Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

‘ഹാളണ്ടിനെ ഞങ്ങൾക്ക് തരാമോ?’; നാറ്റോ വേദിയിൽ കാർണിയുടെ രസകരമായ അഭ്യർഥന; ‘വിൽപ്പനയ്ക്കില്ലെന്ന് നോർവേ പ്രധാനമന്ത്രി

Canada Varthakal by Canada Varthakal
July 7, 2026
in Canada
Reading Time: 1 min read
‘ഹാളണ്ടിനെ ഞങ്ങൾക്ക് തരാമോ?’; നാറ്റോ വേദിയിൽ കാർണിയുടെ രസകരമായ അഭ്യർഥന; ‘വിൽപ്പനയ്ക്കില്ലെന്ന് നോർവേ പ്രധാനമന്ത്രി

അങ്കാറ: തുർക്കിയിലെ അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മാർക്ക് കാർണിയും നോർവേ പ്രധാനമന്ത്രി ജോനാസ് ഗാർ സ്റ്റോറെയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഫുട്ബോളും ചർച്ചാവിഷയമായി. ഔദ്യോഗിക ചർച്ചകൾക്കിടെ നോർവേയുടെ സൂപ്പർതാരം എർലിങ് ഹാലണ്ടിനെ അടുത്ത ലോകകപ്പിൽ കാനഡയ്ക്കായി “പങ്കിടാമോ” എന്ന കാർണിയുടെ തമാശ നിറഞ്ഞ അഭ്യർഥന ശ്രദ്ധനേടി. ഇതിന് “ഹാലണ്ട് വിൽപ്പനയ്ക്കില്ല” എന്നായിരുന്നു സ്റ്റോരെയുടെ മറുപടി.

72a018a2 ea80 42e5 8207 d48e7b4880c0

ചൊവ്വാഴ്ച അങ്കാറയിൽ നടന്ന ഉച്ചകോടിയുടെ ഭാഗമായി സ്റ്റോരെയെയും ജർമൻ ചാൻസലർ ഫ്രിഡ്‌റിച്ച് മെർസിനെയും കാർണി കണ്ടുമുട്ടി. ഒരു ദിവസം മുൻപ് ജർമൻ-നോർവീജിയൻ പങ്കാളിത്തവുമായി കാനഡ അന്തർവാഹിനി പദ്ധതിയിൽ ധാരണയിലെത്തിയതിന് പിന്നാലെയായിരുന്നു ഈ കൂടിക്കാഴ്ച. കാനഡയും നോർവേയും തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്നതിനിടെയാണ് കാർണി ഫുട്ബോളിലേക്കും സംഭാഷണം വഴിതിരിച്ചത്.

ADVERTISEMENT

“സഹകരണം എന്നത് ജീവനക്കാരെ പങ്കിടുന്നതും ഉൾപ്പെടുന്നതാണ്. അടുത്ത ലോകകപ്പിൽ എർലിങ് ഹാലണ്ടിനെ ഞങ്ങളുമായി പങ്കുവെക്കാൻ കഴിഞ്ഞാൽ അതിന് വളരെ നന്ദിയുണ്ടാകും,” എന്നായിരുന്നു കാർണിയുടെ പരാമർശം. ഇതോടെ വേദിയിൽ ചിരിയുണർന്നു. ഉടൻ തന്നെ വൈക്കിങ് തുഴയൽ ആംഗ്യം കാട്ടിയ സ്റ്റോരെ, “അദ്ദേഹം വിൽപ്പനയ്ക്കില്ല” എന്ന് മറുപടി നൽകി.

അതേസമയം, ലോകകപ്പിൽ നോർവേ മികച്ച മുന്നേറ്റം തുടരുകയാണ്. പ്രീക്വാർട്ടറിൽ ബ്രസീലിനെ അട്ടിമറിച്ച നോർവേ ശനിയാഴ്ച നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടും. മറുവശത്ത്, സഹ ആതിഥേയരായ കാനഡ കഴിഞ്ഞ ആഴ്ച ടൂർണമെന്റിൽ നിന്ന് പുറത്തായെങ്കിലും, ലോകകപ്പ് ചരിത്രത്തിലെ ആദ്യ പോയിന്റും ആദ്യ ജയവും ആദ്യ നോക്കൗട്ട് വിജയവും സ്വന്തമാക്കിയ പ്രകടനത്തോടെയാണ് മടക്കയാത്ര നടത്തിയത്. നാറ്റോ ഉച്ചകോടിക്കിടയിലെ കാർണിയുടെയും സ്റ്റോരെയുടെയും ഈ ഹൃദ്യമായ സംഭാഷണം രാഷ്ട്രീയ വേദിയിലും ഫുട്ബോളിനുള്ള ആവേശം വീണ്ടും ചർച്ചയാക്കി

"Can you give us Holland?" — Carney's amusing request at the NATO forum.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: "Can you give us Holland?" — Carney's amusing request at the NATO forum.
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഗേ, ബൈസെക്സ്വൽ പുരുഷന്മാർക്ക് ബീജദാനത്തിന് വഴിതുറന്ന് കാനഡ; വിവേചനപരമായ നിയന്ത്രണങ്ങൾ നീക്കി ഹെൽത്ത് കാനഡ
Canada

ഗേ, ബൈസെക്സ്വൽ പുരുഷന്മാർക്ക് ബീജദാനത്തിന് വഴിതുറന്ന് കാനഡ; വിവേചനപരമായ നിയന്ത്രണങ്ങൾ നീക്കി ഹെൽത്ത് കാനഡ

by Canada Varthakal
July 31, 2026
മിഷിഗണിലേക്ക് പോകുന്നവർ ജാഗ്രതൈ; സൈക്ലോസ്പോറിയാസിസ് വർധിക്കുന്നതായി മുന്നറിയിപ്പ്
Canada

മിഷിഗണിലേക്ക് പോകുന്നവർ ജാഗ്രതൈ; സൈക്ലോസ്പോറിയാസിസ് വർധിക്കുന്നതായി മുന്നറിയിപ്പ്

by Canada Varthakal
July 31, 2026
കരീബിയൻ കാർണിവലിന് ഒരുങ്ങി ടൊറന്റോ; വെടിവെപ്പിന് പിന്നാലെ നഗരത്തിൽ കർശന സുരക്ഷ
Canada

കരീബിയൻ കാർണിവലിന് ഒരുങ്ങി ടൊറന്റോ; വെടിവെപ്പിന് പിന്നാലെ നഗരത്തിൽ കർശന സുരക്ഷ

by Canada Varthakal
July 31, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.