ഒട്ടാവ: കാനഡയിലെ അഭയാർത്ഥി നിയമങ്ങളിൽ കർശനമായ മാറ്റങ്ങളുമായി ഭരണകൂടം. വിഘടനവാദ സ്വഭാവമുള്ള വ്യക്തികൾ അഭയമഭ്യർത്ഥന നിയമങ്ങളെ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിനെത്തുടർന്ന്, ഇത്തരം അപേക്ഷകൾ നിരസിക്കുന്നതിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അഭയത്തിനായി അപേക്ഷിക്കുന്ന പലരും സുരക്ഷാ ഭീഷണിയാണെന്ന് കാനഡയുടെ ഇമിഗ്രേഷൻ വിഭാഗം വിലയിരുത്തുന്നു. നേരത്തെ ഇത്തരത്തിൽ അപേക്ഷകൾ തള്ളപ്പെട്ടവർക്ക് അപ്പീൽ നൽകാനുള്ള അവസരം ഉണ്ടായിരുന്നെങ്കിലും, പുതിയ നിയന്ത്രണങ്ങൾ പ്രകാരം ഇതിന് പരിമിതികളുണ്ട്. അപേക്ഷകൾ നിരസിക്കപ്പെട്ടാൽ നിയമനടപടികൾക്ക് സാധ്യത കുറവാണെന്ന് അധികൃതർ വ്യക്തമാക്കുന്നു.
കാനഡയുടെ മാനുഷികപരമായ അഭയാർത്ഥി നയത്തെ ചില വിഭാഗങ്ങൾ ദുരുപയോഗം ചെയ്യുന്നതായി നേരത്തെ തന്നെ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിന് തടയിടാനാണ് കാനഡ ഇപ്പോൾ ഇങ്ങനെയൊരു കടുത്ത നടപടിയിലേക്ക് നീങ്ങുന്നത്. രാജ്യത്തിന്റെ സുരക്ഷയ്ക്കും, അഭയാർത്ഥി സംവിധാനത്തിന്റെ വിശ്വാസ്യതയ്ക്കും ഈ നടപടി അനിവാര്യമാണെന്നാണ് അധികൃതരുടെ നിലപാട്. ഈ കർശന നടപടി കാനഡയിൽ അഭയം തേടുന്നവർക്കിടയിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
Canada changes refugee rules; stricter scrutiny of applications
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





