള സാധ്യതയെയും കാർണി സ്വാഗതം ചെയ്തു. കൂടാതെ ഗ്രീൻലാൻഡിലെ ഡെൻമാർക്കിന്റെ പരമാധികാരം മാനിച്ചുകൊണ്ടുള്ള അന്താരാഷ്ട്ര ഇടപെടലുകളെ മാക്രോൺ പിന്തുണയ്ക്കുകയും ചെയ്തു. ഉച്ചകോടിക്ക് ശേഷം ഇരുനേതാക്കളും ചേർന്ന് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









