ഓട്ടവ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസംഗങ്ങളിലെ കൈചലനങ്ങൾ അനുകരിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി. ഓട്ടവയിൽ നടന്ന പൊതുപരിപാടിയിൽ ശുദ്ധ ഊർജ പദ്ധതിയെക്കുറിച്ച് സംസാരിക്കവേയാണ് ട്രംപിന്റെ ‘അക്കോർഡിയൻ ഹാൻഡ്സ്’ ശൈലി കാർണി അനുകരിച്ചത്. ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാര തർക്കം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ഈ വീഡിയോ പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ ഓഗസ്റ്റിൽ കാനഡ-അമേരിക്ക വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതാണ് തർക്കം രൂക്ഷമാകാൻ കാരണം. തുടർന്ന് കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 50 ശതമാനം തീരുവ ഏർപ്പെടുത്തി. ഇതിന് മറുപടിയായി സെപ്റ്റംബർ 8 മുതൽ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് കാനഡയും കൗണ്ടർ തീരുവ പ്രഖ്യാപിച്ചിരുന്നു.
Also Read: സെപ്റ്റംബർ 23 മുതൽ 29 വരെ! കാനഡയിലെ 10 പ്രധാന ആനുകൂല്യങ്ങൾ ഉടൻ അക്കൗണ്ടുകളിലേക്ക്
വ്യാപാര ബന്ധങ്ങളിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ യൂറോപ്യൻ യൂണിയനുമായുള്ള സഹകരണം ശക്തിപ്പെടുത്താൻ കാനഡ ശ്രമങ്ങൾ തുടരുകയാണ്. ഊർജം, പ്രതിരോധം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ യൂറോപ്പുമായി കൂടുതൽ അടുത്ത പങ്കാളിത്തത്തിന് കാനഡ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









